പേരിന്റെ കൂടെ ഖാൻ എന്ന് ചേർത്താൽ അവർ മുസ്ലീം ആകുമോ? ചിലപ്പോൾ ആയേക്കും. ചരിത്രം അറിയുന്നവർ അറിയും ചെങ്കിസ് ഖാനെയും. ചെങ്കിസ് ഖാൻ ആരായിരുന്നു, എന്തായിരുന്നു എന്നെല്ലാം.. ചെങ്കിസ് ഖാൻ ആളുകളെ ഇസ്ലാമിലേക്ക് കൺവെർഷൻ ചെയ്യാൻ വേണ്ടി ക്രൂരതകൾ കാണിച്ച ആളാണെന്ന പ്രമുഖ പ്രഭാഷകന്റെ പ്രസം​ഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരാണ് ചെങ്കിസ് ഖാൻ? 


ശാന്തസമുദ്രം മുതൽ കാസ്പിയൻ കടൽ വരെ വ്യാപിച്ച മംഗോൾ രാജവംശത്തിന്റെ സ്ഥാപകനാണ് ചെങ്കിസ് ഖാൻ. ഒട്ടനവധി പടയോട്ടങ്ങൾ നടത്തി വിജയം വരിച്ച സേനാധിപതിയും. തെമുജിൻ എന്നായിരുന്നു ചെങ്കിസ് ഖാന്റെ ആദ്യനാമം. 1162ൽ ഇന്നത്തെ മംഗോളിയയുടെയും സൈബീരിയയുടെയും അതിർത്തി പ്രദേശത്തായിരുന്നു ചെങ്കിസ് ഖാന്റെ ജനനം. ചെങ്കിസ് ഖാൻ ടെൻഗ്രിസം എന്ന മതമാണ് അനുവർത്തിച്ചിരുന്നത്.


Also Read: WHO Alert: ഒമിക്രോണ്‍ ഉപ വകഭേദം കൂടുതല്‍ അപകടകാരി, 57 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യസംഘടന


44ാം വയസിലാണ് ചെങ്കിസ് ഖാൻ മംഗോളിയൻ വംശജരുടെ നേതാവായത്. വടക്ക് കിഴക്കൻ ഏഷ്യയിലെ പല പ്രാകൃതഗോത്രങ്ങളെ ഏകീകരിച്ചുകൊണ്ട് 1206-ൽ ചെങ്കിസ് ഖാൻ എല്ലാ മംഗോളിയരുടേയും അധിപനായി (ഖാൻ). ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയെ ആണ് ചെങ്കിസ് ഖാൻ ആദ്യം ആക്രമിച്ചത്. പിന്നീട് അങ്ങോട്ട് തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, അർമീനിയ, ജോർജിയ, അസർബൈജാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഖാൻ പടയോട്ടം നടത്തി. 


ഖാൻ ആയി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഏഷ്യയുടെ കിഴക്ക്, മധ്യ ഭാഗങ്ങളിലേക്ക് അധിനിവേശം നടത്തിക്കൊണ്ട് ആക്രമണോത്സുകമായ ഒരു വിദേശനയം പിന്തുടർന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മംഗോൾ സാമ്രാജ്യത്തിന്റെ കീഴിലായി. 


Also Read: ബീജിംഗ് വിന്റർ ഒളിമ്പിക്‌സിലെ ഏക ഇന്ത്യൻ അത്‌ലറ്റ്, മുഹമ്മദ് ആരിഫ് ഖാനെ പരിചയപ്പെടാം..


മം​ഗോൾ രാജവംശത്തിന് പുറത്തുള്ളവർക്ക് ചെങ്കിസ് ക്രൂരനായ ആക്രമണകാരിയായിരുന്നെങ്കിലും മംഗോളുകളുടെ ജീവിതത്തിൽ വലിയ സാംസ്കാരിക മാറ്റങ്ങളാണ് ചെങ്കിസ് ഉണ്ടാക്കിയെടുത്തത്. അവിടത്തെ സമൂഹവ്യവസ്ഥയുടെ ഭാഗമായിരുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ, ഗോത്രങ്ങൾ തമ്മിലുള്ള കൊള്ളയടി, അടിമത്വം തുടങ്ങിയവയൊക്കെ ഖാൻ നിരോധിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.