കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Jesna Missing Case: കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി.ജെ.പി
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം കേന്ദ്ര ഏജൻസികൾ അയക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. കുട്ടിയെ കാണാതായി മൂന്നു വര്‍ഷം ആകുമ്പോഴും, ഇതുവരെ കേസന്വേഷിച്ച കേരളാ പോലീസിന് കൂടുതൽ മുന്നോട്ട് പോകാൻ പറ്റാത്തതിനാലാണ് ബി.ജെ.പിയുടെ നിർദ്ദേശം
Athira Death: ആതിരയ്ക്ക് രക്തം പേടി, കൊലപാതക സാധ്യത ആരോപിച്ച് ഇരുകുടുംബങ്ങളും, കുഴങ്ങി പോലീസ്
നവവധുവിനെ ഭര്‍തൃവീട്ടില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയില്‍ ബാത്ത്‌റൂമില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. ആതിരയ്ക്ക് രക്തം പേടിയാണെന്നും അതുകൊണ്ടു തന്നെ അവള്‍ ആത്മഹത്യ ചെയ്യില്ലെന്നും ആരോപിച്ച് ആതിരയുടെ അമ്മ രംഗത്ത്
Gabba Test: Washington Sundar - Shardul Thakur സഖ്യം ഇന്ത്യയെ വലിയ ലീഡിൽ നിന്ന് രക്ഷിച്ചു
India- Australia Test പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയക്ക് 54 റൺസിന്റെ ലീഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 റൺസെടുത്തു. മൃഗീയമായ ലീഡിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് വാലറ്റക്കാരായ വാഷിങ്ടൺ സുന്ദറും ഷാർദുൾ താക്കൂറുമാണ്.
Biden പ്രസിഡൻ്റായതിന് ശേഷമുള്ള ആദ്യ G-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് യുകെയുടെ ക്ഷണം
ജൂണിൽ നടക്കാനിരിക്കുന്ന G-7 ഉച്ചകോടിയിലേക്ക് യുകെ ഇന്ത്യയെ ക്ഷണിച്ചു. ബ്രിട്ടനാണ് 2021-ൽ G-7 ഉച്ചകോടിയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയയ്ക്കും സൗത്ത് കൊറിയയ്ക്കുമാണ് ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്.
Joe Bidenന്റെ സ്ഥാനാരോഹണം: കലാപത്തിന് സാധ്യയെന്ന് എഫ്.ബി.ഐയുടെ മുന്നറിയിപ്പ്
പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ദിവസം വാഷിംഗ്ടണ്ണിൽ ട്രംപ് അനുകൂലികൾ കലാപം അഴിച്ചുവിടുമെന്ന് സുരക്ഷാ സേനകൾക്ക് എഫ്.ബി.ഐയുടെ മുന്നറിയിപ്പ്. പ്രതിഷേധങ്ങൾ ഉണ്ടാവുമെന്നും. സർക്കാർ സ്ഥാപനങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നും എഫ്.ബി.ഐ മുന്നറിയിപ്പ് നൽകികഴിഞ്ഞു.
Abu Dhabi യിൽ ഇന്നുമുതൽ പ്രവേശിക്കാൻ 72 അല്ല 48 മണിക്കൂർ മുമ്പെടുത്ത് PCR Test വേണം
UAEലെ മറ്റ് എമറേറ്റിൽ നിന്ന് അബുദാബിയിലേക്ക് പ്രവവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി Abu Dhabi Emergency, Crisis and Disasters Committee. 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് മാത്രമാണ് അബുദാബിയിലേക്ക് പ്രവേശിക്കാൻ സാധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...