മനുഷ്യൻ്റെ പല്ലിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് ഗാന്ധിജിയുടെ അത്യുഗ്രൻ പോട്രേറ്റ്; ഡോ.ശൽമ്മയുടെ ചിത്രം വേറിട്ടതാകുന്നു
ലോക്ഡൗൺ കാലം ക്രിയാത്മകമായി വിനിയോഗിക്കാൻ തിരഞ്ഞെടുത്തതോടെയാണ് പുരസ്കാരനേട്ടത്തിനും ഇവർ അർഹയായത്.
മലപ്പുറം: മനുഷ്യൻ്റെ പല്ലിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പോട്രേറ്റ് നിർമ്മിച്ചിരിക്കുകയാണ് മലപ്പുറം വെളിയംകോട് സ്വദേശി ശൽമ്മ ഫറുഖ്. തൊടുപുഴ അൽ - അസർ ഡെൻ്റൽ കോളേജിൽ നിന്ന് ഹൗസ് സർജൻസി പഠിച്ചു കഴിഞ്ഞ ശേഷം പ്രാക്ടീസ് ചെയ്യുകയാണ് ശൽമ്മ. ലോക്ഡൗൺ കാലം ക്രിയാത്മകമായി വിനിയോഗിക്കാൻ തിരഞ്ഞെടുത്തതോടെയാണ് പുരസ്കാരനേട്ടത്തിനും ഇവർ അർഹയായത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടമാണ് ശൽമ്മ സ്വന്തമാക്കിയത്.
ഇത് ഡോ.ശൽമ്മ ഫറുഖ്. തൊടുപുഴ അൽ- അസ്സർ ഡെൻ്റൽ കോളേജിൽ നിന്ന് ഹൗസ് സർജൻസി പാസ്സായശേഷം ഔദ്യോഗികമായി പ്രാക്ടീസ് ചെയ്യുകയാണ്. അധികമാരും ചിന്തിക്കാത്ത താൽപര്യപ്പെടാത്ത ഒരു ഉദ്യമത്തിൻ്റെ ഭാഗമായി മാറിയിരിക്കുകയാണ് ഈ കുട്ടി ഡോക്ടർ. മനുഷ്യൻ്റെ പല്ലിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ചു കൊണ്ട് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം പോട്രേറ്റിൽ തീർത്തിരിക്കുകയാണ് ശൽമ്മ.
കൊവിഡ് തീവ്രവ്യാപനത്തെ തുടർന്ന് ലോക്ഡൗൺ കാലത്ത് ലഭിച്ച ഒഴിവുവേളകൾക്കിടയിലാണ് ഈ ആശയം മനസ്സിൽ കടന്നു കൂടിയത്. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഗാന്ധിജിയുടെ പ്രോട്രേറ്റിലൂടെ ശൽമ സഫലീകരിച്ചിരിക്കുന്നത്. ഡെൻ്റൽ മാലിന്യങ്ങൾ ഉപയോഗിച്ചും ഇത്തരത്തിലുള്ള വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്ന് ഇതിലൂടെ തെളിയിച്ചു.
ALSO READ: കോവളം കടൽത്തീരത്ത് അടിഞ്ഞത് ആംബർഗ്രീസല്ല, നീലത്തിമിംഗലത്തിന്റെ ഛർദ്ദിയെന്ന് കണ്ടെത്തൽ
വായനയും എഴുത്തും പതിവാക്കിയ ശൽമ കൂട്ടുകാർക്കിടയിൽ പോലും വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി ക്യാമ്പസിൽ സജീവമാണ്. ഹയർ സെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞശേഷമാണ് ഹൗസ് സർജൻസി പഠിക്കാനായി മലപ്പുറത്തു നിന്ന് തൊടുപുഴയിൽ എത്തുന്നത്.
ശൽമ്മയുടെ വർക്ക് കണ്ട സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഏറെ ഇഷ്ടമായിരുന്നു. ഇവരുടെ ആഗ്രഹപ്രകാരമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിനായി അപേക്ഷിച്ചത്. എന്നാൽ, ആഗ്രഹം വിഫലമായില്ല. ശൽമ്മയെ ത്തേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൻ്റെ ഗംഭീര നേട്ടവും സന്തോഷചിരി പടർത്തി വീട്ടിലെത്തി.
ഡെൻ്റൽ വിഭാഗവുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്തതയാർന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ ലോക്ഡൗൺ കാലത്ത് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഒഴിവുവേളകൾ ആനന്ദകരമാക്കാനായിരുന്നു പോട്രേറ്റ് നിർമ്മാണം. നമ്മുടെ ഐഡിയ കൃത്യമാണെങ്കിൽ അവാർഡുകൾ നമ്മളെ തേടി വരുമെന്നതിൽ സംശയമില്ല - ഡോ. ശൽമ പറയുന്നു. ശൽമയ്ക്ക് പൂർണപിന്തുണയുമായി അച്ഛൻ ഫറുഖൂം അമ്മ റുബൈദ ഒപ്പമുണ്ട് സഹോദരൻ ഫെമനും സഹോദരിമാരായ ഫൈസയും ഫമിയും സൽമയുടെ നേട്ടത്തിൽ സന്തോഷത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...