Mars Jupiter Yuti: ചൊവ്വയും വ്യാഴവും ചേർന്ന് നവപഞ്ചം രാജയോഗം, ഈ രാശിക്കാരുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ!!

Navpancham Rajyog Benefits: ഏതെങ്കിലും ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അതിന്‍റെ സ്വാധീനം എല്ലാ രാശികളിലും പ്രകടമാവും. അതായത്, ഗ്രഹ സംക്രമണം നിരവധി ശുഭ, അശുഭകരമായ യോഗങ്ങൾ രൂപീകരിയ്ക്കുന്നു.  ഇത് വ്യക്തികളില്‍ മംഗള, അമംഗളകരമായ കാര്യങ്ങള്‍ സൃഷ്ടിക്കുന്നു.   

വേദ ജ്യോതിഷമനുസരിച്ച്, ചൊവ്വയും വ്യാഴവും ചേർന്ന് നവപഞ്ചം രാജയോഗം സൃഷ്ടിക്കപ്പെട്ടിരിയ്ക്കുകയാണ്. ഇതുമൂലം 4 രാശിക്കാർക്ക് സമ്പത്തിന്‍റെയും ഭാഗ്യത്തിന്‍റെയും അസുലഭ നേട്ടങ്ങൾ ലഭിക്കുന്നു.  
 

1 /5

നവപഞ്ചം രാജ്യയോഗത്തിന്‍റെ ഗുണങ്ങൾ അറിയാം   ഈ സമയത്ത് ചൊവ്വയും വ്യാഴവും ചേർന്ന് നവപഞ്ചം രാജയോഗം രൂപപ്പെടുകയാണ്. ചൊവ്വ കർക്കടകം വിട്ട് ജൂലൈ 1 ന് ചിങ്ങത്തിൽ പ്രവേശിച്ചു. ചൊവ്വയുടെ താഴ്ന്ന രാശിയായി കർക്കടകം കണക്കാക്കപ്പെടുന്നു. ഈ ശുഭകരമായ യോഗത്തിന്‍റെ രൂപീകരണം മൂലം പല രാശിക്കാർക്കും പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നു. അതേസമയം, 4 രാശിക്കാർക്ക് സമ്പത്തിന്‍റെയും വിജയത്തിന്‍റെയും സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നു. ഈ ഭാഗ്യ രാശികളെ കുറിച്ച് അറിയാം. 

2 /5

മേടം രാശിക്കാര്‍  (Aries Zodiac Sign)  ജ്യോതിഷ പ്രകാരം, നവപഞ്ചം രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ചൊവ്വയും വ്യാഴവും ചേർന്നാണ് ഈ യോഗം രൂപപ്പെടുന്നത്, ഇത് മേടം രാശിക്കാർക്ക് പ്രത്യേകിച്ചും ഗുണകരമാണ്. ഈ സമയം ഗുരു മേടരാശിയിലും ചൊവ്വ ചിങ്ങത്തിലുമാണ് നിലകൊള്ളുന്നത്. ഇക്കാരണത്താൽ, വ്യാഴത്തിന്‍റെ ദർശനം ചൊവ്വയിൽ പതിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ  മേടം രാശിക്കാരുടെ ബഹുമാനവും അന്തസും വർദ്ധിക്കും. കൂടാതെ, ചില നല്ല വാർത്തകൾ ലഭിക്കും. ജോലിയിൽ വിജയം നേടാൻ ഈ സമയം വളരെ നല്ലതാണ്. ഇത് മാത്രമല്ല, സ്വാധീനമുള്ള ആളുകളുമായി ഇടപഴകാനുള്ള അവസരം ലഭിക്കും. 

3 /5

കർക്കിടകം  (Cancer Zodiac Sign)  നവപഞ്ചം രാജയോഗം കർക്കിടക രാശിക്കാർക്ക് വലിയ് അനുഗ്രഹമായി ഭവിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും. സാമ്പത്തിക ഇടപാട് അടക്കം ഈ രാശിക്കാര്‍ക്ക് വിജയം ലഭിക്കും. ഈ കാലയളവിൽ ഏത് തരത്തിലുള്ള വാങ്ങലുകളും നിങ്ങൾക്ക് ശുഭകരമാണെന്ന് തെളിയിക്കും. ഇതോടൊപ്പം, തൊഴിൽ ചെയ്യുന്നവർക്ക് ലാഭത്തിനുള്ള നല്ല അവസരങ്ങൾ ലഭിക്കും. അതോടൊപ്പം മതപരമായ ഒരു യാത്ര പോകാനും പ്ലാൻ ചെയ്യാം. 

4 /5

ചിങ്ങം (Leo Zodiac Sign)  ജ്യോതിഷ പ്രകാരം വ്യാഴവും ചൊവ്വയും ചേർന്ന് രൂപപ്പെടുന്ന നവപഞ്ചം രാജയോഗം ചിങ്ങം രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഭാഗ്യ സ്ഥലത്ത് നിന്ന് ഗുരു ചൊവ്വയെ നിരീക്ഷിക്കുന്നു. ഈ ഒരു  സാഹചര്യത്തിൽ, നിങ്ങൾക്ക് ഭാഗ്യത്തിന്‍റെ പൂർണ്ണ പിന്തുണ ലഭിക്കും. അതേസമയം, പൂർത്തിയാകാതെ കിടന്നിരുന്ന ജോലിയിലും നിങ്ങൾക്ക് വിജയം ലഭിക്കും. ബിസിനസ്സിൽ നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ഈ യോഗം മൂലം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ രംഗത്ത് നിരവധി അവസരങ്ങൾ ലഭിക്കും. 

5 /5

തുലാം (Libra Zodiac Sign)  ഈ രാശിക്കാര്‍ക്ക് തൊഴിലിന്‍റെയും ബിസിനസ്സിന്‍റെയും വീക്ഷണകോണിൽ നിന്ന് നവപഞ്ചം രാജയോഗം വളരെ ശുഭകരമാണ് എന്ന് തെളിയിക്കാൻ പോകുന്നു. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ നല്ല വർദ്ധനവുണ്ടാകും. അതേ സമയം ജീവിതപങ്കാളിക്ക് പൂർണ പിന്തുണയും ലഭിക്കും. മനസ്സ് സന്തോഷിക്കും. ഇതോടൊപ്പം, നിങ്ങൾ തയ്യാറാക്കിയ പദ്ധതിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. നഷ്ടമായി എന്ന് കരുതിയ കടം കൊടുത്ത പണം ഉടൻ തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)      

You May Like

Sponsored by Taboola