മഹാമന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭഗവാൻ ശിവശങ്കരനെയാണ് ഈ മന്ത്രത്തിലൂടെ സ്തുതിക്കുന്നത്. ഈ മന്ത്രം നിത്യവും ജപിക്കുന്നത് മരണത്തിൽ നിന്നുപോലും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. 


ഈ മന്ത്രത്തെ  രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.  പരമ രഹസ്യമായിരുന്ന ഈ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തെ അറിയിച്ചത്.


Also read: തുളസിയില പേഴ്സില്‍ വയ്ക്കുന്നത് ഉത്തമം


ദക്ഷശാപഫലമായി രോഗിയായിത്തീര്‍ന്ന ചന്ദ്രദേവനെ മരണത്തില്‍ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേ ഋഷി മഹാ മൃത്യുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് ഉപദേശിക്കുകയായിരുന്നു.  ഇങ്ങനെയാണ് ഈ മന്ത്രം ലോകമറിയുന്നതെന്നാണ് വിശ്വാസം. 


മഹാ മൃത്യുഞ്ജയ മന്ത്രം ദിവസവും എത്ര പ്രാവശ്യം ചൊല്ലാൻ കഴിയുമോ അത്രയും നല്ലതാണ്. എങ്കിലും കുറഞ്ഞത് 108 തവണയോ 1008 തവണയോ ദിവസവും ചൊല്ലുന്നത് 'നല്ലതാണ്. 


Also read: ഈ സ്ത്രോത്രം രാവിലെ ജപിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലം...


മന്ത്രം ജപിക്കുമ്പോൾ ശാരീരികമായും മാനസികമായും ശുദ്ധമായിരിക്കണം.  ഈ മന്ത്രം ജപപ്പിക്കുന്നത് വഴി ഉള്ളിലെ നെഗറ്റിവിറ്റിയെ പുറംതള്ളി പോസിറ്റിവിറ്റി നിറയ്ക്കാൻ സാധിക്കും. 


ഈ  മന്ത്രം ചൊല്ലുന്നതിന് മുൻപ് ധ്യാനം ചൊല്ലണം. ധ്യാനം ചുവടെചേർക്കുന്നു...  


നമ: ശിവാഭ്യാംനവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുര്‍ധരാഭ്യാം
നാഗേന്ദ്രകന്യാംവൃഷകേതനാഭ്യാം
നമോനമ:ശങ്കര പാര്‍വതിഭ്യാം


മഹാ മൃത്യുഞ്ജയ മന്ത്രം


ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്... 


ഈ മന്ത്രം സാധാരണയായി ഗുരുവിന്റെ ഉപദേശത്തോടെയാണ് ചൊല്ലേണ്ടത് എന്നാൽ അക്ഷര തെറ്റില്ലാതെ ജപിക്കാൻ കഴിയുന്നവർക്ക്  പരമേശ്വരനെ ഗുരുവായി സങ്കൽപ്പിച്ച് ജപിച്ചു തുടങ്ങാമെന്നാണ് വിശ്വാസം.