The Priest Teaser : "ശരിക്കും ആരാണ് ഈ ഫാദർ ബെനെഡിക്റ്റ്?" നിഗൂഢതകൾ അറിയിച്ച് Mammootty ചിത്രം The Priest ന്റെ രണ്ടാമത്തെ Teaser പുറത്തിറങ്ങി

വൈദീകനായ മമ്മൂട്ടി കുറ്റാന്വേഷണത്തിനായി ഇറങ്ങി തിരിക്കുന്നതാണ് കഥസന്ദർഭമെന്നാണ് ടീസറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു കുടംബത്തിൽ നടക്കുന്ന മൂന്ന് ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായിട്ടാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന വൈദീകൻ എത്തുന്നത്.

Written by - Zee Hindustan Malayalam Desk | Last Updated : Feb 27, 2021, 08:49 PM IST
  • വൈദീകനായ മമ്മൂട്ടി കുറ്റാന്വേഷണത്തിനായി ഇറങ്ങി തിരിക്കുന്നതാണ് കഥസന്ദർഭമെന്നാണ് ടീസറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
  • ഒരു കുടംബത്തിൽ നടക്കുന്ന മൂന്ന് ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായിട്ടാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന വൈദീകൻ എത്തുന്നത്.
  • നവാ​ഗതനായ ജോഫിൻ ടി ചാക്കോയാണ് സിനിമയുടെ സംവിധാനം
  • മാർച്ച് നാലിനാണ് സിനിമ തീയറ്ററുകളിലെത്തുന്നത്.
The Priest Teaser : "ശരിക്കും ആരാണ് ഈ ഫാദർ ബെനെഡിക്റ്റ്?" നിഗൂഢതകൾ അറിയിച്ച് Mammootty ചിത്രം The Priest ന്റെ രണ്ടാമത്തെ Teaser പുറത്തിറങ്ങി

Kochi : Mammootty വൈദീകന്റെ വേഷത്തിലെത്തുന്ന The Priest ന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. വൈദീകനായ മമ്മൂട്ടി കുറ്റാന്വേഷണത്തിനായി ഇറങ്ങി തിരിക്കുന്നതാണ് കഥസന്ദർഭമെന്നാണ് ടീസറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. നേരത്തെ സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ സമ്മിശ്ര അഭിപ്രായമായിരുന്നു. രണ്ടാം ടീസറിൽ പ്രേക്ഷകരിൽ വൻ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. ടീസർ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളിൽ ട്വിറ്ററിൽ ട്രെൻഡിങിലുമായി. മാർച്ച് നാലിനാണ് സിനിമ തീയറ്ററുകളിലെത്തുന്നത്.

ALSO READ: Movie Trailer: John Abraham മും Emraan Hashmi യും ഒന്നിക്കുന്ന Mumbai Saga യുടെ ട്രെയിലറെത്തി ; ചിത്രം മാർച്ച് 19 ന് റിലീസ് ചെയ്യും

ഒരു മിനിറ്റിൽ അധികമുള്ള ടീസറിൽ സിനിമ പറയാൻ പോകുന്ന കഥ സന്ദർഭത്തെയാണ് അറിയിച്ചിരിക്കുന്നത്. ഒരു കുടംബത്തിൽ നടക്കുന്ന മൂന്ന് ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായിട്ടാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന വൈദീകൻ എത്തുന്നത്. മമ്മൂട്ടിയെ കൂടാതെ മഞ്ജു വാര്യർ, ടി.ജി രവി, സാനിയ ഇയ്യപ്പൻ, നിഖില വിമൽ തുടങ്ങിയ താരങ്ങളെയും ടീസറിൽ വെളിപ്പെടുത്തുന്നണ്ട്. മമ്മൂട്ടിയും മഞ്ജു വാര്യറും ഒരുമിച്ച അഭിനിയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത ദി പ്രീസ്റ്റിന് ഉണ്ട്.

ALSO READ : Mammootty യുടെ The Priest ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

നവാ​ഗതനായ ജോഫിൻ ടി ചാക്കോയാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദീപു പ്രദീപും, ശ്യാമ മേനോനും ചേർന്ന് ചിത്രത്തിന് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ്, ഫോറൻസിക് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്ത അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. രാഹുൽ രാജാണ് സം​ഗീതം നൽകിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പിനയുടെ ബാനറിൽ ആൻ്റോ ജോസഫും. ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News