മനുഷ്യ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിൽ ഒന്നായാണ് വിവാഹം വിലയിരുത്തപ്പെടുന്നത്. വിജയകരമായ ദാമ്പത്യം എന്ന സ്വപ്‌നം ചിലർ സാക്ഷാത്ക്കരിക്കുമ്പോൾ മറ്റ് ചിലർ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നു. സന്തോഷകരമായ ദാമ്പത്യത്തിന് പങ്കാളികൾ പരസ്പരം പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും. അത്തരത്തിൽ വിവാഹത്തിന് മുമ്പ് തന്നെ പുരുഷൻമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1) സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക


വിവാഹത്തിന് മുമ്പും ശേഷവുമുള്ള ജീവിതം ഏറെ വ്യത്യസ്തമാണ്, പ്രത്യേകിച്ച് സാമ്പത്തിക ചെലവുകളുടെ കാര്യത്തിൽ. വിവാഹത്തിന് മുമ്പ് വരെ ഉണ്ടായിരുന്ന ചിലവുകളാവില്ല വിവാഹത്തിന് ശേഷം നിങ്ങളെ കാത്തിരിക്കുന്നത്. ഭാര്യയുടെ കാര്യങ്ങളും നോക്കേണ്ടി വരാം. മാത്രമല്ല, ഒരു കുടുംബത്തിൽ നിന്ന് രണ്ടാമതൊരു കുടുംബത്തിലെ അംഗമാകുമ്പോൾ അതിന്റേതായ മറ്റ് ചിലവുകളും മുന്നിൽ കാണണം. 


ALSO READ: ഒഴിഞ്ഞ വയറ്റിൽ കുടിക്കാം ഈ ആയുർവേദ പാനീയങ്ങൾ; പ്രമേഹരോ​ഗികളിൽ സംഭവിക്കും അത്ഭുതം


2) ചിലവ് കുറയ്ക്കാൻ പഠിക്കുക


വിവാഹത്തെ കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് വരെ കണക്കില്ലാതെ പണം ചെലവാക്കിയവരായിരിക്കാം നിങ്ങൾ. എന്നാൽ, വിവാഹത്തിന് ശേഷം സാമ്പത്തിക അച്ചടക്കം വളരെ പ്രധാനമാണ്. മാത്രമല്ല, പണം കണ്ടെത്താനുള്ള പുതിയ വഴികൾ കണ്ടെത്തുകയും വേണം. 


3) അതിരുകൾ തീരുമാനിക്കുക


വിവാഹത്തിന് മുമ്പ് സുഹൃത്തുക്കൾക്കൊപ്പം അമിതമായി സമയം ചെലവഴിക്കുന്ന സ്വഭാവം നിങ്ങൾക്കുണ്ടായിരിക്കാം. എന്നാൽ, വിവാഹത്തിന് ശേഷം വീട്ടിൽ നിങ്ങളെ കാത്ത് നിങ്ങളുടെ പങ്കാളി ഇരിക്കുന്നുണ്ടെന്ന ഓർമ്മ വേണം. അതിനാൽ, സമയം ചെലവഴിക്കുന്ന കാര്യത്തിൽ അതിരുകൾ നിശ്ചയിക്കേണ്ടത് വളരെ പ്രധാനമാണ്. 


4) തീരുമാനങ്ങളിൽ ഏകാധിപത്യം പാടില്ല


വിവാഹത്തിന് മുമ്പ് വരെ തന്നിഷ്ടം മാത്രം നോക്കിയവരാണെങ്കിൽ വിവാഹ ശേഷം ആ സ്വഭാവം മാറ്റിയേ തീരൂ. എന്ത് കാര്യത്തിലും പങ്കാളിയുടെ അഭിപ്രായം ആരാഞ്ഞേ മതിയാകൂ. പരസ്പര ബഹുമാനവും പരസ്പര ധാരണയുമെല്ലാം സന്തുഷ്ടമായ ദാമ്പത്യത്തിൽ പ്രധാനമാണ്. 


5) സ്വന്തം കാര്യത്തിൽ അച്ചടക്കം വളർത്തുക


നിങ്ങൾ അലസത ഇഷ്ടപ്പെടുന്നവരാണെങ്കിൽ വിവാഹത്തിന് മുമ്പ് ഈ സ്വഭാവം മാറ്റിയേ മതിയാകൂ. കാരണം, നിങ്ങളുടെ അശ്രദ്ധമായ ചെയ്തികൾ പങ്കാളിയെ ബുദ്ധിമുട്ടിലാക്കിയേക്കാം. ചെറിയ കാര്യങ്ങൾ പോലും നോക്കിയും കണ്ടും ചെയ്യുക എന്നത് പങ്കാളിയ്ക്കും സന്തോഷം പകരും. 


6) വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുക


ആൺകുട്ടികൾ പൊതുവേ വീടിന് പുറത്ത് കൂടുതൽ സമയം ചെലവഴിക്കുന്ന പ്രകൃതക്കാരാണ്. എന്നാൽ, വിവാഹത്തിന് ശേഷം വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക. പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പങ്കാളിയ്ക്ക് ബുദ്ധിമുട്ട് തോന്നാൻ സാധ്യതയുണ്ട്. ഈ സമയം നിങ്ങളുടെ സാമീപ്യം പങ്കാളിയ്ക്ക് കൂടുതൽ ആശ്വാസമാകും. ഇത് സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ സഹായിക്കുകയും ചെയ്യും. 


7) പറഞ്ഞ വാക്ക് പാലിക്കുക


അമിതമായി വാഗ്ദാനങ്ങൾ നൽകുകയും അത് പാലിക്കാതിരിക്കുകയും ചെയ്യുന്നത് പങ്കാളിയെ വിഷമത്തിലാക്കും. മാത്രമല്ല, ഇത് നിങ്ങളോടുള്ള വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യും. അതിനാൽ പൊള്ളയായ വാഗ്ദാനങ്ങളും മോഹങ്ങളും നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 


8) പാചകം പഠിക്കുക


പാചകം എന്നത് ഏതൊരു ദാമ്പത്യത്തിലെയും അവിഭാജ്യമായ ഘടകമാണ്. വിവാഹത്തിന് മുമ്പ് പാചകം പഠിച്ചിരുന്നാൽ അത് സന്തോഷകരമായ ദാമ്പത്യത്തിന് മുതൽക്കൂട്ടാകുമെന്ന് മാത്രമല്ല, നിങ്ങളുടെ പങ്കാളിയിൽ മതിപ്പുളവാക്കുകയും ചെയ്യും. അതിനാൽ അത്യാവശ്യത്തിനുള്ള പാചക ടിപ്‌സ് ആദ്യമേ പഠിച്ച് വെയ്ക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.