ദുൽഖർ സൽമാന്റെ (Dulquer Salman) പുതിയ ചിത്രമായ കുറുപ്പിന്റെ ടീസർ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് റിലീസ് ചെയ്തത്.  വളരെ പ്രേക്ഷക പ്രശംസ നേടിയ കുറിപ്പിന്റെ ടീസറിലെ ഓരോ ഏടുകളും കേന്ദ്ര കഥാപാത്രമായ സുകുമാര കുറുപ്പിനെ ഒരു നായകനായി  ചിത്രീകരിക്കാൻ  ശ്രമിക്കുന്നതായി തോന്നും. ശരിക്കും ഒരു നായകനായി ചിത്രീകരിക്കപ്പെടേണ്ട ആളാണോ കൊലപാതകിയും തട്ടിപ്പ് വീരനുമായി കേരള പൊലീസിനെയും ഇന്റർപോളിനെയും വെല്ലുവിളിച്ച് വിലസി നടന്ന പിടികിട്ടാപുള്ളിയുമായ സുകുമാര കുറുപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുകുമാര കുറുപ്പെന്ന (Sukumara Kurup) സൂത്രശാലി പൊലീസിന്റെ കണ്ണിൽ പൊടിയിട്ട് നടക്കാൻ തുടങ്ങിയിട്ട് ഏകദേശം 37 വർഷങ്ങൾ കഴിഞ്ഞു. 1984 ജനുവരി 22 നാണ് പെട്ടെന്ന് പണക്കാരനാകാൻ സുകുമാര കുറുപ്പും ഭാര്യ സഹോദരനും ഡ്രൈവറും ചേർന്ന് ചാക്കോ എന്ന ആലപ്പുഴ സ്വദേശിയായ ഫിലിം റെപ്രസന്റേറ്റീവിനെ കൊല്ലപെടുത്തിയ ശേഷം മാവേലിക്കരയിൽ (Mavelikara) കുന്നത്ത് കൊല്ലകടവ് പാലത്തിന് സമീപം കാറിലിട്ടു ചുട്ടത്. ഗൾഫിൽ ജോലി ചെയ്‌തിരുന്ന കുറുപ്പ് താനാണ് മരിച്ചതെന്ന് വരുത്തി തീർത്ത് കമ്പനിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടിയെടുക്കാനാണ് ഈ ക്രൂരത നടത്തിയത്.


ALSO READ: Kurupp Teaser: നാം ക്യാ ഹേ ആപ്കാ? കുറുപ്പ്, സുകുമാര കുറുപ്പ്; ടീസറെത്തി


വളരെ ആസൂത്രിതമായി ചാക്കോയെ കൊല്ലപ്പെടുത്തിയ സുകുമാര കുറുപ്പ് ഒരു ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്നുന്നള്ളത്തിൽ സംശയമില്ല. ചിത്രത്തിന്റെ ആദ്യ ടീസറിൽ പറയുന്നുണ്ട് ഇനിയെന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കുമെന്ന്. എന്ത് ചെയ്‌താലും നായകനെ പ്രകീർത്തിക്കുന്ന പല മലയാള സിനിമകളിൽ നിന്ന് വ്യത്യസ്തമല്ല കുറുപ്പെന്നാണ് രണ്ടാം ടീസറിൽ (Teaser) നിന്നും മനസിലാകുന്നത്.


ALSO READ: Nayattu: തുണി വിരിക്കുന്ന ചാക്കോച്ചൻ,നായാട്ടിന്റെ പുതിയ പോസ്റ്റ‍റിന് ആരാധകരുടെ ലൈക്ക്


ഇപ്പോഴുള്ളവർ കേട്ട് വളർന്ന കൊടും കുറ്റവാളിയായ സുകുമാര കുറുപ്പിന് പകരം എല്ലവർക്കും മാതൃകയാക്കാവുന്ന രീതിയിലാണ് സിനിമയിൽ (Cinema) ചിത്രീകരിക്കുന്നതെങ്കിൽ വരും തലമുറകൾക്ക് നൽകുന്ന ഏറ്റവും തെറ്റായ സന്ദേശമായി കുറുപ്പ് എന്ന ചിത്രം മാറും. കൊലപ്പെട്ട ചാക്കോയേയും കുടുംബത്തെയും കൂടുതൽ അപമാനിക്കുകയായിരിക്കും സുകുമാര കുറുപ്പിനെ നല്ലവനായ വ്യക്തിയായി ചിത്രീകരിക്കുന്ന ഒരു സിനിമ ചെയ്യുക. 


ALSO READ: ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്ററെത്തി


സുകുമാര കുറുപ്പിനോട് സാമ്യം ഉണ്ടെന്നുള്ള കാരണം കൊണ്ട് മാത്രം കൊല്ലപ്പെട്ട ചാക്കോയ്ക്ക് ഇതുവരെയും നീതി ലഭിച്ചില്ലെന്ന് മാത്രമല്ല  കുറുപ്പ് എന്ന ചിത്രം ഒരു വില്ലനെ പ്രകീർത്തിക്കുകയാണെങ്കിൽ അത് ചാക്കോയ്ക്ക് നേരെയുള്ള നീതി നിഷേധം കൂടിയാണ്. ചാക്കോയുടെ മകനായ ജിതിൻ ചിത്രത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.