മികച്ചതാക്കാമായിരുന്നു പക്ഷെ എവിടെയൊ പാളി പോയി, അങ്ങനെ അഭിപ്രായം ഉയർന്ന അടുത്തിടെ ഇറങ്ങിയ മലയാള ചിത്രങ്ങൾ
ചില സിനിമകൾ വലിയ പ്രതീക്ഷ നൽകിയെങ്കിലും യഥാർഥത്തിൽ അവ പ്രതീക്ഷിച്ചതിന്റെ ആ തലത്തിലേക്കെത്തിട്ടില്ലയെന്ന് അഭിപ്രായമുള്ള ചിത്രങ്ങളും ഇതിനിടിയിൽ മലയാളത്തിൽ റിലീസ് ചെയ്തിട്ടുണ്ട്.
Kochi : മലയാള ചിത്രങ്ങൾക്ക് വലിയോ തോതിൽ കേരളത്തിന്റെ പുറത്ത് പ്രേക്ഷക പ്രീതി ലഭിച്ചു കൊണ്ടിരിക്കുന്ന കാലമാണിപ്പോൾ. പലപ്പോഴും പല ചിത്രങ്ങൾ മോഹൻലാലിന്റെ (Mohanlal) ദൃശ്യം (Drishyam) പോലെ പല ഭാഷകളിലേക്ക് മൊഴി മാറ്റി മികച്ച പ്രക്ഷക പ്രശംസയും മലയാള സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. നിലവിൽ കോവിഡ് സാഹചര്യമായതിനാൽ പല സിനിമകളും ഇപ്പോൾ ഒടിടിയിലൂടെ (OTT) റിലീസ് ചെയ്യുന്നത്. അതിൽ ഭൂരിഭാഗം സിനിമകൾക്കും മികച്ച പ്രേക്ഷക പ്രശംസ ലഭിക്കാറുണ്ട്.
ഇതിൽ പ്രത്യേകമായും ഈ ചിത്രങ്ങൾക്ക് കേരളത്തിന്റെ പുറത്ത് മലയാളികൾ അല്ലാത്ത വലിയൊരും ആരാധക വൃന്ദു കൂടിയുണ്ട് എന്ന കാര്യം ഒരു സത്യമാണ്. അതിന് ഉദ്ദാഹരണമായിരുന്നു ഓടിടിയിലുടെ പുറത്ത് ഇറങ്ങിയ നാായട്ട്, ജോജി, കള ലൗ, ദൃശ്യം2 തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പുറമെ വലിയ പ്രേക്ഷക പ്രശംസകൾ പടിച്ച് പറ്റുന്നുണ്ട് കേരളത്തിൽ സിനിമകൾക്ക്.
എന്നാൽ ചില സിനിമകൾ ഇത്തരത്തിൽ വലിയ പ്രതീക്ഷ നൽകിയെങ്കിലും യഥാർഥത്തിൽ അവ പ്രതീക്ഷിച്ചതിന്റെ ആ തലത്തിലേക്കെത്തിട്ടില്ലയെന്ന് അഭിപ്രായമുള്ള ചിത്രങ്ങളും ഇതിനിടിയിൽ മലയാളത്തിൽ റിലീസ് ചെയ്തിട്ടുണ്ട്. അതും കുറ്റാന്വേഷണങ്ങൾക്കായി സാധാരണ ഉപയോഗിക്കുന്ന ഡാർക്ക് മോഡ് ഓഫ് മേക്കിങ് എന്ന ശൈലിയിൽ നിർമിക്കുന്ന ചിത്രങ്ങളുടെ ട്രയലറുകൾ വലിയതോതിൽ പ്രതീക്ഷ നൽകുമ്പോഴും സിനിമ യഥാർഥത്തിൽ ആ പ്രതീക്ഷക്കത്രയും എത്തിച്ചേരത്ത അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ ഇവയാണ്.
പ്രീസ്റ്റ്
മലയാളത്തിലെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ നിർമിച്ച ചിത്രമാണ് പ്രീസ്റ്റ്. മലയാളത്തിൽ ഒരു കാലത്ത് പ്രേത സിനിമകളിൽ സാധാരണയായി കേട്ടിരുന്ന വാക്കായിരുന്നു ഹോമം വേണമെന്നുള്ളത് അല്ലെങ്കിൽ യക്ഷി ചിത്രങ്ങളിൽ ഹോമം എന്ന് ഒഴിവാക്കാൻ സാധിക്കാത്ത ഒരു സീൻ. അതെല്ലാം മാറ്റി ഇനി എക്സോർസിസമാണ് പ്രീസ്റ്റിൽ സംവിധായകൻ പല ഇടത്തായി മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തെ കൊണ്ട് ചിത്രത്തിന്റെ സിംഹ ഭാഗങ്ങളിൽ പറയിപ്പിക്കുന്നത്. അല്ലെങ്കിൽ ചെയ്യിപ്പിക്കുന്നത്
ട്രയലറിൽ ഒരു കുറ്റാന്വേഷണവുമായി ഇറങ്ങുന്ന് മമ്മൂട്ടി അവതരിപ്പിക്കുന്ന പള്ളിയിലെ അച്ഛൻ ചിത്രത്തിൽ വരുമ്പോൾ ബാധ ഒഴിപ്പിക്കാൻ നടക്കുന്ന ഒരു പാതിരിയായി മാത്രം മാറുകയാണ്. അതിനിടയിൽ ഒരു ഫാമിലി ഡ്രാമയും കൂടി ചേർക്കുമ്പോൾ സിനിമ പ്രതീക്ഷിച്ച നിലവാരത്തിൽ നിന്ന് താഴുകയാണ്.
ഇരുൾ
എന്തൊക്കയോ പറയാൻ ശ്രമിച്ചു പക്ഷെ ഒരു ഫഹദ് ഫാസിൽ ചിത്രം കണ്ടതിന്റെ പ്രതീതി ഇരുൾ നൽകുന്നില്ല. നെറ്റ്ഫ്ലിക്സിലൂടെ നേരിട്ട് റിലീസ് ചെയ്ത ചിത്രത്തിന് വലിയതോതിലാണ് ഓൺലൈൻ പിന്തുണ ലഭിച്ചത്. കാരണം ചിത്രത്തിന്റെ കാസ്റ്റിങ് തന്നെയായിരുന്നു. ഫഹദിനൊപ്പം സൗബിൻ ഷഹീറും ദർശന രാജേന്ദ്രനും ചേർന്നപ്പോൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. എന്നാൽ അവിടെ കല്ലുകടിയായത് ഇത് തന്നെയായിരുന്നു. സൗബിന്റെ അഭിനയത്തിലെ കൃത്രമിത്വം വലിയ രീതിയിൽ വിമർശനമാണ് ചിത്രത്തിന് നൽകിയത്.
ത്രിലർ സിനിമകളിൽ അതിന്റെ ക്ലൈമാക്സ് അല്ലെങ്കിൽ സസ്പെൻസ് എന്താണെന്ന് അറയാനുള്ള പ്രേക്ഷകനിൽ ത്വര സൃഷ്ടിക്കുകയാണ് ഏറ്റവും പ്രധാനം. പക്ഷെ ഇരുളിൽ കല്ലുകടിയാകുന്നത് ഈ സസ്പെൻസ് തന്നെയാണ്. മൊത്തതിൽ പറഞ്ഞാൽ സിനിമ തന്നെ ഒരു കല്ലുകടിയായിരുന്നു.
ALSO READ : ഒടിടിയും, ഫിയോക്കും, പിന്നെ ഫഹദും വിലക്കാൻ പോയാൽ ആരെയൊക്കെ വിലക്കണം?
ഫോറൻസിക്
മലയാളം സിനിമ പ്രേക്ഷകർ അഞ്ചാം പാതിരാ എഫെക്ടിൽ കാണാൻ കയറിതാകും ഫോറൻസിക്ന് എന്ന് നിസംശയം പറയാം. ഫോറൻസികിന് മുമ്പ് ഇറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയായിരുന്നു ലഭിച്ചത്. അതിന് പിന്നാലെയായിരുന്നു ഈ ടൊവീനോ ചിത്രത്തിന്റെ റിലീസ്. ഒരു കേസ് അന്വേഷണത്തിന് വലിയ ഭാഗമാകുന്നതും ആരും ശ്രദ്ധിക്കാത്തതുമായ ഫോറൻസിക് ഡിപ്പാർട്ട്മെന്റിലെ ചില പ്രവർത്തനങ്ങൾ എന്താണെന്നൊക്കെ മലയാളികൾക്ക് (സിനിമ കണ്ടവർക്ക്) മനസ്സിലാക്കാൻ സാധിച്ചു.
പക്ഷെ നായകൻ തന്നെ കേസിലെ പ്രതി കണ്ടെത്തണമെന്നതും ഒരിക്കലും വിട്ടുകൊടുക്കാൻ സാധിക്കാത്ത സിനിമാറ്റിക്ക് സ്റ്റീരിയോടൈപ്പിന് ഫോറൻസിക്കും അടിമ പെടുകയാണ്. കുറച്ചും കൂടി നായകന് സ്ക്രീൻ പ്രെസെൻസ് കിട്ടാൻ വേണ്ടി ക്ലൈമാക്സ് സീൻ ചിത്രീകരിച്ചത് മുകളിൽ പറഞ്ഞതിന്റെ ഉദ്ദാഹരണമാണ്.
ഒരാൾ സൈക്കോ ആകുന്നതും അതിന് വേണ്ടി നൽകുന്നു ആവശ്യമില്ലാത്ത് വിശദീകരണവുമാണ് ചിത്രത്തിന്റെ മറ്റൊരു കല്ലുകടി.
ALSO READ : ആ മഴ പെയ്ത്തുകൾ, ആ നിശബ്ദത: ഇരുട്ടിനെ ഭേദിക്കുന്ന നിഴൽ പറയുന്ന കഥ
നിഴൽ
പകുതി വേവിച്ച് ഒരു ഭക്ഷണമായിരുന്നു നിഴൽ. എന്തെക്കയോ എവിടെയൊക്കെയോ പറയാൻ ശ്രമിക്കുന്നു. ഫോറൻസികിൽ പറയുന്നത് പോലെ സിനിമാറ്റിക് സ്റ്റീരിയോ ടൈപ്പിനെ ചില സന്ദർഭങ്ങൾ വെച്ച് മറികടക്കാൻ ശ്രമിക്കുമ്പോഴും എന്തോ ഒരു തൃപ്തി നൽകാത്ത ഒരു അനുഭവമാണ് നിഴൽ.
ഒന്നാമത്തെ കല്ലുകടിയാണ് നയന്താര എന്ന നടിയുടെ പ്രകടനം. അത്രയ്ക്കും സീരിയസായ അവസ്ഥയിലാണ് കഥാപാത്രം നിൽക്കുന്നതെന്ന് ഒരിക്കലും നടിയുടെ ഭാവത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.
സിനിമ ചിത്രീകരണത്തിൽ മികച്ച് നിന്നു, പക്ഷെ എഴുത്തിൽ അതായത് സ്ക്രിപ്റ്റിൽ കുറച്ചും കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ സിനിമ മികച്ച് നിൽക്കാൻ സാധ്യത ഉണ്ട്. അടുത്തിടെ റിലീസ് ചെയ്തതിനാൽ കൂടുതൽ കുറവുകൾ എടുത്ത് പറയുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.