Shocking Crime: കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് യുവാവ്

അവിശ്വസ്തത ആരോപിച്ച് കാമുകന്‍ കാമുകിയെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. ശേഷം യുവതിയുടെ രക്തം പുരണ്ട ശരീരത്തിന്‍റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 03:58 PM IST
  • അവിശ്വസ്തത ആരോപിച്ച് കാമുകന്‍ കാമുകിയെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. ശേഷം യുവതിയുടെ രക്തം പുരണ്ട ശരീരത്തിന്‍റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു.
Shocking Crime: കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് യുവാവ്

 Madhya Pradesh Crime News: ഡല്‍ഹിയില്‍ നടന്ന ശ്രദ്ധ വാക്കർ വധക്കേസ് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ്. ശ്രദ്ധയുടെ കൊലപാതകം സംബന്ധിച്ച നടുക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തു വരുന്നത്.  ശ്രദ്ധയുടെ കൊലപാതകം സൃഷ്ടിച്ച ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു അതിദാരുണമായ കൊലപാതക വിവരം കൂടി പുറത്തു വന്നിരിയ്ക്കുകയാണ്.

ഈ ദാരുണ കൊലപാതകം നടന്നിരിക്കുന്നത് മധ്യ പ്രദേശിലാണ്. അവിശ്വസ്തത ആരോപിച്ച് കാമുകന്‍ കാമുകിയെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. ശേഷം യുവതിയുടെ രക്തം പുരണ്ട ശരീരത്തിന്‍റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. 'ബേവാഫ നഹി കർണേ കാ' (അവിശ്വസ്തത കാണിക്കരുത്) എന്ന് പ്രതി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വീഡിയോയില്‍ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒരു യുവതിയുടെ ശരീരം പുതപ്പ് നീക്കി അയാള്‍ കാണിക്കുന്നുമുണ്ട്.

Also Read:  Shraddha Murder Case: ശ്രദ്ധയുടെ ശരീരഭാഗങ്ങൾ സൂക്ഷിച്ചിരുന്ന അതേ മുറിയിൽ പുതിയ കാമുകിയുമായി Sex..!! അഫ്താബിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത് എന്നാണ്  റിപ്പോര്‍ട്ട്. 25 കാരിയായ ഷിപ്ര ജരിയയെ കാമുകനായ അഭിജിത് പാട്ടിദാര്‍ അതിദാരുണമായി  കൊലപ്പെടുത്തുകയായിരുന്നു.  കൃത്യം നടത്തിയശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

Also Read:  Shradha Walkar Murder: ശ്രദ്ധ വാക്കറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ അഫ്താബ് കയ്യിലെ മുറിവിന് ചികിത്സ തേടിയെത്തിയിരുന്നു; ഡോക്ടറുടെ വെളിപ്പെടുത്തൽ

 ജബൽപൂരിലെ മേഖ്‌ല റിസോർട്ടിലെ മുറികളിലൊന്നിൽ നിന്നാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്.
 
സംഭവം നടന്നത് ഇപ്രകാരമാണ്....  കൊല്ലപ്പെട്ട യുവതിയും കാമുകനായ അഭിജിത് പാട്ടിദാറും  നവംബർ 5 ന് ജബൽപൂരിലെ ഒരു റിസോർട്ടിൽ മുറിയെടുത്ത് താമസിച്ചിരുന്നു.  ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നതനുസരിച്ച് നവംബർ 7 നാണ് അഭിജിത് പാട്ടിദാറിനെ അവസാനമായി റിസോർട്ടിൽ കണ്ടത്. ഇയാള്‍ അപ്രത്യക്ഷനായതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് ഹോട്ടൽ മുറിയുടെ വാതിൽ തുറന്നപ്പോഴാണ്  രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.  നവംബർ 8നായിരുന്നു ഇത്.  

എന്നാല്‍, ഈ സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇതിനോടകം മധ്യ പ്രദേശ്‌ പോലീസ് അറസ്റ്റ്  ചെയ്തു. വീഡിയോകളില്‍നിന്നും ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച്  പറ്റ്നയില്‍നിന്നുള്ള ഒരു വ്യാപാരിയാണ്  അഭിജിത് പാട്ടിദാര്‍. ഇയാളുടെ ബിസിനസ് പങ്കാളിയാണ് ജിതേന്ദ്ര. ജിതേന്ദ്രയും കൊല്ലപ്പെട്ട യുവതിയും തമ്മില്‍  അവിഹിത ബന്ധമുണ്ട് എന്നാണ് അഭിജിത് ആരോപിക്കുന്നത്. യുവതി ജിതേന്ദ്രയില്‍ നിന്നും വലിയ തുക കടം വാങ്ങി, ഏകദേശം 12 ലക്ഷം രൂപ വാങ്ങിയശേഷം ജബല്‍പൂരിലേയ്ക്ക് കടന്നിരുന്നു. കൂടാതെ, ജിതേന്ദ്രയുടെ നിര്‍ദ്ദേശ പ്രകാരമാണ്  ജബല്‍പൂരില്‍ എത്തിയതും യുവതിയെ കൊലപ്പെടുത്തിയത് എന്നും ഇയാള്‍ ഒരു വീഡിയോയില്‍ പറയുന്നുണ്ട്.  

കൊലപാതകവുമായി ബന്ധപ്പെട്ട് പല വീഡിയോകള്‍ ഇയാള്‍ പോസ്റ്റ്‌ ചെയ്തിരുന്നു. അതില്‍ ഒരു വീഡിയോയില്‍ പ്രിയേ, സ്വര്‍ഗ്ഗത്തില്‍ വീണ്ടും കാണാം എന്നും പറയുന്നുണ്ട്. എന്നല്‍ പിന്നീട് ഈ വീഡിയോ ഡിലീറ്റ്  ചെയ്യുകയുണ്ടായി. 

ഒരു വീഡിയോയില്‍ ജിതേന്ദ്രയുടെ സഹായി സുമിത് പട്ടേലിന്‍റെ പേരും അഭിജിത്ത് പറഞ്ഞിരുന്നു. ബീഹാറിൽ നിന്നാണ് ജിതേന്ദ്രയെയും സുമിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്, ഇവരെ മധ്യ പ്രദേശ് പോലീസ് ചോദ്യം ചെയ്തുവരികയാണ് മുഖ്യ പ്രതി അഭിജിത്തിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിയ്ക്കുകയാണ് പോലീസ്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News