പാവക്കുള്ളിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവമോർച്ച നേതാവ് പിടിയിൽ
ഇരിങ്ങാലക്കുട യുവമോർച്ചയുടെ പ്രധാന നേതാക്കളിലൊരാളാണ് എസ് പവീഷ് എന്നാൽ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ ഇയാളെ പാർട്ടിയിൽ നിന്നും നേരത്തെ പുറത്താക്കിയെന്നാണ് പാർട്ടി പറയുന്നത്.
ബംഗളൂരു; എംഡിഎംഎ പാവയ്ക്കുളളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവമോർച്ച നേതാവ് പിടിയിൽ. യുവമോര്‍ച്ചയുടെ ഇരിങ്ങാലക്കുട മുന്‍മണ്ഡലം പ്രസിഡന്റ് എസ് പവീഷും സംഘവുമാണ് ബംഗളൂരുവിൽ വച്ച് പിടിയിലായത്. എംഡിഎംഎ ഗുളികകൾ നിറച്ച പാവ കൊറിയർ വഴി കേരളത്തിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം. സ്കാനർ ഉപയോഗിച്ചുളള പരിശോധനയിൽ പാവക്കുള്ളിൽ ലഹരിമരുന്ന് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
Also Read: Shocking Crime: കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് യുവാവ്
സംഘം പാവക്കുള്ളിൽ ഒളിപ്പിച്ചു വച്ചത് 88 ഗ്രാം എംഡിഎംഎ ഗുളികകളായിരുന്നു. ഇരിങ്ങാലക്കുട യുവമോർച്ചയുടെ പ്രധാന നേതാക്കളിലൊരാളാണ് എസ് പവീഷ് എന്നാൽ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതിന്റെ അടിസ്ഥാനത്തിൽ പവീഷിനെ പാർട്ടിയിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. പവീഷിനെ കൂടാതെ മലപ്പുറം സ്വദേശിയായ അഭിജിത്ത് ഒപ്പം രണ്ടു പേരേ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കാനർ പരിശോധനയിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശേഷം ബംഗളൂരുവിലെ വൈറ്റ് ഫീൽഡിലെ ഫ്ലാറ്റിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
പവീഷ് ബംഗളൂരുവിലെ മലയാളി വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്താറുണ്ടായിരുന്നുവെന്നാണ് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ അന്വേഷണം ബംഗളൂർ കേന്ദ്രീകരിച്ച് നടത്തുമെന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...