നെയ്മറിനെ കരയിച്ച് സോഷ്യല്‍ മീഡിയ! ഗോളടിച്ച് ട്രോളന്‍മാര്‍
നെയ്മറിന്‍റെ അവസ്ഥയെ മുതലാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍
കിരീടത്തില്‍ കുറഞ്ഞ മറ്റൊന്നും സ്വപ്നം കാണാത്ത മഞ്ഞപ്പടയെ സ്വിറ്റ്സര്‍ലന്‍ഡുകാര്‍ പൂട്ടിച്ചത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഇയില്‍, സ്വിസ് പടകളോട് സമനില വഴങ്ങാന്‍ വിധിച്ച ബ്രസീലിനെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.
ഇന്നലെ നടന്ന കളിയില്‍ ബ്രസീലിന്‍റെ അഭിമാനതാരം നെയ്മര്‍ നേരിടേണ്ടി വന്നത് ചെറുതും വലുതുമായ 11 ഫൗളുകളാണ്. ആദ്യം ഫൗള്‍ നേരിട്ട് വീണ നെയ്മര്‍ പിന്നെ എപ്പോള്‍ ബോള്‍ കിട്ടിയാലും വീഴുന്ന അവസ്ഥയായി. നെയ്മറിന്‍റെ അവസ്ഥയെ മുതലാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍.
അര്‍ജന്റീന- ഐസ്‌ലന്‍ഡ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ ട്രോളന്‍മാരുടെ മുഖ്യ ഇര മെസിയായിരുന്നു. ഇന്ന് അത് നെയ്മറിലേക്ക് വഴിമാറി.