മൂന്നാർ: ഗൂഗിൾ മാപ്പ്(Google Map) ഉപയോഗിച്ച് മൂന്നാറിൽ(Munnar) നിന്ന് മടങ്ങും വഴി കൊടുംകാട്ടിൽ അകപ്പെട്ട കുടുംബത്തെ മൂന്നാർ അഗ്നിശമന സേന(Fire Force) രക്ഷപ്പെടുത്തി. യു.എന്‍(UN) ഉദ്യോഗസ്ഥനും കുടുംബവുമാണ് വനത്തിൽ കുടുങ്ങിയത്. ഒടുവില്‍ അഗ്നിരക്ഷ സേന ഒമ്പത് മണിക്കൂ‌‌ർ നീണ്ട തെരച്ചിലിനൊടുവിലാണ് കുടുംബത്തെ രക്ഷിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യു.എൻ-ന്റെ കീഴിലുള്ള ഇന്റ‌‌ർനാഷണൽ ഹ്യൂമൻ റൈറ്റസ് ഓർഗനൈസേഷന്റെ ഇന്ത്യയിലെ ചീഫ് കോ-ഓർഡിനേറ്റർ നവാബ് വാഹിദ്, ഭാര്യ നെയ്മ, അടുത്ത ബന്ധുവായ യുവതി എന്നിവരാണ് ആനയും പുലിയും കടുവയുമൊക്കെ വിലസുന്ന ദേവികുളത്തിന് സമീപമുള്ള കുറ്റ്യാർവാലി വനത്തിൽ ശനിയാഴ്ച രാത്രി അകപ്പെട്ടത്. 


Also Read: 50 ഭാഷകളില്‍ വഴിക്കാട്ടിയാകാനൊരുങ്ങി ഗൂഗിള്‍ മാപ്പ്!


ഔദ്യോഗിക ആവശ്യത്തിനായി മൂന്നാറിലെത്തിയ ഇവർ ടോപ് സ്റ്റേഷനും വട്ടവടയും സന്ദർശിച്ച് തിരിച്ച് വരുന്നതിനിടെയാണ് വഴി തെറ്റിയത്.  ദേവികുളത്തെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇവർ ഈ റിസോർട്ടിലെത്താൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടി. Google Map നോക്കി മടങ്ങുമ്പോൾ വഴിതെറ്റി വനത്തിൽപ്പെട്ട ഇവരുടെ വാഹനം ചെളിയിൽ പുതഞ്ഞു പോകുകയായിരുന്നു. ഇതോടെ മുന്നോട്ടുള്ള യാത്രയും അസാധ്യമായി. പലരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 


Also Read: കൊച്ചി മെട്രോയെക്കുറിച്ച് അറിയാന്‍ ഗൂഗിള്‍ മാപ്പ് നോക്കൂ


വന്യജീവികള്‍ ഏറെയുള്ള കാട്ടില്‍ ഗര്‍ഭിണിയായ ഭാര്യയുമായി കുടുങ്ങിയ നവാബ് വാഹിദ് ഫയർഫോഴ്സിന്റെ നമ്പരായ 101-ൽ സഹായ സന്ദേശം അയയ്ക്കുകയായിരുന്നു. തുടർന്ന് മൂന്നാർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഷാജിഖാന്റെ നേതൃത്വത്തിൽ ഒമ്പത് അംഗ സംഘം പുലർച്ചെ ഒന്നരയോടെ കുറ്റ്യാർവാലിയിലെത്തി തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ദേവികുളം, ലക്കാട്, മാനില, മാട്ടുപ്പെട്ടി എന്നിവടങ്ങളിലെ എസ്റ്റേറ്റുകളിലും വനത്തിലും തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്തിയില്ല. 


Also Read: വീല്‍ചെയര്‍ സഞ്ചാരത്തിനും ഇനി ഗൂഗിള്‍ മാപ്പ്


പുലർച്ചെ 5.20-ന് ദേവികുളം റോഡിൽനിന്നു ഗൂഡാർവിള റോഡിലൂടെ കടന്നുപോയ അഗ്നിരക്ഷാസേനാ വാഹനത്തിന്റെ Blinker light കണ്ടതോടെ നവാബ് നിർത്താതെ ഹോൺ മുഴക്കി. ഇതോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ വാഹനത്തിനുള്ളിൽ അകപ്പെട്ടവരെ പുറത്ത് എത്തിച്ചശേഷം ചെളിയിൽ പുതഞ്ഞുകിടന്ന വാഹനം പൊക്കിമാറ്റി സംഘത്തെ കാടിനു വെളിയിൽ എത്തിച്ചു. 


മൂന്നാർ അഗ്നിരക്ഷാസേനാ യുണിറ്റിലെ അസി.  സ്റ്റേഷൻ ഓഫീസർ എ.ഷാജി ഖാൻ, സീനിയർ ഫയർ ഓഫീസർമാരായ കെ.തമ്പിദുരെ, വി.കെ. ജീവൻ കുമാർ, ഫയർ ഓഫീസർമാരായ വി.കെ. ജീവൻ കുമാർ, വി.ടി.സനീഷ്, അജയ് ചന്ദൻ, ആർ.രാജേഷ്, എസ്.വി.അനൂപ്, ഡാനി ജോർജ്, കെ.എസ്.കൈലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.