No Parking In Thiruvananthapuram City : തിരുവനന്തപുരം നഗരത്തിലെ അനധികൃത പാർക്കിങിന് പൂട്ടിടാൻ ഗതാഗത വകുപ്പും നഗരസഭയും
Thiruvananthapuram City വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങ് കര്‍ശനമായി നിയന്ത്രിക്കുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ (Antony Raju) അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനം.
Thiruvananthapuram : തിരുവനന്തപുരം നഗരത്തിൽ (Thiruvananthapuram City) വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങ് കര്‍ശനമായി നിയന്ത്രിക്കുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ (Antony Raju) അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനം. തലസ്ഥാന നഗരത്തിലെ പൊതുഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസുകള്‍ നിലവിലില്ലാത്ത വിവിധ റോഡുകളിലൂടെ KSRTC സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതിനാൽ സര്‍വ്വീസുകളുള്ള റൂട്ട് യാത്ര സുഗമമാക്കുന്നതിനാണ് ഈ തീരുമാനം.
നിശ്ചിയിച്ചിരിക്കുന്ന റൂട്ടുകളിൽ ഇരു ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിങ്ങ് മൂലം ട്രാഫിക് ബ്ലോക്കിന് സാധ്യതയുള്ളതിനാല്‍ അനധികൃത പാര്‍ക്കിങ്ങ് കര്‍ശനമായി തടയേണ്ടതുണ്ടെന്ന് യോഗത്തിൽ കണ്ടെത്തി. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്ന നടപടി ഊര്‍ജിതമാക്കുമെന്ന് ട്രാഫിക് പൊലീസ് മേധാവികള്‍ യോഗത്തില്‍ ഉറപ്പു നല്‍കി.
"പൊതു ജനങ്ങളുടെ യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുകയും യാത്രക്കാര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നതുമായ പദ്ധതിയ്ക്ക് പൊതുജനങ്ങള്‍ എല്ലാവിധ സഹകരണവും നല്‍കണം" ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ഏഴ് റൂട്ടുകളിലൂടെയാണ് കെഎസ്ആര്‍ടിസി ആദ്യം സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നത്. വിവിധ നിറങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുള്ള ബസ്സുകള്‍ സര്‍ക്കുലറായി ക്ലോക്ക് വൈസ് ആയും ആന്റി ക്ലോക്ക് വൈസ് ആയും സര്‍വീസ് നടത്തും. നിശ്ചിത തുക നല്‍കി പാസ് എടുക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ സിറ്റി സര്‍ക്കുലര്‍ ബസില്‍ സഞ്ചരിക്കാനാവുന്നതാണ്.
ALSO READ : Thiruvananthapuram Corporation സമ്പൂർണ്ണ ഓൺലൈൻ പഠന സൗകര്യമുള്ള നഗരസഭ എന്ന പദവിയിലേക്ക്
കെഎസ്ആർടിസിയുടെ ഈ സംവിധാനം അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കുമെന്നും നഗരത്തില്‍ കൂടുതല്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കുമെന്നും നഗരസഭ യോഗത്തിൽ ഉറപ്പു നല്‍കി.
ALSO READ : IFFK തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ
ഗതാഗത വകുപ്പു സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്, തിരുവനന്തപുരം സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി ഐഎഎസ്, തിരുവനന്തപുരം നഗരസഭ, പോലീസ്, പൊതുമരാമത്ത്, റോഡ് സേഫ്റ്റി അതോറിറ്റി എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA