New Delhi : Covid മഹമാരി ഇന്ത്യയിൽ വ്യാപിച്ചപ്പോൾ Lockdown നെ തുടർന്ന് ഭൂരിഭാ​ഗം സ്ഥാപനങ്ങളും Work From Home നിർദേശിക്കുകയായിരുന്നു. എല്ലാ മേഖളയും നിശ്ചലമായപ്പോൾ വർക്ക് ഫ്രം ഹോമിലൂടെ അൽപമെങ്കിലും പിടിച്ച് നിന്നത് ഐടി മേഖലയായിരുന്നു. ഇന്ത്യയിൽ ഓൺലൈനുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളാണ് വർക്ക് ഫ്രം ഹോം നിർദേശിച്ചിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇപ്പോൾ ഏകദേശം ഒരു വർഷം പിന്നിടുമ്പോൾ വർക്ക് ഫ്രം ഹോം നിർദേശിച്ച തൊഴിൽ ദാതാക്കൾക്ക് അതിനോടുള്ള ഇഷ്ടം വളരെ കുറഞ്ഞു. പുതുതായി പുറത്ത് വന്ന ഒരു സർവെയിൽ 59% തൊഴിൽദാതാക്കൾക്ക് വർക്ക് ഫ്രം ഹോമിനോട് താൽപര്യമില്ലയെന്നാണ്.


ALSO READ: Work from Home: സൃഷ്ടിക്കാം നിരവധി പ്രശ്‌നങ്ങള്‍... അല്പം മുന്‍കരുതല്‍ ആയാലോ....


തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് വെബ്സൈറ്റായി ഇൻഡീഡ് നടത്തിയ സർവെയിലാണ് ഈ കണക്ക് പറയുന്നത്. വലിയ സ്ഥാപനങ്ങളുടെ തൊഴിൽദായകരിൽ 67% ത്തോളം പേർക്ക് വർക്കം ഫ്രം ഹോമിനോട് താൽപര്യമില്ല. അതേസമയം ബുഹരാഷ്ട്ര കമ്പിനികൾ ഇപ്പോഴും വർക്ക് ഫ്രം ഹോമിനോടാണ് യോജിക്കുന്നത്.


ALSO READ : Sharjah: കോവിഡ് വ്യാപനം, എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും Work From Home നിര്‍ദ്ദേശം


ഓൺലൈനുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോമിനോട് എതിർപ്പാണ് അറിയിക്കുന്നത്. അവരിൽ 90 ശതമാനം പേരും നിലവിലെ സാഹചര്യം ഒഴിഞ്ഞാൽ പഴയതു പോലെ തന്നെ തുടരാനാണ് ആ​ഗ്രഹിക്കുന്നതെന്ന് ബഹുഭൂരപക്ഷം പേരും അഭിപ്രായപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.