5 Health Benefits of Millets: കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പറയുന്ന മില്ലറ്റിന്‍റെ ആരോഗ്യ ഗുണങ്ങൾ അറിയാം
5 Health Benefits of Millets: മില്ലെറ്റിന്‍റെ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സർക്കാരിന്‍റെ പദ്ധതിയെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ എടുത്തു പറയുന്ന ഈ അവസരത്തില്‍ നമ്മുടെ ഭക്ഷണ ക്രമത്തില്‍ നിന്നും ഒഴിവാക്കിയിരിയ്ക്കുന്ന ചെറു ധാന്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അറിയാം
Health Benefits of Millets: രാജ്യം കാത്തിരുന്ന 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പുറത്തുവന്നു. ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞ ഒരു വാക്ക് രാജ്യം ശ്രദ്ധിച്ചിരുന്നു. അതായത് "Sri Anna" എന്ന പദം ഉപയോഗിച്ചുകൊണ്ട് അവര്‍ ചെറുധാന്യങ്ങള്‍ അല്ലെങ്കില്‍ മില്ലെറ്റിന്‍റെ പ്രാധാന്യം എടുത്തു പറയുകയായിരുന്നു.
ചെറുധാന്യങ്ങള്‍ അല്ലെങ്കില്‍ മില്ലെറ്റിന്‍റെ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സർക്കാരിന്‍റെ പദ്ധതിയെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ എടുത്തു പറയുന്ന ഈ അവസരത്തില്‍ നമ്മള്‍ അറിയാതെ നമ്മുടെ ഭക്ഷണ ക്രമത്തില്‍ നിന്നും ഒഴിവാക്കിയിരിയ്ക്കുന്ന ചെറു ധാന്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അറിയാം
Also Read: Hair Problems: അരിപ്പൊടി, തലമുടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ഒറ്റമൂലി
നമ്മുടെ ഭാഷയില്‍ 'ചെറുധാന്യങ്ങൾ' എന്നറിയപ്പെടുന്ന മില്ലറ്റുകള്‍ (Millets)പുല്ലുവർഗത്തിൽപ്പെട്ട ധാന്യവിളകളാണ്. ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന ഇവയ്ക്കു വരൾച്ചയെ അതിജീവിക്കാന്‍ കഴിയും. ചെറുധാന്യങ്ങൾ പല തരമുണ്ട്. കമ്പം, ചോളം, പഞ്ഞപ്പുല്‍, തിന, ചാമ, വരക് തുടങ്ങിയവ മില്ലെറ്റ് വിഭാഗത്തില്‍പ്പെടുന്നു.
Also Read: Weight Loss Tricks: ആകര്‍ഷകമായ രൂപഭംഗിയ്ക്ക് രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിയ്ക്കൂ
പോഷകമൂല്യത്തിന്‍റെ അളവെടുത്താൽ ഗോതമ്പിനെക്കാളും അരിയെക്കാളും ഏറെ മുൻപിലാണ് ഈ ചെറുധാന്യങ്ങൾ. ഇന്ന് വിപണിയിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഗുണമാണ് 'നാരുകളാൽ സമ്പന്നം' എന്നത്. വരക്, ചാമ, കവടപ്പുല്ല്, റാഗി എന്നിവ നാരുകളുടെ നല്ല സ്രോതസ്സുകളാണ്.
രാജ്യം മില്ലെറ്റിന് പ്രാധാന്യം നല്‍കി അതിന്‍റെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന അസരത്തില്‍ ഈ ചെറു ധാന്യങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ അറിയേണ്ടത് അനിവാര്യമാണ്...
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നു: മില്ലറ്റിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. ഏതെങ്കിലും ഭക്ഷണത്തിന് ഉയർന്ന ഗ്ലൈസെമിക് സൂചിക ഉണ്ടെങ്കിൽ, അത് വേഗത്തിൽ ദഹിപ്പിക്കപ്പെടുകയും ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മറുവശത്ത്, മില്ലെറ്റ് ദഹിക്കാൻ വളരെ സമയമെടുക്കും. അതിലൂടെ ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു.
ആസ്ത്മയെ തടയുന്നു: ആസ്ത്മ രോഗികള്‍ക്ക് ഗോതമ്പ് പലപ്പോഴും അലർജിയായി കണക്കാക്കപ്പെടുന്നു, എന്നാൽ മില്ലറ്റിന്‍റെ ഘടന ആസ്ത്മ രോഗികൾക്ക് ഗുണം ചെയ്യുന്ന ഒരു ധാന്യമാക്കി അതിനെ മാറ്റുന്നു എന്നതാണ് വസ്തുത. മില്ലറ്റ് ആസ്ത്മ രോഗികള്‍ക്ക് കഴിയ്ക്കാന്‍ സാധിക്കും. ഇത് ഈ രോഗികള്‍ക്ക് ഏറെ ഗുണകരവുമാണ്.
ഉയർന്ന കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കുന്നു: പല രോഗങ്ങൾക്കും ഗുണം ചെയ്യുന്ന ഫൈബർ, നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ധമനികളിൽ അടയാതെ സൂക്ഷിക്കാനും സഹായിയ്ക്കുന്നു. നമ്മുടെ ഭക്ഷണത്തില്‍ അടങ്ങിയിരിയ്ക്കുന്ന നാരുകള്‍ ചീത്ത കൊളസ്ട്രോൾ അകറ്റാനും ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിയ്ക്കുന്നു: മില്ലറ്റിൽ കലോറി കുറവായതിനാൽ, അവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ അനുയോജ്യമാണ്. നിങ്ങളുടെ ശാരീരിക ക്ഷമതയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ മില്ലറ്റുകൾ ഉൾപ്പെടുത്തുന്നത് വളരെ പ്രയോജനകരമാണ്. അവ നിങ്ങളെ ഊർജ്ജസ്വലമാക്കുക മാത്രമല്ല, നിങ്ങളുടെ വിശപ്പിനെ അകറ്റുകയും ചെയ്യുന്നു. ഇത് കൂടെക്കൂടെ എന്തെങ്കിലും കഴിയ്ക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ചെറു ധാന്യങ്ങള്‍ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധ തടയാൻ സഹായിക്കുകയും ചെയ്യുന്നു. സിങ്ക്, ഫോസ്ഫറസ്, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ പ്രധാനപ്പെട്ട ആരോഗ്യ ധാതുക്കൾ അവയിൽ അടങ്ങിയിരിക്കുന്നതിനാൽ, വിവിധ അണുബാധകൾക്കെതിരെ പോരാടുന്നതിന് മില്ലറ്റുകൾ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. ഫിനോളിക് സംയുക്തങ്ങൾ പോലുള്ള ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം നിങ്ങളുടെ കോശങ്ങളെ ദോഷകരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന പ്രോട്ടീനുകളും മില്ലറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...