ഏതൊരു കാര്യം തുടങ്ങുന്നതിന് മുൻപും തടസ്സങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ നാം വിഘ്നേശ്വരന്റെ അതായത് ഗണപതിയുടെ അനുഗ്രഹം തേടുന്നത് സാധാരണമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും എന്നാണ് വിശ്വാസം.  ഗണപതിയെ ഭജിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണ് ഗണേശ ദ്വാദശ മന്ത്രം.


Also read: സിദ്ധ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഉത്തമമാണ്...


പന്ത്രണ്ടു മന്ത്രങ്ങൾ ചേർന്നതാണ് ഈ മന്ത്രം.  ഈ മന്ത്രം  ജപിച്ചാൽ ഇഷ്ടകാര്യലബ്ധി, സർവ്വാഭീഷ്ടസിദ്ധി എന്നീ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം.  ദിവസവും 108 തവണ ഈ മന്ത്രം ചൊല്ലുന്നത് നല്ലതാണ്. 


ഗണേശ ദ്വാദശ മന്ത്രം 


ഓം വക്രതുണ്ഡായ നമ:


ഓം ഏകദന്തായ നമ:


ഓം കൃഷ്ണപിംഗാക്ഷായ നമ:


ഓം ഗജവക്ത്രായ നമ:


ഓം ലംബോധരായ നമ:


ഓം വികടായ നമ:


ഓം വിഘ്‌നരാജായ നമ:


ഓം ധ്രൂമ്രവര്‍ണ്ണായ നമ:


ഓം ഫാലചന്ദ്രായ നമ:


ഓം വിനായകായ നമ:


ഓം ഗണപതയേ നമ:


ഓം ഗജാനനായ നമ: