ഭാഗ്യ സൂക്തം ദിവസവും ജപിക്കുന്നത് ഉത്തമം
അർത്ഥം അറിഞ്ഞ് ഭക്തിയോടെ രാവിലെ വേണം മന്ത്രം ജപിക്കാൻ. വേദങ്ങളിൽ പ്രധാനമായ ഋഗ്വേദത്തിലെ ഏഴ് മന്ത്രങ്ങളാണ് ഭാഗ്യസൂക്തം എന്നറിയപ്പെടുന്നത്.
മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളിൽ ഒന്നാണ് ഭാഗ്യസൂക്താർച്ചന. ഭാഗ്യസൂക്തം ജപിക്കുന്നത് കൊണ്ട് ഭാഗ്യാനുഭവങ്ങൾ വർധിക്കുകയും, സൽസന്താനങ്ങൾ ലഭിക്കുകയും ഐശ്വര്യവും സാമ്പത്തിക നേട്ടവും ഉണ്ടാകുകയും ചെയ്യും എന്നാണ് വിശ്വാസം.
അർത്ഥം അറിഞ്ഞ് ഭക്തിയോടെ രാവിലെ വേണം മന്ത്രം ജപിക്കാൻ. വേദങ്ങളിൽ പ്രധാനമായ ഋഗ്വേദത്തിലെ ഏഴ് മന്ത്രങ്ങളാണ് ഭാഗ്യസൂക്തം എന്നറിയപ്പെടുന്നത്.
Also read: മഹാ മൃത്യുഞ്ജയ മന്ത്രം ദിവസവും ജപിക്കൂ...
ഇതിലെ ആദ്യ മന്ത്രങ്ങളിൽ അഗ്നിയെയും ഇന്ദ്രനെയും മിത്ര വരുണന്മാരെയും അശ്വിനി ദേവതകളേയും പൂഷാവിനെയും ബ്രാഹ്മണസ്പതിയേയും വന്ദിക്കുന്നു.
തുടർന്നുള്ള ആറു മന്ത്രങ്ങളിൽ ഭഗവാനെ പ്രകീർത്തിക്കുന്നു. ഭാഗ്യാധിപന് മന്ദതയുള്ളവരും പാപയോഗമുള്ളവരും ദോഷം കുറയ്ക്കാൻ ഈ അർച്ചന നടത്തുന്നതും ഇഷ്ടദേവതയെ ധ്യാനിച്ച് ഈ മന്ത്രം ജപിക്കുന്നത് നല്ലതാണ്.
ഈ മന്ത്രം രാവിലെ ജപിച്ചാൽ ലക്ഷം ശിവാലയദർശന ഫലം ലഭിക്കുമെന്നും രോഗിയായ ഒരാൾ നിത്യവും ജപിച്ചാൽ രോഗമുക്തി നേടാൻ കഴിയുമെന്നുമാണ് വിശ്വാസം.
ഭാഗ്യസൂക്ത മന്ത്രം
ഓം പ്രാതരഗ്‌നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതര്‍മിത്രാവരുണാ പ്രാതരശ്വിന:
പ്രാതര്‍ഭഗം പുഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമമുത രുദ്രം ഹുവേമ
പ്രാതര്‍ജിതം ഭഗമുഗ്രം ഹുവേമ
വയം പുത്രമദിതേര്യോ വിധാതാ
ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ
ചിദ്യം ഭഗം ഭക്ഷീത്യാഹ.
ഭഗ പ്രണേതര്‍ഭഗസത്യാരാധോ ഭഗേ
മാന്ധിയ മുദവദദന്ന
ഭഗപ്രണോ ജനയ ഗോഭിരശ്വൈര്‍ ഭഗപ്രനൃഭിര്‍നൃവം തസ്യാമ
ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ
ഉത മധ്യേ അഹ്നാം
ഉതോദിതാ മഘവന്‍ സൂര്യസ്യ വയം ദേവനാം സുമതൌ സ്യാമ
ഭഗ ഏവ ഭഗവാഹം അസ്തു ദേവാ
സ്‌തേന വയം ഭഗവന്തസ്യാമ തന്ത്വാ
ഭഗ സര്‍വ ഇജ്ജോഹവീമി സനോ ഭഗ പുര ഏതാ ഭവേഹ.
സമധ്വരായോഷസോനമന്ത ദധി
വേവ ശുചയേ പദായ.
അര്‍വാചീനം വസുവിദം ഭഗന്നോ രഥമിവാശ്വാ
വാജിന ആവഹന്തു
അശ്വാവതീര്‍ഗോമതീര്‍ന്ന ഉഷാസോ
വീരവതീസ്സദമുച്ഛന്തു ഭദ്രാ:
ഘൃതന്ദുഹാനാ വിശ്വത: പ്രപീനാ: യൂയം
പാത സ്വസ്തിഭിസ്സദാന:
യേ മാഗ്‌നേ ഭാഗിനം സന്തമഥാഭാഗം ചികീര്‍ഷതി
അഭാഗമഗ്‌നേ തം കുരു മാമഗ്‌നേ ഭാഗിനം കുരു.
ഓം ശാന്തിശ്ശാന്തിശ്ശാന്തി: