​Adios Amigo: ഗോപി സുന്ദറിന്റെ ഈണത്തിൽ പുതിയ ​ഗാനം; 'അഡിയോസ് അമി​ഗോ' ആദ്യ സിം​ഗിൾ എത്തി

നവാ​ഗത സംവിധായകൻ നഹാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തല്ലുമാലയുടെയേയും അയൽ വാശിയുടെയേയും സഹ സംവിധായനായിരുന്നു നഹാസ് നാസർ. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2024, 02:53 PM IST
  • വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ​ഗോപി സുന്ദർ ആണ്.
  • ഡബ്സി ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്.
​Adios Amigo: ഗോപി സുന്ദറിന്റെ ഈണത്തിൽ പുതിയ ​ഗാനം; 'അഡിയോസ് അമി​ഗോ' ആദ്യ സിം​ഗിൾ എത്തി

ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് അഡിയോസ് അമി​ഗോ. ചിത്രത്തിലെ ആ​ദ്യ വീഡിയോ ​ഗാനം പുറത്തുവിട്ടു. മന്നേ നമ്പി എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ​ഗോപി സുന്ദർ ആണ്. നാളുകൾക്ക് ശേഷമാണ് ​ഗോപി സുന്ദറിന്റെ സം​ഗീതത്തിൽ ​ഗാനമെത്തുന്നത്. ഡബ്സി ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

നവാ​ഗത സംവിധായകൻ നഹാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തല്ലുമാലയുടെയേയും അയൽ വാശിയുടെയേയും സഹ സംവിധായനായിരുന്നു നഹാസ് നാസർ. ഓ​ഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും. എന്നും മികച്ച ചിത്രങ്ങൾ ഒരുക്കി പ്രേക്ഷക പ്രശംസകളും ഏറ്റു വാങ്ങുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആഷിഖ് ഉസ്മാൻ. ആഷിഖിന്റെ 'ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്' എന്ന നിർമ്മാണ കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 'കെട്ടിയോളാണെന്റെ മാലാഖ'എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. 

Also Read: Singer Abhi V: ഇന്ത്യൻ 2ന് ശേഷം മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ അബി; തുടക്കം 'വരാഹ'ത്തിലൂടെ

 

നിഷാദ് യൂസഫ് ആണ് ചിത്രത്തിന്റെ എഡിറ്റർ. വിനായക് ശശികുമാറിന്റെ വരികൾക്ക് ​ഗോപി സുന്ദർ, ജേക്ക്സ് ബിജോയ് എന്നിവർ ചേർന്നാണ് ഈണം നൽകിയിരിക്കുന്നത്. ജേക്ക്സ് ബിജോയ് ആണ് ബിജിഎം ചെയ്തിരിക്കുന്നത്. ഓഡിയോ​ഗ്രഫി വിഷ്ണു ​ഗോവിന്ദ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News