Farmers Protest: കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നടത്താനിരുന്ന ചർച്ച നാളത്തേയ്ക്ക് മാറ്റി

ഇരുവരുടേയും  പത്താം റൗണ്ട് ചർച്ച ജനുവരി 20 ന് അതായത് നാളെ നടക്കും.   

Written by - Zee Hindustan Malayalam Desk | Last Updated : Jan 19, 2021, 07:28 AM IST
  • ഇരു പാർട്ടികളും എത്രയും വേഗം പ്രതിസന്ധി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത പ്രത്യയശാസ്ത്രത്തിലെ ആളുകളുടെ പങ്കാളിത്തം മൂലം വൈകുകയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
  • പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ താല്പര്യത്തിനുവേണ്ടിയാണെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.
  • ഇതിൽ നല്ലൊരു നടപടി സ്വീകരിക്കുമ്പോഴെല്ലാം അതിൽ തടസ്സങ്ങളുണ്ടാകുന്നുവെന്നും കേന്ദ്രം അറിയിച്ചു.
Farmers Protest: കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നടത്താനിരുന്ന ചർച്ച നാളത്തേയ്ക്ക് മാറ്റി

ന്യുഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷക യൂണിയനുകളും (Farmers Union) സർക്കാരും തമ്മിൽ ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു.  ഇരുവരുടേയും  പത്താം റൗണ്ട് ചർച്ച ജനുവരി 20 ന് അതായത് നാളെ നടക്കും.  ഇരു പാർട്ടികളും എത്രയും വേഗം പ്രതിസന്ധി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത പ്രത്യയശാസ്ത്രത്തിലെ ആളുകളുടെ പങ്കാളിത്തം മൂലം ഇത് വൈകുകയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.  മാത്രമല്ല പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ താല്പര്യത്തിനുവേണ്ടിയാണെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.  ഇതിൽ നല്ലൊരു നടപടി സ്വീകരിക്കുമ്പോഴെല്ലാം അതിൽ തടസ്സങ്ങളുണ്ടാകുന്നുവെന്നും കേന്ദ്രം അറിയിച്ചു.   

Also Read: Tractor Rally: പോലീസിന് ഉചിതമായി തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി

കാലതാമസത്തിന്റെ കാരണം കേന്ദ്രം വിശദീകരിച്ചു

കർഷക നേതാക്കൾ സ്വന്തമായി ഒരു പരിഹാരം ആഗ്രഹിക്കുന്നതിനാൽ പ്രശ്‌നം പരിഹരിക്കാൻ കാലതാമസമുണ്ടെന്ന് സർക്കാർ പറഞ്ഞു. കർഷകരും കേന്ദ്ര സർക്കരുമായി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും ചർച്ച നടക്കുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം (Agriculture Ministry) ഇന്നലെ അറിയിച്ചു.  വിഷയത്തിൽ പരിഹാരം ഉണ്ടാക്കാനായി സുപ്രീം കോടതി (Supreme Court) നിശ്ചയിച്ച സമിതി ഇന്ന് ആദ്യഘട്ട ചർച്ച നടത്തും എന്നാണ് റിപ്പോർട്ട്.  കർഷകർ ഞങ്ങളോട് നേരിട്ട് സംസാരിക്കുമ്പോൾ അത് വ്യത്യസ്തമായ കാര്യമാണ്, എന്നാൽ നേതാക്കൾ അതിൽ ചേരുമ്പോൾ തടസ്സങ്ങളുണ്ടാകുന്നുവെന്ന്  കേന്ദ്ര കൃഷി സഹമന്ത്രി പുരുഷോത്തം രൂപാല (Purushottam Rupala)പറഞ്ഞു. കർഷകരുമായി നേരിട്ട് ചർച്ച നടത്തിയിരുന്നെങ്കിൽ പെട്ടെന്നുള്ള പരിഹാരം കണ്ടെത്താനായേനെ എന്നും അദ്ദേഹം പറഞ്ഞു. 

Also Read: Farmer Protest: എട്ടാം ഘട്ട ചർച്ച ഇന്ന്; നിയമങ്ങൾ പിൻവലിക്കൽ ഒഴികെയുള്ള ഏത് നിർദ്ദേശവും പരിഗണിക്കാൻ തയ്യാർ

വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ള ആളുകൾ ഈ പ്രതിഷേധത്തിൽ പ്രവേശിച്ചിട്ടുണ്ടെന്നും, അവർ അവരുടേതായ രീതിയിൽ പരിഹാരങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നുവെന്നും പുരുഷോത്തം രൂപാല പറഞ്ഞു.  വിഷയത്തിൽ ഇരുവിഭാഗത്തിനും ഒരു പരിഹാരം വേണം എന്നാൽ ഇരുവരുടേയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണെന്നും അതിനാൽ ഒരു കാലതാമസമുണ്ടാകുമെന്നും അദ്ദേഹം (Purushottam Rupala) പറഞ്ഞു.  എന്തായാലും എന്തെങ്കിലും പരിഹാരങ്ങൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കർഷകർ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ 50 ദിവസമായി ഡൽഹിയിലെ വിവിധ അതിർത്തികളിൽ പ്രക്ഷോഭം നടത്തിവരികയാണ്.  

മൂന്ന് നിയമങ്ങളും പ്രയോജനകരമാണെന്ന് കൃഷി മന്ത്രി 

മൂന്ന് കാർഷിക നിയമങ്ങളും കർഷകർക്ക് പ്രയോജനകരമാകുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ (Narendra Singh Tomar) ഡിജിറ്റൽ മാധ്യമത്തിലൂടെ ഒരു പരിപാടി അഭിസംബോധന ചെയ്യവേ വ്യക്തമാക്കിയിട്ടുണ്ട്.   മുൻ സർക്കാരുകളും ഈ നിയമം നടപ്പാക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും സമ്മർദ്ദം കാരണം അവർക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. മോദി സർക്കാർ (Modi Government) കടുത്ത തീരുമാനങ്ങൾ എടുത്ത്കൊണ്ട് ഈ നിയമം കൊണ്ടുവന്നു. എപ്പോഴൊക്കെയാണോ ഒരു നല്ല കാര്യം സംഭവിക്കുന്നത് അപ്പോഴെല്ലാം തടസ്സങ്ങളുമുണ്ടാകാറുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News