കൊച്ചി മെട്രോയെക്കുറിച്ച് അറിയാന്‍ ഗൂഗിള്‍ മാപ്പ് നോക്കൂ

ആറുമാസത്തെ കഠിന പ്രയത്നത്തിനോടുവില്‍ കെഎംആര്‍എല്‍ ഗൂഗിളുമായി കരാറില്‍ ഒപ്പിട്ടത്.  

Last Updated : Apr 13, 2019, 11:33 AM IST
കൊച്ചി മെട്രോയെക്കുറിച്ച് അറിയാന്‍ ഗൂഗിള്‍ മാപ്പ് നോക്കൂ

കൊച്ചി: കൊച്ചി മെട്രോ ട്രെയിനുകള്‍ പോകുന്ന സമയവും റൂട്ടും നിരക്കുമെല്ലാം അറിയണമെങ്കില്‍ ഇനി ഗൂഗിള്‍ മാപ്പില്‍ നോക്കിയാല്‍ മതി.  മറ്റ് സ്ഥലങ്ങളില്‍ നിന്നും കൊച്ചിയിലെത്തുന്നവരെ സമീപത്തെ മെട്രോ സ്റ്റേഷനുകളില്‍ എത്തിക്കാന്‍ ഗൂഗിള്‍ മാപ്പ് സഹായിക്കും.  

സ്റ്റേഷനുകളില്‍ ട്രെയിന്‍ എപ്പോള്‍ എത്തും, എത്ര സമയം നിര്‍ത്തും, ഓരോ സ്ഥലത്തേക്കും എത്രയാണ് നിരക്ക് എന്നിവയെല്ലാം ഗൂഗിള്‍ മാപ്പ് വഴി അറിയാന്‍ സാധിക്കും. ആറുമാസത്തെ കഠിന പ്രയത്നത്തിനോടുവില്‍ കെഎംആര്‍എല്‍ ഗൂഗിളുമായി കരാറില്‍ ഒപ്പിട്ടത്. 

കൊച്ചി മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുള്ള കെഎംആര്‍എല്ലിന്റെ പുതിയ പദ്ധതികളുടെ ഭാഗമായാണിത്. അടുത്ത ഘട്ടത്തില്‍ നഗരത്തിലെ ബസ്സുകള്‍, മറ്റ് പൊതുഗതാഗത സംവിധാനത്തെയും ഗൂഗിളിലെ മാപ്പുമായി ബന്ധിപ്പിക്കും. 

ഇതോടെ സ്റ്റോപ്പുകളിൽ ബസ്സുകൾ എത്തുന്ന സമയവും മറ്റു സ്ഥലങ്ങളിലേക്കുള്ള നിരക്കുമെല്ലാം ഗൂഗിൾ മാപ്പിൻറെ സഹായത്തോടെ അറിയാം. യാത്രക്കാരെ സമയ നഷ്ടമില്ലാതെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

Trending News