പുറമേ നോക്കുമ്പോള്‍ എല്ലാം ഭദ്രം. നല്ല ജോലി, ഭാര്യ-ഭര്‍ത്താവ്, കുട്ടികള്‍ കൂടാതെ മുതിര്‍ന്നവരുടെ ആശീര്‍വാദം. എങ്കിലും മനസ് അശാന്തമാണ്‌, മനസ് ഓരോദിവസവും അസ്വസ്ഥമാകുകയാണ്. ഹൃദയത്തിന് ഒരു വിശ്രമവും ഇല്ല. നിങ്ങള്‍ക്ക് അറിയാമോ ഇങ്ങനൊരു അവസ്ഥ എപ്പോഴാണ് ഉണ്ടാകുന്നതെന്ന്, നമ്മുടെ ജീവിതത്തിന് സ്വപനത്തിന്‍റെ ചിറക് മുളയ്ക്കുമ്പോള്‍. നമ്മള്‍ പറക്കാന്‍ തുടങ്ങി കഴിഞ്ഞു, പക്ഷെ ഈ ദീര്‍ഘ യാത്രയിലും നിങ്ങള്‍ക്ക് നിരവധി വെല്ലുവിളികളെ നേരിടേണ്ടിവരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജോലിയും തിരക്കും കാരണം ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടി തീരെ സമയം കണ്ടെത്താന്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് കഴിയുന്നില്ല എന്നതാണ് കാരണം.    


ജയ്‌പൂരില്‍ നിന്നുള്ള ഗായത്രി ചതുര്‍വേദി പറയുന്നു... അവരുടെ ഭര്‍ത്താവ് ബാങ്കുദ്യോഗസ്ഥനാണ്. രണ്ട് കുട്ടികള്‍ ഉണ്ട്. എല്ലാവരും തിരക്കിലാണ്. വിവാഹം കഴിഞ്ഞ് 15 വര്‍ഷമായിട്ടും എന്‍റെ ജീവിതം സന്തോഷപൂര്‍ണ്ണമല്ല എന്നു പറയുന്നതിന് വ്യക്തമായ കാരണമൊന്നുമില്ല, പക്ഷെ കഴിഞ്ഞ ഒരു വർഷമായിട്ട് മനസ്സ് അശാന്തമാണ്‌. ഞാനും എംബിഎക്കാരിയാണ്‌.  ആദ്യം വിവാഹം, പിന്നെ കുടുംബം കുട്ടികള്‍ അങ്ങനെ ഓരോ കാരണങ്ങളാല്‍ ഞാന്‍ ജോലിയ്ക്ക് പോയില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഓരോരോ മേഖലകളില്‍ തിരക്കിലാണ്. എല്ലാവരുടെയും ജോലി എന്‍റെ ജീവിതമായി മാറുകയായിരുന്നു. എന്തുകൊണ്ടോ എന്‍റെയുള്ളില്‍ ഇപ്പോള്‍ മുന്‍പുണ്ടാകാത്ത വിധം ഇത്തരം ചിന്തകള്‍ ഉണ്ടാകുന്നു 


ഇത് ഗായത്രിയുടെ മാത്രം കഥയല്ല. ഒരു സമൂഹമെന്ന നിലയിൽ ഈ ചോദ്യം നമുക്കു മുന്നിലുള്ള ഏറ്റവും പ്രയാസമുള്ള ചോദ്യങ്ങളിൽ ഒന്നാണ്. അവരുടെ സ്വപ്നങ്ങള്‍ക്കുള്ള ഉത്തരം ഇതിന് ലഭിക്കാന്‍ സാധ്യമല്ല.


ഇക്കാര്യത്തില്‍ പ്രധാന ഘടകം നമ്മുടെ ചിന്താഗതിയാണ്. രണ്ടു ദശാബ്ദങ്ങൾക്കുമുമ്പ് പെൺകുട്ടികളുടെ വിദ്യാഭ്യാസം വരെ നമ്മള്‍ എളുപ്പത്തിൽ എത്തിച്ചേർന്നുവെങ്കിലും ജോലി എന്ന കാര്യത്തില്‍ ആര്‍ക്കും യോജിപ്പുണ്ടായിരുന്നില്ല. ഭാര്യയുടെ ജോലിയുടെ കാര്യത്തില്‍ ഭര്‍ത്താവിനും താല്പര്യമില്ലായിരുന്നു.  അന്നത്തെ ചിന്താഗതികള്‍ ആ വിധമായിരുന്നു.  


വിവാഹങ്ങള്‍ പണ്ട് മുതലേ ഉള്ളതാണ് എന്നാല്‍ ചിന്താഗതി മാറിയത് ഇപ്പോഴാണ്‌. വിവാഹിതരുടെ അന്നത്തെയും ഇന്നത്തെയും ഉള്ള ചിന്താഗതിയിലുള്ള വ്യത്യാസങ്ങളാണിതിന് കാരണം എന്ന് പറയാം. ഗായത്രി മാത്രമല്ല ഇങ്ങനെ ഒരുപാട് ആളുകള്‍ ഉണ്ട് ജീവിതത്തിലെ തിരക്കിനിടയിലും ജോലിയെക്കുറിച്ച് ചിന്തിക്കുന്നവര്‍. ഇത്തരം ചിന്ത ഇപ്പോള്‍ പല വീടുകളിലും ഉണ്ട് എന്നതൊരു സത്യമാണ്.  


ഈ ചിന്തയില്‍ നിന്നും എങ്ങനെ പുറത്തുവരാം! 


ഇതിനുള്ള പോംവഴി ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് കണ്ടുപിടിക്കേണ്ടതാണ്. ന്യൂക്ലിയര്‍ കുടുംബമാകുമ്പോള്‍ വെല്ലുവിളി ഉയരുന്നു. കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ കാര്യം ആണ് കൂടുതല്‍ കഷ്ടത്തിലാകുന്നത്.  


ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ മനസിലാക്കേണ്ടത് പുരുഷന്‍റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി സ്ത്രീ ജീവിക്കുക എന്നതല്ല. രണ്ടുപേരുടെയും സ്വപ്നങ്ങള്‍ മനസിലാക്കി ഒരുമിച്ചു നീങ്ങുക എന്നതാണ്.  


നമ്മള്‍ ഇപ്പോള്‍ ബന്ധങ്ങളുടെ പുതിയ ലോകത്തേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്.  അവിടെ ഓരോ കഥാപാത്രത്തിന്‍റെയും സ്വാതന്ത്ര്യവും, അതുപോലെ അവരുടെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുന്നതും എല്ലാം എല്ലാവരും ചേര്‍ന്ന് ചെയ്യേണ്ട കാര്യമാണ്.  സ്ത്രീയും പുരുഷനും ഒരുപോലെയാണ് എന്ന് പറയാന്‍ എളുപ്പമാണ്, എന്നാല്‍ അതിനായി പുരുഷന്മാരുടെ സഹകരണം തീരെ ഇല്ല.


അതിനായി നാം ഇത്തരം കാര്യങ്ങളെ നല്ല മനസോടും, ഹൃദയത്തോടും കൂടി കണ്ട് പരിഹാരം കണ്ടെത്തണം. ഇതിനായി നാം സമയം കണ്ടെത്തിയില്ലെങ്കില്‍ കുടുംബമാകുന്ന സുന്ദരമായ കിരീടത്തില്‍ മുള്ളുകള്‍ കൊണ്ട് നിറയും എന്നതില്‍ സംശയമില്ല.


ലേഖകന്‍ സീ ന്യൂസ്‌ ഡിജിറ്റല്‍ എഡിറ്റര്‍ ആണ്. മറ്റ് ലേഖനങ്ങള്‍ വായിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


(https://twitter.com/dayashankarmi)


(https://www.facebook.com/dayashankar.mishra.54)


Hindi യില്‍ വായിക്കാന്‍: डियर जिंदगी: फि‍र भी 'सूखा' मन के अंदर...