Health Alert for Women above 30:  'നിങ്ങളുടെ ഹൃദയം എന്നും ഉന്മേഷം നിറഞ്ഞതാണ്‌ എങ്കില്‍    പ്രായം പ്രശ്നമല്ല' എന്ന് ഒരു പക്ഷേ നിങ്ങള്‍ കേട്ടിരിയ്ക്കും, അത് ഒരു തരത്തിൽ ശരിയാണെങ്കിലും, ഒരു വ്യക്തി തന്‍റെ പ്രായത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുകയും അത് ജീവിതത്തിൽ കൊണ്ടുവരുന്ന സങ്കീർണ്ണതകളെ നേരിടുകയും  വേണം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Skipping Benefits: സ്കിപ്പിംഗ്, പ്രയോജനങ്ങള്‍ ഏറെ 


പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളും പ്രധാനമാണ്. സ്ത്രീകൾ അവരുടെ 30-കളിലേക്ക് നീങ്ങുമ്പോൾ, ശരീരം ഹോർമോൺ വ്യതിയാനങ്ങളുടെ സൂചനകള്‍ നല്‍കിത്തുടങ്ങും. ഈ അവസരത്തില്‍ ചിലരെങ്കിലും നിരവധി രോഗങ്ങൾക്ക് ഇരയാകുന്നു.


Also Read:  Curd Benefits: വേനല്‍ക്കാലത്ത് തൈര് കഴിച്ചോളൂ,ഈ  ഭക്ഷണങ്ങള്‍ക്കൊപ്പം  പാടില്ല  


സ്ത്രീകള്‍ പ്രായത്തിനനുസരിച്ച് അവരുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതില്ല. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങളുടെ വിവിധ രൂപങ്ങൾ ഒഴിവാക്കുന്നതിനും, 30 വയസിനു മുകളിലുള്ള സ്ത്രീകൾ ഇനിപ്പറയുന്ന പരിശോധനകള്‍ കൃത്യമായി നടത്തിയിരിക്കണം.


Also Read:  Teeth Health: മഞ്ഞപ്പല്ലുകള്‍ക്ക് ബൈ ബൈ, പല്ലുകള്‍ മുത്ത് പോലെ വെട്ടിത്തിളങ്ങാന്‍ ഇതാ വഴിയുണ്ട് 
 
രക്തപരിശോധനയിലൂടെ ഹൃദയ പരിശോധന (Heart screening through blood tests):  സ്ത്രീകള്‍ പലപ്പോഴും അവരുടെ ശരീരം നല്‍കുന്ന സൂചനകള്‍ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. ഉയര്‍ന്ന ഹൃദയമിടിപ്പ്,  വിട്ടുമാറാത്ത ക്ഷീണം,  ഉത്കണ്ഠ എന്നിങ്ങനെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ  സൂചനകള്‍ പലപ്പോഴും ശരീരം നല്‍കാറുണ്ട്. എന്നാല്‍, ഭാരിച്ച ജോലിഭാരമാണ് ഈ പ്രശ്‌നത്തിന് കാരണമെന്ന കണക്കു കൂട്ടലില്‍ സ്ത്രീകള്‍ ഇത് അവഗണിക്കുന്നു. എന്നാല്‍ ഇത് അവരുടെ ഹൃദയത്തിന്‍റെ അവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് എന്ന് പലരും മനസിലാക്കുന്നില്ല. ഇത്തരം അവസരങ്ങളില്‍ എന്താണ് ചെയ്യേണ്ടത്? ഒരു അടിസ്ഥാന പരിശോധനയില്‍നിന്നും ആരംഭിക്കാം. അതായത് ഒരു രക്ത പരിശോധന നടത്തുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യം നമുക്ക് അറിയാന്‍ കഴിയും.


റെഗുലർ ഡയബറ്റിസ് സ്ക്രീനിംഗ് (Regular Diabetes Screening): ഇന്ന് ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ ഏറ്റവും വലിയ ആശങ്കയാണ് പ്രമേഹം. പ്രമേഹം സ്ത്രീകളിൽ വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, മറ്റ് രോഗങ്ങൾ എന്നിങ്ങനെയുള്ള വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ, 30 വയസിന്  മുകളിലുള്ള സ്ത്രീകൾ അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൃത്യമായി പരിശോധിക്കേണ്ടത് പ്രധാനമാണ്. ഫാസ്റ്റിംഗ് പ്ലാസ്മ ഗ്ലൂക്കോസ് ടെസ്റ്റ് (FPG), HA1C ടെസ്റ്റ് (ശരാശരി രക്തത്തിലെ ഗ്ലൂക്കോസ് നിർണ്ണയിക്കുക), റാൻഡം പ്ലാസ്മ ഗ്ലൂക്കോസ് ടെസ്റ്റ്, ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് തുടങ്ങിയ വിവിധ പരിശോധനകളിലൂടെ പ്രമേഹം പരിശോധിക്കാവുന്നതാണ്. നിങ്ങളുടെ കുടുംബത്തിൽ പ്രമേഹമുള്ളവര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ടെസ്റ്റുകള്‍ ഒരു നിശ്ചിത സമയ പരിധികളില്‍ ചെയ്യേണ്ടത് അനിവാര്യമാണ്. 


തൈറോയ്ഡ് പരിശോധന (Thyroid Function Test): 30 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പതിവായി തൈറോയ്ഡ് പരിശോധന വളരെ അത്യാവശ്യമാണ്.  കാരണം പ്രായത്തിനനുസരിച്ച് തൈറോയ്ഡ് തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. തൈറോയ്ഡ് ഫംഗ്‌ഷൻ ടെസ്റ്റ് ചെയ്യുന്നത് സ്ത്രീകൾക്ക് അവരുടെ ആരോഗ്യം നിയന്ത്രിക്കാനും തൈറോയ്ഡ് പ്രവർത്തനം ഒപ്റ്റിമൽ ആയി നിലനിർത്താൻ ആവശ്യമായ പരിചരണം അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും. 


മാമോഗ്രഫി വഴി നിങ്ങളുടെ സ്തനങ്ങൾ പരിശോധിക്കുക (Check your breasts via Mammography): നിങ്ങൾ 30-കളിൽ എത്തുമ്പോൾ നിങ്ങളുടെ സ്തനങ്ങൾ ശരിയായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. അതായത്, മാമോഗ്രാഫി ടെസ്റ്റുകൾ വഴി നിങ്ങളുടെ സ്തനങ്ങളെ ശരിയായ രീതിയില്‍ പരിശോധിക്കുന്നത് നിങ്ങളുടെ ജീവിതം എളുപ്പമാക്കും. ഇത് ഭാവിയില്‍ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല,നിങ്ങള്‍ക്ക് 'ആ രോഗം പിടിപെടാം' എന്ന ആശങ്കയും ഇല്ലാതാക്കുന്നു. 


സെർവിക്കൽ ക്യാൻസർ പരിശോധന (Cervical Cancer evaluation via Pap smear test): ഇന്ന് സ്ത്രീകളിൽ സെർവിക്കൽ ക്യാൻസർ വ്യാപകമാകുകയാണ്. അതിനാല്‍, 30 വയസിന് മുകളിലുള്ള സ്ത്രീകൾ അതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ വിലയിരുത്താൻ സഹായിക്കുന്നതാണ്  പാപ് സ്മിയർ ടെസ്റ്റ് ( Pap smear test). ഇത് സെർവിക്സിലെ അസാധാരണ കോശങ്ങൾ ക്യാൻസറായി മാറുന്നതിന് മുമ്പ് കണ്ടെത്തുന്നു. 30 വയസ്സിന് മുകളിലുള്ള സ്ത്രീകൾ കുറഞ്ഞത് 3 വർഷത്തിലൊരിക്കൽ പാപ് സ്മിയർ ടെസ്റ്റിന് വിധേയരാകണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.