Weight Gain Diet Plan: ശരീരഭാരം വർദ്ധിപ്പിക്കാം, ഈ 5 ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ
Weight Gain Diet Plan: ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് പേശികളുടെ നിർമ്മാണവും ശരീരഭാരം വർദ്ധിപ്പിക്കലും അത്ര ലളിതമല്ല. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില പ്രത്യേക ഭക്ഷണങ്ങൾ ചേർക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യകരവും കൂടുതൽ ഫലപ്രദവുമാക്കും
Weight Gain Diet Plan: പൊണ്ണത്തടി കുറയ്ക്കാന്‍ പാടുപെടുന്നവരുടെയിടെയില് എന്തെല്ലാം കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന് പരാതിപ്പെടുന്ന ഒരു വിഭാഗം കൂടിയുണ്ട്. ഇവരുടെ ഈ പരാതിയ്ക്ക് ലഭിക്കുന്ന ഏക മറുപടിയാണ് "നന്നായി ഭക്ഷണം കഴിയ്ക്കുക" എന്നത്.
Also Read: Sukhdev Singh Gogamedi Murder: കർണി സേന അദ്ധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദി കൊല്ലപ്പെട്ടു
എന്നാല്‍, എന്ത് കഴിയ്ക്കണം, എന്ത് തരം ഭക്ഷണം കഴിച്ചാലാണ് വണ്ണം വയ്ക്കുക എന്ന കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. ശരീരപുഷ്ടിയുണ്ടാകും എന്നുള്ള പരസ്യങ്ങള്‍ക്ക് പിന്നാലെ പോയി ഒടുവില്‍ അനാരോഗ്യവും അസുഖങ്ങളും ക്ഷണിച്ചുവിളിച്ചു വരുത്തുന്ന പലരുമുണ്ട്. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യകരമായ വഴികള്‍ തേടുന്നതാണ് എപ്പോഴും ഉത്തമം.
Also Read: Sprouts Health Benefits: ഗുണങ്ങളാല്‍ സമ്പന്നം മുളപ്പിച്ച പയർ, പോഷകമൂല്യം അറിയാം
എങ്ങനെയെങ്കിലും പെട്ടന്ന് കുറച്ച് വണ്ണം വെച്ചാൽ മതിയെന്ന ലക്ഷ്യത്തില്‍ ഫാസ്റ്റ് ഫുഡും പിസ്സയും മറ്റ് ജങ്ക് ഫുഡുകളുമൊക്കെ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത് ശരീരഭാരം കൂട്ടുന്നതിന് പകരം മറ്റ് പല രോഗങ്ങളാവും സമ്മാനിക്കുക.
Also Read: Strong Moon in Horoscope: ജാതകത്തില്‍ ഈ ഗ്രഹത്തിന്റെ ശക്തി നല്‍കും ആത്മവിശ്വാസം, എല്ലാ രംഗത്തും വിജയം
ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് പേശികളുടെ നിർമ്മാണവും ശരീരഭാരം വർദ്ധിപ്പിക്കലും അത്ര ലളിതമല്ല. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില പ്രത്യേക ഭക്ഷണങ്ങൾ ചേർക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യകരവും കൂടുതൽ ഫലപ്രദവുമാക്കും.
ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ഭക്ഷണക്രമത്തെക്കുറിച്ച് കൂടുതല്‍ അറിയാം. ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട്. അതായത്, ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് പ്ലാനുകൾ ഉള്ളതുപോലെ, ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ഡയറ്റ് പ്ലാനുകളും ഉണ്ട്.
ജങ്ക് ഫുഡ്, പേസ്ട്രിസ്, കുക്കീസ്, ഐസ്ക്രീം തുടങ്ങിയവ അമിതമായി കഴിക്കുന്നത് വേഗത്തിൽ ശരീരഭാരം വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അങ്ങനെയല്ല. കലോറി അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കും, പക്ഷേ അവയ്ക്ക് നമുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ശരിയായ വിധത്തില്‍ നല്കാന് സാധിക്കില്ല. ഇത് ശരീരത്തിന് ദോഷം ചെയ്യും.
കാർബോഹൈഡ്രേറ്റുകൾ ശരീരഭാരം വർദ്ധിപ്പിക്കും എന്നതാണ് ഒരു പൊതു തെറ്റിദ്ധാരണ. എന്നാല്‍. കഴിക്കുന്ന കലോറിയുടെ അളവനുസരിച്ചാണ് ശരീരഭാരം കൂടുന്നത് എന്നതാണ് സത്യം.
വളരെ ആരോഗ്യകരമായി ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദൈനംദിന ഡയറ്റില്‍ ഉള്‍പ്പെടുത്താം.
1. അവോക്കാഡോ അവോക്കാഡോ കഴിക്കുന്നത് ആരോഗ്യകരമായ കൊഴുപ്പുകൾ ലഭിക്കുന്നതിന് സഹായിയ്ക്കും. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിക്കാന്‍ സഹായിയ്ക്കുന്നു.
2. ഉരുളക്കിഴങ്ങ്: പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രശസ്തവും പുരാതനവും ഏറ്റവും രുചികരവുമായ മാര്‍ഗമാണ് ഉരുളക്കിഴങ്ങ് പോലുള്ള അന്നജം അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുക എന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് അധിക കലോറി നൽകുന്നതിനുള്ള ഏറ്റവും ചിലവു കുറഞ്ഞ മാര്‍ഗ്ഗമാണ്. ഉരുളക്കിഴങ്ങില്‍ കാർബോഹൈഡ്രേറ്റുകളും കലോറിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ പേശികളുടെ ഗ്ലൈക്കോജൻ സ്റ്റോറുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
3. വാഴപ്പഴം: നിങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വാഴപ്പഴം ഒരു മികച്ച ഓപ്ഷനാണ്. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തിനും മികച്ച മാനസികാവസ്ഥയ്ക്കും നല്ല ഉറക്കത്തിനും വാഴപ്പഴം ഉത്തമമാണ്. നേത്രപ്പഴമാണ് കൂടുതല്‍ ഉത്തമം.
4. പീനട്ട് ബട്ടർ: പീനട്ട് ബട്ടർ ഒരു ജനപ്രിയവും രുചികരവുമായ സ്പ്രെഡ് ആണ്. ഉയർന്ന കൊഴുപ്പ് മാത്രമല്ല, ഇതില്‍ ഫൈബർ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിയ്ക്കും.
5. നട്സ് : ശരീരഭാരം വർദ്ധിപ്പിക്കാൻ എന്താണ് കഴിക്കേണ്ടതെന്ന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ മുന്നിലുണ്ട്. അതായത്, കശുവണ്ടി, ബദാം, സൂര്യകാന്തി വിത്തുകൾ, ഫ്ളാക്സ് വിത്തുകൾ, ബ്രസീൽ നട്സ്, വാൽനട്ട്, മത്തങ്ങ വിത്തുകൾ എന്നിവയെല്ലാം ഉത്തമമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ കലോറികൾ ചേർക്കുന്ന പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.