മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നത് ഉത്തമമാണ്. മഹാലക്ഷ്മിയുടെ പ്രതീകമായാണ് മായിൽപ്പീലിയെ കാണുന്നത്.  അതുകൊണ്ടുതന്നെ വീടുകളിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് ലക്ഷ്മികടാക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പണ്ടുകാലത്ത് മഹർഷിമാർ മയിൽപ്പീലി കൊണ്ടായിരുന്നു വലിയ ഗ്രന്ഥങ്ങൾ ഉൾപ്പെടെ എഴുതിയിരുന്നത്.  എന്തായാലും മയിൽപ്പീലിയ്ക്ക് എന്തൊക്കെയോ പ്രത്യേകത ഉണ്ടെന്നുള്ള കാര്യത്തിൽ സംശയമില്ല അതുകൊണ്ടാണല്ലോ  ഭഗവാൻ ശ്രീകൃഷണന്റെ മൂടികെട്ടിൽവരെ കയറിപ്പറ്റിയത്.  



മയിൽപ്പീലി വീടിന്റെ ഏതെങ്കിലും ഭാഗത്ത് വച്ചാൽ വീടിന്റെ ഭംഗി കൂടുക മാത്രമല്ല വീട്ടിനുള്ളിലെ ദുഷ്ടശക്തികളുടേയും പ്രതികൂല ശക്തികളുടേയും പ്രഭാവത്തിൽ നിന്നും സംരക്ഷണം നല്കുന്നുവെന്നാണ്. ഇതുകൊണ്ടുതന്നെയാണ്  ഒട്ടുമിക്ക ആളുകളും തങ്ങളുടെ വീടുകളിൽ മയിൽപ്പീലി സൂക്ഷിക്കുന്നത്. 


Also read: മഹാ മൃത്യുഞ്ജയ മന്ത്രം ദിവസവും ജപിക്കൂ... 


മയിൽപ്പീലിയുടെ ഒരു പ്രത്യേകതയെന്ന് പറയുന്നത് ഇത് വീടിന് പോസിറ്റിവിറ്റി നല്കുന്നുവെന്നതാണ് മാത്രമല്ല നെഗറ്റീവ് ഊർജ്ജത്തെ വീടിന്റെ അയലത്തുപോലും കയറ്റില്ല.  


ശ്രീകൃഷ്ണന്റെ നെറ്റിയിൽ അലങ്കരിച്ച നിലയിൽ കാണപ്പെടുന്ന മയിൽപ്പീലി ഹിന്ദുമത ആചാരപ്രകാരം ശുഭസൂചനയുടെ അടയാളമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.  


വീടുകളിൽ മയിൽപ്പീലി ഓടക്കുഴലിനൊപ്പം സൂക്ഷിക്കുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള  പരസ്പര സ്നേഹം വർദ്ധിക്കുന്നതിന് നല്ലതാണ്.  സനാതധർമ്മമനുസരിച്ച് മയിലിനെ സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുമായും പഠനദേവതയായ സരസ്വതിയുമായും ബന്ധമുണ്ടെന്നാണ് വിശ്വാസം. 



അതുകൊണ്ടുതന്നെ മയിൽപ്പീലികൾ വീട്ടിൽ വയ്ക്കുന്നതു കൊണ്ട് സമ്പത്തും ബുദ്ധിയും ഒരേസമയം കൈവരും. ലക്ഷ്മി ദേവി ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും പ്രതിനിധിയാണ്. 


മയിൽപ്പീലിയുടെ മറ്റൊരു പ്രത്യേകതയെന്നു പറയുന്നത് ഇത് പ്രണയത്തിന്റെ പര്യായമാണ് എന്നതാണ്.  ഇതിന്  രണ്ടുപേർ തമ്മിലുള്ള ദൂരം അവസാനിപ്പിക്കാൻ കഴിയും.   


Also read: ഹനുമാന് സിന്ദൂര സമര്‍പ്പണം പ്രധാനം...


മയിൽപ്പീലിയെ ആത്മീയമായ ഒരു വസ്തുവായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ഇത് കുടുംബക്കാര്യത്തിൽ അംഗങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കാനും ബന്ധം ദൃഡമാക്കുവാനും നല്ലതാണ്.   


വാസ്തു ശാസ്ത്ര പ്രകാരം പണപ്പെട്ടിയുടെ സമീപം മയിൽപ്പീലി സൂക്ഷിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് നല്ലതാണെന്നാണ്. വീട്ടിലേക്ക് കയറിവരുമ്പോൾ തന്നെ കാണാൻ കഴിയുന്ന രീതിയിലായിരിക്കണം മായിൽപ്പീലി വയ്ക്കേണ്ടത്.


എന്നാൽ യഥാർത്ഥ മയിൽപ്പീലി തന്നെ വീട്ടിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ശനിയുടെ അപഹാരമുള്ളവർ മൂന്നു മയിൽപ്പീലി ചേർത്തു കറുത്ത നൂലുകൊണ്ടു കെട്ടി വെള്ളം തളിച്ച് പ്രാർത്ഥിച്ചാൽ ദോഷം കുറയുമെന്നാണ് വിശ്വാസം.