വെള്ളിയാഴ്ചകളിൽ ദേവി ഭജനവും, ലക്ഷ്മി ഭജനവും വളരെ പ്രധാനമാണ്. പൊതുവെ വെള്ളിയും ചൊവ്വയും നമ്മൾ ദേവി ഭജനമാണ് നടത്തുന്നത്. മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ലക്ഷ്മി സ്തുതിയ്ക്ക് വളരെ നല്ലതാണ്.
Also read: ഗണപതി ഭഗവാന് പ്രിയം കറുകമാല...
വിശേഷ ദിവസങ്ങളിൽ നെയ് വിളക്ക് കത്തിച്ചു വച്ചിട്ടു നടത്തുന്ന ജപത്തിന് ഇരട്ടിഫലം എന്നാണ് പറയുന്നത്. ലക്ഷ്മിദേവിയെ ഭജിക്കാൻ പ്രധാനമായ മന്ത്രമാണ് മഹാലക്ഷ്മി സ്തവം. ഈ സ്തവം നിത്യവും ജപിക്കുന്ന ഭവനത്തിൽ ദാരിദ്ര്യം ഉണ്ടാവില്ല. മഹാവിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്മിദേവി ആദിപരാശക്തിയുടെ അവതാരമായിട്ടാണ് കണക്കാക്കുന്നത്.
Also read: ലക്ഷ്മി ദേവിയ്ക്ക് മുന്നിൽ നെയ്യ് വിളക്ക് കൊളുത്തുന്നത് ഉത്തമം...
ദിവസവും വീടുകളിൽ ലക്ഷ്മിപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഉത്തമമാണ്. പ്രത്യേകിച്ചും ദേവിയുടെ വ്യത്യസ്ത ഭാവങ്ങൾ വർണിക്കുന്ന മഹാലക്ഷ്മി സ്തവം ചൊല്ലുന്നതും നല്ലതാണ്.
ശ്രീ മഹാലക്ഷ്മി സ്തവം
ശ്രീപാർവ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ
വിഷ്ണുപ്രിയേ മഹാമായേ മഹാലക്ഷ്മി നമോസ്തുതേ
കമലേ വിമലേ ദേവി മഹാലക്ഷ്മി നമോസ്തുതേ
കാരുണ്യനിലയേ ദേവി മഹാലക്ഷ്മി നമോസ്തുതേ
ദാരിദ്ര്യദു:ഖശമനി മഹാലക്ഷ്മി നമോസ്തുതേ
ശ്രീദേവി നിത്യകല്യാണി മഹാലക്ഷ്മി നമോസ്തുതേ
സമുദ്രതനയേ ദേവി മഹാലക്ഷ്മി നമോസ്തുതേ
രാജലക്ഷ്മി രാജ്യലക്ഷ്മി മഹാലക്ഷ്മി നമോസ്തുതേ