അടുക്കളകളിൽ മിക്കവാറും കാണുന്ന ഒന്നാണ് ബേക്കിം​ഗ് സോഡ. നിരവധി ​ഗുണങ്ങൾ ഉള്ള ഒന്നാണിത്. ബേക്കിംഗ് സോഡ അതായത് സോഡിയം ബൈകാർബണേറ്റ് ബേക്കിംഗിന് മാത്രമല്ല ഉപയോഗിക്കുന്നത്. ഇത് മറ്റ് അടുക്കള ആവശ്യങ്ങൾക്കും ആരോഗ്യ, ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കുന്നു. ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിസെപ്റ്റിക്, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകളടങ്ങിയതാണ് ബേക്കിം​ഗ് സോഡ.


COMMERCIAL BREAK
SCROLL TO CONTINUE READING

പല്ലിലെ മഞ്ഞനിറം മാറാൻ - പല്ലിൽ മഞ്ഞനിറം കണ്ടു തുടങ്ങിുമ്പോൾ ബേക്കിംഗ് സോഡ കലർത്തിയ വെള്ളത്തിൽ ബ്രഷ് ചെയ്യുന്നത് നല്ലതാണ്. അത് പല്ലിന്റെ മഞ്ഞനിറം ഇല്ലാതാക്കുന്നു. മാത്രമല്ല, വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും ഇത് സഹായിക്കും.


ശരീര ദുർഗന്ധം അകറ്റാൻ - ചിലർക്ക് വിയർപ്പിന്റെ ഗന്ധം കൂടുതലായിരിക്കും. ഇത് മോശം ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഈ വിയർപ്പിന്റെ ഗന്ധം കുറയ്ക്കാൻ ബേക്കിംഗ് സോഡ വളരെ ഉപയോഗപ്രദമാണ്. ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി കക്ഷങ്ങളിലും വിയർപ്പുള്ള സ്ഥലങ്ങളിലും തളിക്കുക. ഇത് ശരീരത്തിന്റെ പിഎച്ച് നില സന്തുലിതമാക്കുകയും ദുർഗന്ധം ഉണ്ടാക്കുന്ന ചീത്ത ബാക്ടീരിയകളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.


Also Read: Healthy Teeth And Gums: വായുടെ ശുചിത്വം മികച്ചതാക്കാം... പല്ലിന്റെയും മോണയുടെയും ആരോ​ഗ്യം സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം


പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും കീടനാശിനികൾ നീക്കം ചെയ്യാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാം. പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കാനുള്ള ഫലപ്രദമായ മാർഗമാണിത്. ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി അതിൽ എല്ലാ പഴങ്ങളും പച്ചക്കറികളും കഴുകുക.


അടുക്കളയിലെ സിങ്കിലോ ടൈലുകളിലോ ചോപ്പിംഗ് ബോർഡിലോ അടിഞ്ഞുകൂടിയ അഴുക്ക് വൃത്തിയാക്കാൻ ബേക്കിംഗ് സോഡ സഹായിക്കുന്നു. വിനാഗിരിയിൽ ബേക്കിംഗ് സോഡ കലർത്തി ഉപയോ​ഗിച്ചാൽ ഈ പാടുകൾ നീക്കം ചെയ്യാവുന്നതാണ്.


ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാൻ - ഫ്രിഡ്ജിൽ ഉണ്ടാകുന്ന ദുർഗന്ധം അകറ്റാൻ ബേക്കിംഗ് സോഡ ഉപയോഗിച്ച് വൃത്തിയാക്കുകയോ ഒരു കപ്പിൽ ബേക്കിംഗ് സോഡ നിറച്ച് തുറന്ന ഫ്രിഡ്ജിൽ വയ്ക്കുകയോ ചെയ്യാം.


ഒരു എയർ ഫ്രെഷ്നർ ആയി ബേക്കിം​ഗ് സോഡ ഉപയോ​ഗിക്കാം. ബേക്കിംഗ് സോഡ ഉപയോഗിച്ചും മുറിയുടെ ദുർ​ഗന്ധം ഇല്ലാതാക്കാം. ഒരു പാത്രത്തിൽ മൂന്നിലൊന്ന് ബേക്കിംഗ് സോഡ നിറച്ച് അതിൽ 10-15 തുള്ളി അവശ്യ എണ്ണ ചേർക്കുക. എന്നിട്ട് ഒരു തുണികൊണ്ട് മൂടി ഒരു കറിൽ തൂക്കിയിടുക. ഇത് ഒരു മികച്ച റൂം ഫ്രെഷനറായി പ്രവർത്തിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.