നമ്മുടെ നാട്ടിൽ വിദേശ പഴങ്ങള്‍ സ്ഥാനം പിടിക്കുകയാണ്,എന്നാല്‍ നമ്മുടെ നാട്ടില്‍ തൊടിയിലും പറമ്പിലും ഒക്കെ കാണുന്ന ഒരു പഴം വിദേശങ്ങളില്‍ താരമാണ്.
"ഞൊട്ടാഞൊടിയൻ".. ( മുട്ടാംബ്ലി, ഞൊട്ടയ്ക്ക). . ഇംഗ്ലീഷിൽ ഗോൾഡൻബെറി . ഒരു കാട്ടുപഴം .
നമ്മുടെ നാട്ടിൽ ഇവന് ഒരു വിലയുമില്ല, പക്ഷെ ഡല്‍ഹിയിലും മറ്റും ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.
രാജ്യത്തിന് പുറത്തും ഇതിനേറെ പ്രിയമാണ്.വിദേശ രാജ്യങ്ങളില്‍ വരെ ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഇത് കാര്യമായി ശ്രദ്ധിക്കപെടുന്നില്ല
എന്നതാണ് യാഥാര്‍ത്ഥ്യം.
മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും, പൂക്കുന്നതും,കായ്ക്കുന്നതും. നമ്മുടെ പറമ്പിലും നടവഴികളിലും ഒക്കെ സാധാരണയായി കാണുന്നൊരു പാഴ്ച്ചെടി.
എന്നല്ലാതെ മലയാളികള്‍ ഇതിനെ കാണാന്‍ തുടങ്ങിയിട്ടില്ല.
നാരങ്ങയേക്കാൾ വിറ്റമിൻ സി ശരീരത്തിൽ എത്തിക്കാൻ കഴിവുള്ള കാട്ടുപഴമാണിത്. പഴുത്താൽ,ധൈര്യമായി കഴിക്കാം.
നാട്ടുമ്പുറത്ത് ഞൊട്ടങ്ങ,മൊട്ടാബ്ലി,മുട്ടാമ്പ്ലിങ്ങ,ഞൊറിഞ്ചൊട്ട,മുട്ടമ്പുളി,കയക്കും കാ എന്നൊക്കെ പല പ്രാദേശിക പേരുകളിൽ അറിയപ്പെടുന്നു.
പക്ഷേ ഇതിന് നിരവധി ഔഷധ ഗുണങ്ങളും ഉണ്ടെന്ന് പറയപെടുന്നു.
പനിക്കും ജലദോഷത്തിനും ദഹനപ്രശ്നങ്ങൾക്ക്,തടി കുറയ്ക്കാൻ,എല്ലുകളുടെ ആരോഗ്യത്തിന്, പ്രമേഹം കുറയ്ക്കാൻ,കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ.
കൊളസ്ട്രോൾ കുറയ്ക്കാൻ,രക്തസമ്മർദ്ദം നിയന്ത്രിക്കാൻ,കുട്ടികളിലെ ത്വക്ക് രോഗങ്ങൾക്ക്,വൃക്കരോഗങ്ങൾക്ക്,മൂത്രതടസ്സം പോലുള്ള പ്രശ്നങ്ങൾക്ക്.
ഒക്കെ ഇത് ഉപയോഗിക്കാം എന്ന് പറയുന്നു.
എന്തായാലും കേരളത്തില്‍ ഇതിന്‍റെ സാധ്യത തിരിച്ചറിഞ്ഞുകൊണ്ടുള്ള കൃഷിയും പരിപാലനവും
ഇതുവരെ കാര്യമായി തുടങ്ങിയിട്ടില്ല,എന്തായാലും വലിയ സാധ്യതയാണ് ഈ കാട്ടുപഴം നമുക്ക് മുന്നില്‍ തുറന്നിടുന്നത്.