Black Pepper Health Benefits: സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് കുരുമുളക് അറിയപ്പെടുന്നത്. അത്രയേറെയുണ്ട് കുരുമുളക് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍. ഏത്  കാലാവസ്ഥയിലും നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കുരുമുളക് ശൈത്യകാലത്ത്‌ ഏറെ  ഉത്തമമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Mars Jupiter Yuti: ചൊവ്വയും വ്യാഴവും ചേർന്ന് നവപഞ്ചം രാജയോഗം, ഈ രാശിക്കാരുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ!! 


ലോകത്തിലെ ഏറ്റവും പ്രിയമായ  സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഇത് ഭക്ഷണത്തിന്  രുചി കൂട്ടുക മാത്രമല്ല, ശരീരത്തിന് നല്‍കുന്ന ഗുണങ്ങളും ഏറെയാണ്‌. മഞ്ഞുകാലത്ത് സാധാരണമായ ചുമയും ജലദോഷവും ഒഴിവാക്കാൻ  പൊടിച്ച കുരുമുളക് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നല്ലതാണ്.  


Also Read:  Sun Transit 2023: സന്തോഷം സമ്മാനമായി നല്‍കും സൂര്യ സംക്രമണം!! ആഗസ്റ്റ്‌ 16 വരെ ഈ രാശിക്കാര്‍ക്ക് ലഭിക്കും അടിപൊളി നേട്ടങ്ങള്‍ 
 
കുരുമുളകിൽ ആന്‍റി ബാക്ടീരിയൽ, ആന്‍റി -ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വേദന കുറയ്ക്കുക മാത്രമല്ല അണുബാധ തടയാനും സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു മികച്ച ആന്‍റിബയോട്ടിക് ആയ വിറ്റാമിൻ സിയും കുരുമുളകില്‍ ധാരാളം കാണപ്പെടുന്നു.  


നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ കുരുമുളകിനുള്ള ഔഷധ ഗുണങ്ങളും ഏറെയാണ്‌.    കുരുമുളകില്‍  വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്‍റി ഓക്‌സിഡന്‍റുകള്‍ ഇങ്ങനെ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. 


1. ദഹന പ്രശ്നങ്ങൾ അകറ്റാൻ കുരുമുളക് ഉത്തമം (Aids Digestion)


ദഹനത്തിന് കുരുമുളക് ഏറെ സഹായകമാണ്. കുരുമുളക് ചവച്ചരച്ചോ അല്ലെങ്കില്‍  പൊടി രൂപത്തിലോ കഴിക്കാവുന്നതാണ്. അല്ലെങ്കില്‍ കുരുമുളക് ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാം. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കുരുമുളക്  ഏറെ സഹായകമാണ്. 


2. മലബന്ധം അകറ്റാന്‍ കുരുമുളക് ഉത്തമം (Helps During Constipation)


 മലബന്ധം അകറ്റാന്‍  ദിവസവും ഭക്ഷണക്രമത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.  


3. പൊണ്ണത്തടി കുറയ്ക്കാന്‍ കുരുമുളക്  ( Aids Weight Loss)


കുരുമുളകിൽ ഉയർന്ന അളവില്‍ ഡൈയൂററ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത്  ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായി നിലനിർത്താനും ഏറെ സഹായിയ്ക്കും. സ്ഥിരമായി കുരുമുളക് കഴിക്കുന്നത് മൂത്രമൊഴിക്കുന്നത് സംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കും. കൂടാതെ, മൂത്രത്തിൽ 4% കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതായത്,  നമ്മുടെ ശരീരത്തിൽ നിന്ന് അധിക കൊഴുപ്പും വെള്ളവും പുറന്തള്ളാൻ ഇത് പരോക്ഷമായി സഹായിക്കുന്നു.


4. സന്ധിവേദനയ്ക് പരിഹാരം (Helps With Joint Pain): നിങ്ങൾക്ക് ആർത്രൈറ്റിസ് പ്രശ്നമുണ്ട് എങ്കില്‍ ഭക്ഷണക്രമത്തില്‍ കുരുമുളക് ചേര്‍ക്കാന്‍ മറക്കേണ്ട. കുരുമുളക് സന്ധിവാതം തടയുന്നതിനും ഏറെ സഹായകമാണ്. 


5. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നു (Improves Blood Sugar Level)


പ്രമേഹ രോഗികള്‍ക്ക് കുരുമുളക് ഉത്തമമാണ്. രക്തത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹരോഗികൾക്ക് അവരുടെ ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തുന്നത് 


6. കഫം ഒഴിവാക്കുന്നു (Relieves From Mucus)


 കുരുമുളകിന് നമ്മുടെ ശരീരത്തിലെ കഫത്തിന്‍റെ  ഒഴുക്ക് നിയന്ത്രിക്കാനുള്ള കഴിവുണ്ട്, കൂടാതെ, തണുത്ത കാലാവസ്ഥയില്‍ സൈനസ് ഭാഗത്ത്, അടിഞ്ഞു കൂടുന്ന കഫത്തെ ഉരുക്കാനുള്ള കഴിവ് കുരുമുളകിനുണ്ട്. 


7. കൊളസ്‌ട്രോളിന്‍റെ  അളവ് നിയന്ത്രിക്കുന്നു (Controls Cholesterol Level)


ഉയർന്ന കൊളസ്‌ട്രോൾ അളവ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. കുരുമുളക് പതിവായി ഉപയോഗിക്കുന്നത് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാന്‍ സഹായകരമാണ്.  


  


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.