Omicron Latest Update: അടുത്തിടെ കണ്ടെത്തിയ ഒമിക്രോണ്‍ ഉപ വകഭേദം യഥാര്‍ത്ഥ പതിപ്പിനേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതും വന്‍തോതില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടതുമാണ് എന്ന് ലോകാരോഗ്യസംഘടന.
10 ആഴ്‌ച മുന്‍പ് ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഈ ഉപ വകഭേദം കണ്ടെത്തിയത്. ഇതുവരെ 57 രാജ്യങ്ങളിൽ ഈ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഒമിക്രോണിനെ മറികടക്കുന്ന പകര്‍ച്ചവ്യാധിയായി ഇത് മാറിയേക്കാം എന്നാണ് ലോകാരോഗ്യസംഘടന നല്‍കുന്ന മുന്നറിയിപ്പ്.
ലോകാരോഗ്യ സംഘടന അതിന്‍റെ പ്രതിവാര എപ്പിഡെമിയോളജിക്കൽ അപ്‌ഡേറ്റിൽ, പറയുന്നതനുസരിച്ച് കഴിഞ്ഞ മാസം ശേഖരിച്ച എല്ലാ കൊറോണ വൈറസ് സാമ്പിളുകളില്‍ 93% വും ഈ പുതിയ ഉപ വകഭേദമാണ് എന്നാണ്. BA.1, BA.1.1, BA.2, BA.3 എന്നിവയാണ് നിലവില്‍ കണ്ടെത്തിയിരിയ്ക്കുന്ന ഒമിക്രോണ്‍ ഉപ വകഭേദങ്ങള്‍.
ഇവയില്‍ BA.2 ഉൾപ്പെടുന്ന കേസുകളിൽ കാര്യമായ വ്യാപനം കാണുന്നതായാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഈ ഉപ വകഭേദത്തിന് ആദ്യം കണ്ടെത്തിയ ഒമിക്രോണില്‍നിന്നും കാര്യമായ വർധനയുണ്ടായിട്ടുണ്ട്.
എന്നാല്‍, ഈ ഉപ വകഭേദങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഇതുവരെ അറിവായിട്ടില്ലെന്ന് യുഎൻ ഹെൽത്ത് ഏജൻസി പറഞ്ഞു. കൂടാതെ അതിന്‍റെ വ്യാപനക്ഷമത, സ്വഭാവസവിശേഷതകൾ, രോഗപ്രതിരോധ സംരക്ഷണം, എന്നിവ സംബന്ധിച്ച് പഠനം തുടരുകയാണ് എന്നും യുഎൻ ഹെൽത്ത് ഏജൻസി പറഞ്ഞു. അതേസമയം, ഒറിജിനൽ ഒമൈക്രോണിനേക്കാൾ BA.2 കൂടുതൽ വ്യപനശേഷിയുള്ള പകർച്ചവ്യാധിയാണെന്ന് സമീപകാല പല പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, ഡെൽറ്റ പോലുള്ള മുൻ കൊറോണ വൈറസ് വേരിയന്റുകളേക്കാൾ തീവ്രത കുറഞ്ഞ രോഗമാണ് ഒമിക്രോണ്‍ പൊതുവെ ഉണ്ടാക്കുന്നത് എന്നത് ആശ്വാസകരമാണ് എന്നാണ് WHOയുടെ വിലയിരുത്തല്‍. കോവിഡ് ഒരു അപകടകരമായ രോഗമായി തുടരുകയാണെന്നും ആളുകൾ അത് പിടിപെടാതിരിക്കാൻ ശ്രമിക്കണമെന്നും WHO ഊന്നിപ്പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...