ന്യൂഡെല്‍ഹി:1889 യുഗാദി ദിവസം ജനിച്ച കേശവബലിറാം ഹെഡ്ഗെവാര്‍ രൂപീകരിച്ച സംഘടന അദ്ധേഹത്തിന്റെ 131 ആം ജയന്തി വര്‍ഷത്തില്‍ രാജ്യത്തിന്‍റെ
എല്ലാ മേഖലകളും കീഴടക്കിയിരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

1925 ല്‍ നാഗ്പൂരില്‍ ഹെഡ്ഗെവാര്‍ രൂപം നല്‍കിയ സംഘടന ഇന്ന് സാമൂഹിക,സാംസ്ക്കാരിക,രാഷ്ട്രീയ രംഗങ്ങളില്‍ ഒന്നാം 
ശക്തിയായി മാറിയിരിക്കുന്നു.ഹിന്ദുത്വ എന്ന അടിസ്ഥാന ആശയവും ദേശീയതയും ഉയര്‍ത്തി നൂറിലേറെ പരിവാര്‍ സംഘടനകളുമായി ആര്‍എസ്എസ് അവരുടെ 
പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നു.വര്‍ഗീയതയുടെ പേരില്‍,ഗാന്ധി വധത്തിന്റെ പേരില്‍,രാമജന്മഭൂമിയിലെ തര്‍ക്ക മന്ദിരം തകര്‍ത്തതില്‍  ഒക്കെ കടുത്ത വിമര്‍ശനങ്ങള്‍ 
ആര്‍എസ്എസിനെതിരെ ഉയര്‍ന്നു.പലതവണ നിരോധിക്കപ്പെട്ട ആര്‍എസ്എസ് ഇന്ന് രാജ്യത്തിന്‍റെ രാഷ്ട്രീയ മേഖലയെ നയിക്കുന്നു.രാജ്യം കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളെയും 
സ്വാധീനിക്കുന്ന നിര്‍ണായക ഘടകമായി മാറിയിരിക്കുന്നു.ആദ്യ സര്‍സംഘചാലകനില്‍ നിന്നും ഇപ്പോഴത്തെ സര്‍സംഘചാലക് മോഹന്‍ ഭാഗവതിലേക്ക് എത്തുമ്പോള്‍ 
ആര്‍എസ്എസ് കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടമാണ്.


എത്രമാത്രം എതിര്‍ക്കപെട്ടോ അതിന്‍റെ പതിന്മടങ്ങ്‌ കരുത്താര്‍ജിക്കാന്‍ ആര്‍എസ്എസിന് കഴിഞ്ഞു എന്നതാണ് 
രാജ്യത്തിന്‍റെ രാഷ്ട്രീയത്തില്‍ അവര്‍ സ്വന്തമാക്കിയ നേട്ടം.വാജ്പേയി,നരേന്ദ്രമോദി എന്നീ പ്രധാനമന്ത്രിമാര്‍ തങ്ങളുടെ ആര്‍എസ്എസ് ബന്ധമാണ് തങ്ങളുടെ എല്ലാ നേട്ടങ്ങള്‍ക്കും 
കാരണം എന്ന് യാതൊരുമടിയും കൂടാതെ പറയുന്നു എന്നതാണ് ആര്‍എസ്എസ് സൃഷ്ടിച്ച സാമൂഹിക മാറ്റം.ദേശീയതയില്‍ വിട്ട്വീഴ്ച്ച ഇല്ലാത്ത സമീപനം സ്വീകരിക്കുന്ന 
ആര്‍എസ്എസ്  കോണ്‍ഗ്രസ്‌ നേതാക്കളില്‍ നിന്നും ഹിന്ദുതീവ്രവാദികള്‍,കാവി ഭീകരത എന്നൊക്കെയുള്ള വിളികള്‍ ഏറ്റുവാങ്ങുകയും ചെയ്തു.ഇതിനൊക്കെ ആര്‍എസ്എസ് 
നല്‍കിയ മറുപടി രാഷ്ട്രീയ അധികാരം തങ്ങളുടെ രാഷ്ട്രീയ രൂപമായ ബിജെപിക്ക് നേടികൊടുത്തുകൊണ്ടാണ്.മതവും ദേശീയതയും വളരെ കൃത്യമായി തങ്ങളുടെ 
അജണ്ടയുടെ ഭാഗമാക്കി മാറ്റിയ ആര്‍എസ്എസ് സേവന സന്നദ്ധതയോടെ തങ്ങളുടെ പ്രവര്‍ത്തകരെ, സ്വയം സേവകരെ വളര്‍ത്തിയെടുക്കുന്നത് ഇന്നും ആദ്യ സര്‍സംഘചാലക് 
ഡോക്ട്ടര്‍ജി തയാറാക്കിയ കാര്യപദ്ധതിയിലൂടെയാണ് അത് തന്നെയാണ് ഹെഡ്ഗെവാര്‍ എന്ന നേതാവിന്‍റെ ദീര്‍ഘവീക്ഷണം.കൃത്യമായ നിലപാടുകള്‍,വ്യക്തമായ കാഴ്ച്ചപാട്
ദേശീയതയോട് സന്ധിയിലാത്ത സമീപനം അങ്ങനെ ആര്‍എസ്എസ് രാജ്യത്ത് തങ്ങളുടെ സ്ഥാനം കൃത്യമായി ഉറപ്പിക്കുകയും ജന പിന്തുണ നേടുകയും ചെയ്തു.
"നമ്മുടെ വഴി പരിശുദ്ധമാണ്.ലെക്ഷ്യവും വളരെ വ്യക്തമാണ്.ലെക്ഷ്യത്തിലേക്ക് നമ്മെ നയിക്കാന്‍ നമ്മുടെ മുന്നില്‍ യുഗദൃഷ്‌ടാവായ ഡോക്ട്ടര്‍ജിയുണ്ട്" ഇതാണ് ഓരോ 
സ്വയം സേവകനും പറയുന്നത്.സംഘസ്ഥാപകനായ ഹെഡ്ഗെവാറിന്റെ ജയന്തി ആര്‍എസ്എസ് വര്‍ഷപ്രതിപതയായാണ് ആചരിക്കുന്നത്.