Abu Dhabi യിൽ ഇന്നുമുതൽ പ്രവേശിക്കാൻ 72 അല്ല 48 മണിക്കൂർ മുമ്പെടുത്ത് PCR Test വേണം

അബുദാബിയിലേക്ക് പ്രവവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി അബുദാബി എമ‌ർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മറ്റി. 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം

Written by - Zee Malayalam News Desk | Last Updated : Jan 17, 2021, 01:15 PM IST
  • അബുദാബിയിലേക്ക് പ്രവവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി അബുദാബി എമ‌ർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മറ്റി
  • 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം
  • യുഎഇയിൽ താമസിക്കുന്ന എല്ലാവർക്കും പുതിയ നിയമം ബാധകം
  • കോവിഡ് വാക്സിനേഷൻ എടുത്തവർക്ക് നിയമം ബാധകമല്ല
Abu Dhabi യിൽ ഇന്നുമുതൽ പ്രവേശിക്കാൻ 72 അല്ല 48 മണിക്കൂർ മുമ്പെടുത്ത് PCR Test വേണം

അബുദാബി: UAEലെ മറ്റ് എമറേറ്റിൽ നിന്ന് അബുദാബിയിലേക്ക് പ്രവവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി Abu Dhabi Emergency, Crisis and Disasters Committee. 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് പിസിആർ പരിശോധനയിൽ നെ​ഗറ്റീവ് ആയവർക്ക് മാത്രമാണ് അബുദാബിയിലേക്ക് പ്രവേശിക്കാൻ സാധിക്കുക. ഇന്ന് മുതലാണ് പുതിയ നിയമം നിലിവിൽ വന്നിരിക്കുന്നത്.

ALSO READ: Vaccine എടുത്താൽ ക്വാറന്റൈൻ വേണ്ട; യുഎഇയിൽ പുതിയ കോവിഡ് ചട്ടം

നേരത്തെ 72 മണിക്കൂ‌ർ മുമ്പ് പരിശോധന നടത്തിയതിന്റെ പരിശോധന സർട്ടിഫിക്കേറ്റ് കാണിച്ചാൽ മതിയായിരുന്നു. എന്നാൽ ഇന്ന് മുതൽ അത് 48 മണിക്കൂറാക്കി ചുരുക്കിയിരിക്കുകയാണ് അബുദാബി (Abu Dhabi) മന്ത്രാലയം. നാല് ദിവസം വരെയുള്ള അബുദാബി സന്ദർശനത്തിനാണ് എത്തുന്നതെങ്കിൽ നാലാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തണം. അതെപോലെ എട്ട് ദിവസത്തെ സന്ദർശത്തിനെത്തുന്നവർ നാലാം ദിവസും അതോടൊപ്പം എട്ടാം ദിനത്തിലും കോവിഡ് പരിശോധന നടത്തണമെന്നാണ് പുതിയ നിയമം. 

ALSO READ: Covid-19: സ്കൂള്‍ ബസുകളില്‍ ഇനി 50ശതമാനം വിദ്യാര്‍ഥികള്‍ മാത്രം

പുതിയ നിയമപ്രകാരം ടെസ്റ്റ് എടുക്കാത്തവർക്കെതിരെ പിഴ ഈടാക്കുമെന്ന് അബുദാബി എമ‌ർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മറ്റി അറിയിച്ചു. യുഎഇയിൽ (UAE) താമസിക്കുന്ന എല്ലാവർക്കും പുതിയ നിയമം ബാധകമാണെന്ന് മന്ത്രാലം അറിയിച്ചു. എന്നാൽ യുഎഇയിലെ കോവിഡ് വാക്സിനേഷൻ എടുത്തവർക്കും മൂന്നാംഘട്ട കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തവർക്കും ഈ നിയമം ബാധകമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News