രാമായണ പാരായണത്തിനുള്ള ചിട്ടകൾ അറിയാം...
നിത്യപാരായണം ചെയ്യുമ്പോള്‍ യുദ്ധകാണ്ഡത്തിന്‍റെ അവസാനഭാഗത്തു നല്‍കിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്തു വേണം അവസാനിപ്പിക്കാന്‍.
കര്‍ക്കടക മാസത്തിന്റെ മറ്റൊരു പേരാണ് രാമായണ മാസം. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുന്നത് വളരെ നല്ലതാണ് എന്നാണ് വിശ്വാസം.
സാധാരണയായി കര്‍ക്കിടകം പിറക്കുന്നതോടെ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെ ല്ലാം ഒരു മാസം നീളുന്ന പരിപാടികളാണുണ്ടായിരുന്നത്. എന്നാൽ ഈ കോറോണ മഹാമാരി കാരണം ഇപ്പോൾ അമ്പലങ്ങളിൽ രാമായണ പാരായണം നടക്കുന്നില്ല. പക്ഷേ വീടുകളിൽ രാമായണ പാരായണം തുടങ്ങിയിട്ടുണ്ട്. രമായണ പാരായണം കർക്കിടകം ഒന്നിന് തുടങ്ങിയാൽ മാസാവസാനത്തോടെ പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം.
രാമായണ പാരായണം നടത്തുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളിൽ ചിലത് ഇവിടെ കുറിക്കാം...
കുളിച്ച് ശുദ്ധമായി വൃത്തിയുളള വസ്ത്രം ധരിച്ച് ഭസ്‌മമോ ചന്ദനമോ നെറ്റിയിൽ തൊടണം. ശേഷം രണ്ടോ അഞ്ചോ തിരിയിട്ട് നിലവിളക്കു കൊളുത്തി വയ്‌ക്കുക. ഗണപതി ഭഗവാനെ വന്ദിച്ചശേഷം രാമായണത്തിൽ തൊട്ടുതൊഴുതിട്ടുവേണം രാമായണ പാരായണം ആരംഭിക്കാൻ. രാമായണ പാരായണം ചെയ്യുന്നത് കിഴക്കോട്ടോ, വടക്കോട്ടോ ഇരുന്നുവേണം. പണ്ടുള്ളവർ ആവണിപ്പലകയിലിരുന്നായിരുന്നു രാമായണം വായിച്ചിരുന്നത്. അതല്ലെങ്കിൽ പായയോ, കട്ടിയുള്ള തുണിയോ വിരിച്ച് അതിലിരുന്ന് രാമായണം പാരായണം ചെയ്യാവുന്നതാണ്. നിലത്തിരുന്ന് പാരായണം അരുത്.
Also read: ഇന്ന് കർക്കിടകം ഒന്ന്... ദുസ്ഥിതികൾ നീക്കി ശക്തി പകരാം രാമായണ പാരായണത്തിലൂടെ
മാത്രമല്ല നിലത്ത് രാമായണം, ഭാഗവതം തുടങ്ങിയ ഒരു ഗ്രന്ഥങ്ങളും വയ്‌ക്കരുതെന്നാണ് വിശ്വാസം. അതിലുപരി സന്ധ്യാ സമയം രാമായണ പാരായണം പാടില്ലയെന്നതാണ്. കാരണം രാമായണം വായിക്കുന്ന ദിക്കില്‍ ശ്രീഹനുമാന്‍റെ സാന്നിധ്യം ഉണ്ട്. സന്ധ്യാവേളയില്‍ ശ്രീഹനുമാന് സന്ധ്യാവന്ദനം ചെയ്യേണ്ടതുണ്ട്. അതിനാലാണ് ആ സമയം പാരായണം പാടില്ലെന്ന് പൂര്‍വികര്‍ പറയുന്നത്.
യാതൊരു കേടുപാടുമില്ലാത്ത മഹത്ഗ്രന്ഥമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്. മഹത്ഗ്രന്ഥം പരിശുദ്ധമായ പീഠത്തിലോ പട്ടിലോ വച്ച് ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വേണം ആദ്യമായി ഗ്രന്ഥം എടുത്ത് വായിക്കാന്‍. രാവിലെ കുളി കഴിഞ്ഞ് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് 11 പേരുടെ പടം ഉള്ള പട്ടാഭിഷേക ചിത്രത്തിന് മുന്നില്‍ പാരായണം ചെയ്യുന്നത് ഉത്തമമാണ്.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വലതുകാല്‍ ആദ്യം പടിയില്‍ ചവിട്ടി കയറണം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വന്ന് കൈകാല്‍ കഴുകാന്‍ പാടില്ല. ശുദ്ധിയുള്ള വസ്ത്രം ധരിച്ച് വടക്ക് അഭിമുഖമായി ഇരുന്ന് വായിക്കുക. കിഴക്ക് സൂര്യനുള്ളപ്പോള്‍ പടിഞ്ഞാറ് ചന്ദ്രനുണ്ടായിരിക്കും. തെക്കോട്ടിരുന്ന് ഒരു കര്‍മ്മവും ചെയ്യാന്‍ പാടില്ല. ആയതിനാല്‍ വടക്കോട്ടാണ് ഇരിക്കേണ്ടത്. രാമായണ പാരായണം ചെയ്യേണ്ടത് അക്ഷരശുദ്ധിയോടെ വേണം. നല്ല ഏകാഗ്രതയോടും ശ്രദ്ധയോടും കൂടി വേണം രാമായണം പാരായണം ചെയ്യാൻ.
Also read: സർവൈശ്വര്യത്തിന് മഹാലക്ഷ്മി സ്തവം ജപിക്കാം...
രാമായണപാരായണം ആരംഭിക്കേണ്ടത് ബാലകാണ്ഡത്തിലെ 'ശ്രീരാമ രാമ രാമ' എന്ന ഭാഗത്തില്‍ നിന്നായിരിക്കണം. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍. ശ്രേഷ്ഠകാര്യങ്ങള്‍ വര്‍ണ്ണിക്കുന്നിടത്തു നിന്ന് ആരംഭിച്ച് നല്ല കാര്യങ്ങള്‍ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം. അശുഭ സംഭവങ്ങള്‍ വരുന്ന ഭാഗം പാരായണം ചെയ്‌ത് അവസാനിപ്പിക്കരുത്. അതായത് യുദ്ധം, കലഹം, മരണം തുടങ്ങിയവ വർണ്ണിക്കുന്നിടത്ത് നിന്നും ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. ഒരു സന്ദര്‍ഭത്തിന്‍റെ മധ്യത്തില്‍ വച്ച് അവസാനിപ്പിക്കരുത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിർത്തുന്നതാണ് നല്ലത്.
ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ചു സമര്‍പ്പിക്കേണ്ടത്. നിത്യപാരായണം ചെയ്യുമ്പോള്‍ യുദ്ധകാണ്ഡത്തിന്‍റെ അവസാനഭാഗത്തു നല്‍കിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്തു വേണം അവസാനിപ്പിക്കാന്‍.
ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തില്‍ വാല്മീകി എഴുതിത്തീര്‍ത്തു. അഞ്ഞൂറ് അദ്ധ്യായങ്ങള്‍ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. ഇതില്‍ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേര്‍ക്കപ്പെട്ടതാണെന്നും വാദമുണ്ട്.
കർക്കിടക മാസത്തിലെ മുഴുവൻ ദിവസവും പാരായണത്തിന് കഴിയാത്തവർ ഒറ്റ ദിവസം കൊണ്ടോ, 3 ദിവസം കൊണ്ടോ, 5 ദിവസം കൊണ്ടോ അല്ലെങ്കിൽ 7 ദിവസം കൊണ്ടോ രാമായണം പാരായണം ചെയ്ത് തീർക്കേണ്ടതാണ്. രാമായണത്തിന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് 365 ദിവസവും രാമായണം പാരായണം ചെയ്യാം എന്നതാണ്.