തിരുവനന്തപുരം കോവളം കടൽത്തീരത്ത് അടിഞ്ഞ അപൂർവ വസ്‌തു ആംബർഗ്രീസല്ലെന്ന് ലാബ് പരിശോധന ഫലം. ഇത് നീലത്തിമിംഗലത്തിന്റെ ഛർദ്ദി ആണെന്നാണ് കണ്ടെത്തൽ. ജനുവരി 12ന് കോവളം ഹവ്വാ ബീച്ചിൽ കണ്ടെത്തിയ ഈ അപൂർവ്വ വസ്തു ആംബർ ഗ്രീസ് ആണെന്ന സംശയത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൊണ്ടു പോയിരുന്നു. തുടർന്ന് പരിശോധനയ്ക്കായി ആർജിസിബി ലാബിലേക്ക് അയക്കുകയും ചെയ്തു. ഇതിന്റെ ഫലത്തിലാണ് വസ്തു ആംബർഗ്രീസ് അല്ലെന്ന് കണ്ടെത്തിയത്.
കേരളതീരത്ത് നിന്ന് ഇത്തരം വസ്‌തു കിട്ടുന്നത് ആദ്യമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അപൂർവ വസ്‌തുവിന് 1.26 മീറ്റർ നീളവും 52കിലോ ഭാരവുമുണ്ട്. ഇത് ഇപ്പോൾ വനം വകുപ്പിന്റെ പരുത്തി പള്ളി റേഞ്ചിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്കായി ലാബ് റിപ്പോർട്ട് ഡി. എഫ്. ഒയ്ക്ക് നൽകും.
എന്താണ് ആംബർ ഗ്രീസ്?
എണ്ണ തിമിംഗലത്തിന്റെ ഛർദ്ദിയെയാണ് ആംബർ ഗ്രീസ് എന്ന് പറയുന്നത്. സ്പേം തിമിംഗിലങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണിത്. മുൻ കാലങ്ങളിൽ സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിന് ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. സ്പേം തിമിംഗിലങ്ങളുടെ കുടലിൽ ഒരു പിത്തസ്രവമായി ഉത്പാദിപ്പിക്കപ്പെടുന്ന ആംബർഗ്രീസ് കടലിൽ പ്ലവാവസ്ഥയിലും കടൽത്തീരത്തെ മണലിൽ അടിഞ്ഞും കാണപ്പെടാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...