Gujarat:റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം


COMMERCIAL BREAK
SCROLL TO CONTINUE READING

റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി 15 പേർക്ക് ദാരുണാന്ത്യം.  ഗുജറാത്തിലെ സൂറത്തിന് സമീപം കൊസാംബയിലാണ് (Kosamba) രാജ്യത്തെ നടുക്കുന്ന അപകടമുണ്ടായത്. രാജസ്ഥാനിൽ നിന്നുമുള്ള തൊഴിലാളികളാണ് മരണമടഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്


Education Loan നിഷേധിച്ചു; വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


ഏഴുകോണിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. Paramedical കോഴ്സിന് പ്രവേശനം നേടിയ വിദ്യാർഥിനിക്ക് ബാങ്ക് വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. 


Farmers Protest: കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നടത്താനിരുന്ന ചർച്ച നാളത്തേയ്ക്ക് മാറ്റി 


പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷക യൂണിയനുകളും (Farmers Union) സർക്കാരും തമ്മിൽ ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു.  ഇരുവരുടേയും  പത്താം റൗണ്ട് ചർച്ച ജനുവരി 20 ന് അതായത് നാളെ നടക്കും.  ഇരു പാർട്ടികളും എത്രയും വേഗം പ്രതിസന്ധി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത പ്രത്യയശാസ്ത്രത്തിലെ ആളുകളുടെ പങ്കാളിത്തം മൂലം ഇത് വൈകുകയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. 


 


Abhaya Murder Case: ഫാ. തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും


സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫാ. തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും.  കേസിൽ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടി നിയമപരമല്ലെന്നാണ് തോമസ് എം കോട്ടൂരിന്റെ വാദം. 


Drug Case: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി
മയക്കുമരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ (Bineesh Kodiyeri)കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.   ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് ഉള്ളത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ബിനീഷ് കോടിയേരിയുടെ കോടതി നടപടികൾ.