നാം സൂര്യഭഗവാനെ പ്രീതിപ്പെടുത്താനായി ചൊല്ലുന്ന മന്ത്രമാണ് ആദിത്യ ഹൃദയ മന്ത്രം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മന്ത്രം ജപിക്കുന്നതിലൂടെ വിഷാദവും അലസതയുമകലുകയും ഹൃദയശുദ്ധി കൈവരുമെന്നും ഏതുമേഖലയിലും വിജയിക്കുമെന്നുമാണ് വിശ്വാസം.  


ദിവസവും രാവിലെ കിഴക്കോട്ടു തിരിഞ്ഞു നിന്ന്  12 തവണ ഈ മന്ത്രം ചൊല്ലുന്നത് ഉത്തമമാണ്.  രാമായണത്തിൽ യുദ്ധകാണ്ഡത്തിലാണ് ഈ മന്ത്രത്തെ കുറിച്ച് പറയുന്നത്.  


ശ്രീരാമനും രാവണനുമായുള്ള യുദ്ധ സമയത്ത് അഗസ്ത്യമുനിയാണ് ശ്രീരാമനോട് ശത്രുക്ഷയം വരുത്താൻ ഈ മന്ത്രം ജപിക്കാൻ ഉപദേശിക്കുന്നത്.  തുടർന്ന് ആദിത്യ ഹൃദയ മന്ത്രം മൂന്നു തവണ ജപിച്ചശേഷം യുദ്ധത്തിനിറങ്ങിയ രാമൻ രാവണനെ വധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. 
  
ആദിത്യ ഹൃദയ മന്ത്രം ചൊല്ലുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യം അസ്തമയ ശേഷം  ഈ മന്ത്രം ജപിക്കാൻ പാടില്ലയെന്നതാണ്.  


ആദിത്യ ഹൃദയ മന്ത്രം... 


സന്താപനാശകരായ  നമോനമഃ


അന്ധകാരാന്തകരായ നമോനമഃ


ചിന്താമണേ! ചിദാനന്ദായ തേ നമഃ


നീഹാരനാശകരായ നമോനമഃ


മോഹവിനാശകരായ നമോനമഃ


ശാന്തായ രൗദ്രായ സൗമ്യായ ഘോരായ


കാന്തിമതാംകാന്തിരൂപായ തേ നമഃ


സ്ഥാവരജംഗമാചാര്യായ തേ നമഃ


ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ


സത്വപ്രധാനായ തത്ത്വായ തേ നമഃ


സത്യസ്വരൂപായ നിത്യം നമോ നമഃ