വെണ്ടയ്ക്ക ഇല്ലാത്ത സാമ്പാര്‍ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല,എന്നാല്‍ വെണ്ട കൃഷി ചെയ്യുന്നതിനോ പലരും സ്ഥലമില്ലെന്ന് പറഞ്ഞ് താല്‍പ്പര്യം കാട്ടാറില്ല,
എന്നാല്‍ വെണ്ട കൃഷി ചെയ്യുന്നതിന് ഏക്കര്‍ കണക്കിന് സ്ഥലം വേണമെന്നില്ല,
വീട്ടുമുറ്റത്തും അടുക്കള തോട്ടത്തിലും ടെറസിലുമെല്ലാം എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. 


COMMERCIAL BREAK
SCROLL TO CONTINUE READING

വര്‍ഷത്തില്‍ മൂന്ന് സീസണുകളിലായി വെണ്ട കൃഷി ചെയ്യാം. മാര്‍ച്ച്, ജൂണ്‍-ജൂലൈ,ഒക്ടോബര്‍-നവംബര്‍ എന്നിവയാണ് വെണ്ട നടുന്നതിന് പറ്റിയ സമയം.


ഒരു സെന്റിലെ വെണ്ട കൃഷിക്ക്  30 ഗ്രാം വിത്ത് മതി. ഒന്നരയടി അകലത്തില്‍ വിതയ്ക്കാം. വിത്തിന്റെ വലിപ്പത്തിനനുസരിച്ച് ആഴം എടുക്കണം,
വിത്ത് നട്ടശേഷം രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. 


സ്ഥലമുള്ളിടത്ത് വന്‍ തോതില്‍ കൃഷിയ്ക്കായി  നിലമൊരുക്കുമ്പോള്‍ത്തന്നെ ഒരു സെന്റിലേക്ക് രണ്ടര കിലോഗ്രാം കുമ്മായവസ്തു ഇളക്കി യോജിപ്പിക്കണം. 
രണ്ടടി അകലത്തില്‍ ചാലുകളെടുത്ത് സെന്റൊന്നിന് 60 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടമോ കമ്പോസ്റ്റോ അടിവളമായി നല്‍കാവുന്നതാണ്.


രണ്ടാഴ്ചയിലൊരിക്കല്‍ ഒരു കൈക്കുമ്പിള്‍ ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടം ചെടിയുടെ ചുവട്ടില്‍നിന്ന് 20സെന്റീമീറ്റര്‍ അകലത്തില്‍ ചേര്‍ത്ത് മണ്ണുമായി 
ഇളക്കിച്ചേര്‍ക്കുന്നതും വെണ്ടയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.


Also Read:മറുനാടന്‍ പഴങ്ങള്‍ മാത്രമല്ല,നമ്മുടെ തൊടിയില്‍ കാണുന്ന ഞൊട്ടയ്ക്കയും നട്ട് വളര്‍ത്താം..!


 


ബിടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മിത്ര ബാക്ടീരിയ ഒരു ലിറ്റര്‍ ലായിനിയില്‍ 10ഗ്രാം ശര്‍ക്കരകൂടി ചേര്‍ത്ത് തളിക്കണം. 
വെണ്ടയെ അലട്ടുന്ന ഇലപ്പുള്ളി രോഗത്തിനെതിരെ 20ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ ഇരുവശങ്ങളിലും തളിക്കാം. 
വെള്ളീച്ചയെ തുരത്താന്‍ മിത്രകുമിളായ വെര്‍ട്ടിസിലിയം 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വൈകുന്നേരങ്ങളില്‍ ചെടികളില്‍ തളിക്കാം.
ഇങ്ങനെ സ്ഥലം ഉള്ളതിനനുസരിച്ച് വെണ്ട കൃഷിചെയ്യാവുന്നതാണ്.


പലയിനത്തില്‍ ഉള്ള വെണ്ടകള്‍ മാര്‍ക്കറ്റില്‍ ലഭിക്കും,ഇതില്‍ മിക്കവാറും ഇനങ്ങളൊക്കെ വീടുകളില്‍ നടുന്നതിന് അനുയോജ്യവുമാണ്.
സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് ഇനിയും മാറി നില്‍ക്കണ്ട ഒരു മൂട് വെണ്ട ഉള്ള സ്ഥലത്ത് നടുന്നതിന് തയ്യാറാകാം..