നൂറ്റാണ്ടുകളായി മരുന്നായി ഉപയോഗിക്കുന്നതും ശരീരത്തിന് ​ഗുണം ചെയ്യുന്നതുമായ ഒരു സസ്യമാണ് കറ്റാർ വാഴ. ഇതിന് ധാരാളം പോഷക ​ഗുണങ്ങൾ ഉണ്ട്. കറ്റാർ വാഴ ദഹനത്തിന് മികച്ചതാണ്. കൂടാതെ, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഇത് നല്ലതാണ്. കറ്റാർ വാഴ കഴിക്കുന്നതിനും ശരീരത്തിൽ ബാഹ്യമായി പുരട്ടുന്നതിനും ഉചിതമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഔഷധമൂല്യത്തിന് പേരുകേട്ട ഈ ചെടി മിക്കവാറും എല്ലാ വീടുകളിലും ഉണ്ടാകും. ഈ ഔഷധ സസ്യം നമുക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. സൗന്ദര്യ സംരക്ഷണത്തിനും കറ്റാർ വാഴ ഉപയോ​ഗിക്കുന്നു. പ്രത്യേകിച്ച് ചർമ്മം, മുടി തുടങ്ങിയവയുടെ ആരോ​ഗ്യത്തിന് കറ്റാർ വാഴ മികച്ചതാണ്.


കറ്റാർ വാഴ ജെൽ മുതൽ ജ്യൂസ് വരെ നിരവിധി രീതികളിൽ ഇത് ഉപയോ​ഗിക്കാം. എന്നാൽ, ഇത് അമിതമായി ഉപയോ​ഗിക്കുന്നത് പല പാർശ്വഫലങ്ങൾക്കും കാരണമാകും. അതുകൊണ്ട് തന്നെ കറ്റാർ വാഴ ഉപയോ​ഗിക്കുമ്പോൾ കറ്റാർ വാഴയുടെ ചില പാർശ്വഫലങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.


ALSO READ: Aloe vera: ആരോഗ്യത്തിനും സൗന്ദര്യത്തിനും കറ്റാർ വാഴ ഉപയോ​ഗിക്കേണ്ടതിങ്ങനെ


കറ്റാർ വാഴയുടെ തൊലിയുടെ അടിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ലാറ്റക്‌സ് പലർക്കും അലർജിയുണ്ടാക്കാം.
കറ്റാർ വാഴ അലർജി വയറുവേദന, പൊട്ടാസ്യത്തിന്റെ അളവ് കുറയ്ക്കൽ തുടങ്ങിയവയ്ക്ക് കാരണമാകും.
കറ്റാർ വാഴ ജെൽ ചിലർക്ക് ചർമ്മത്തിൽ അലർജി, ചർമ്മത്തിൽ തിണർപ്പ് തുടങ്ങിയവയ്ക്ക് കാരണമാകും.
കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നത് ചില ആളുകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ ഇടയാക്കും.
കറ്റാർ വാഴ അമിതമായി കഴിക്കുന്നത് നിർജ്ജലീകരണത്തിനും കാരണമാകും.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മുറിവുകൾ നിന്ന് സുഖപ്പെടുത്താനുള്ള നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക കഴിവ് കറ്റാർ കുറച്ചേക്കാം.


കറ്റാർ വാഴയ്ക്ക് ആരോഗ്യപരമായ നിരവധി ​ഗുണങ്ങൾ ഉണ്ട്. എന്നിരുന്നാലും, ഏത് വസ്തുവും അമിതമായി ശരീരത്തിൽ എത്തിയാൽ അത് പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ കറ്റാർ വാഴ ഉപയോ​ഗിക്കുമ്പോൾ ആദ്യം നിങ്ങൾ അലർജി ടെസ്റ്റ് നടത്തേണ്ടത് പ്രധാനമാണ്. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടായാൽ ഉടൻ തന്നെ ഉപയോ​ഗം നിർത്തേണ്ടതാണ്.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.