90-30-50 ഡയറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഡയറ്റ് പ്ലാനാണ്. 90-30-50 ഡയറ്റ് പ്ലാൻ 90 ശതമാനം കാർബോഹൈഡ്രേറ്റ്, 30 ശതമാനം പ്രോട്ടീൻ, 50 ശതമാനം കൊഴുപ്പ് എന്നിവ കഴിക്കുന്നതിന് ഊന്നൽ നൽകുന്ന ഒരു ഡയറ്റ് പ്ലാനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ഡയറ്റ് പ്ലാനിന്റെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിനെ ജനപ്രിയമാക്കി. എന്നിരുന്നാലും, പല ഭക്ഷണക്രമങ്ങളെയും പോലെ ഇതിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഈ ഡയറ്റ് പ്ലാനിന്റെ ചില ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണെന്ന് നോക്കാം.


90-30-50 ഡയറ്റ് പ്ലാൻ മാക്രോ ന്യൂട്രിയന്റുകളുടെ സന്തുലിതമായ ഉപഭോഗത്തിന് ഊന്നൽ നൽകുന്നത് അതിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്. ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാൽ, പകൽ സമയത്ത് മെച്ചപ്പെട്ടതും ദീർഘനേരം നിലനിൽക്കുന്നതുമായ ഊർജ്ജ നില നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം.


ഈ ഡയറ്റ് പ്ലാൻ ചില ആളുകൾക്ക് അവരുടെ ഭാരം നിയന്ത്രിക്കുന്ന കാര്യത്തിൽ ​ഗുണകരമായി പ്രവർത്തിക്കുന്നു. മറ്റ് ഡയറ്റ് പ്ലാനുകളെ അപേക്ഷിച്ച്, പ്രത്യേകിച്ച് മാക്രോ ന്യൂട്രിയന്റുകളുടെ ബാലൻസ് ചില ആളുകളെ ആസക്തി നിയന്ത്രിക്കുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും ഇതുവഴി അവരുടെ ഭാരം നിയന്ത്രിക്കുന്നതിനും സഹായിച്ചേക്കാം. പ്രത്യേക ആരോഗ്യ സാഹചര്യങ്ങളോ ഉപാപചയ പ്രശ്നങ്ങളോ ഉള്ള വ്യക്തികൾക്ക്, ഈ മാക്രോ ന്യൂട്രിയന്റ് വിതരണം അനുയോജ്യമല്ലായിരിക്കാം.


ഈ ഡയറ്റ് പ്ലാൻ പരീക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ഡോക്ടറുമായോ പോഷകാഹാര വിദഗ്ധരുമായോ സംസാരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് നിങ്ങൾക്ക് എന്തെങ്കിലും രോഗങ്ങളുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശാനുസരണം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടതാണ്.