ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള ഒരു ഭക്ഷണ വിഭവമാണ് സൂപ്പ്. സൂപ്പിന് ദഹന പ്രക്രിയയെ വേ​ഗത്തിലാക്കാൻ സാധിക്കും. ​ഗാസ്ട്രിക്സ്, കൊളൈറ്റിസ് തുടങ്ങിയവയ്ക്കും സൂപ്പ് മികച്ച പരിഹാരമാണ്. സ്ഥിരമായി സൂപ്പ് കുടിക്കുന്നത് ഹൃദയധമനികളെ ശക്തിപ്പെടുത്തുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിരോധശേഷി മെച്ചപ്പെടുത്താൻ എല്ലിൻ സൂപ്പ് വളരെ നല്ലതാണ്. ഉയർന്ന പോഷക ​ഗുണമുള്ളതാണ് എല്ലിൻ സൂപ്പ്. എല്ലുകൾക്കും പല്ലുകൾക്കും നല്ല ആരോ​ഗ്യം ഉണ്ടാകുന്നതിന് എല്ലിൻ സൂപ്പ് മികച്ചതാണ്. എല്ലിൻ സൂപ്പ് കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ്.


എല്ലിൻ സൂപ്പ് സന്ധിവേദന കുറയ്ക്കുന്നതിന് സഹായിക്കും. എല്ലിൻ സൂപ്പിൽ വലിയ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സസ്യാഹാരം മാത്രം കഴിക്കുന്നവർക്കും എല്ലിൻ സൂപ്പിൽ നിന്ന് ലഭിക്കുന്ന അതേ ആരോ​ഗ്യ​ഗുണങ്ങൾ നേടാനാകും. വീ​ഗൻ ബ്രോത്ത് സസ്യാഹാരികൾക്കായുള്ള പോഷക ​ഗുണങ്ങൾ അടങ്ങിയ മികച്ച സൂപ്പാണ്. ചെറുപയർ സൂപ്പ്, മുളപ്പിച്ച ചെറുപയർ സൂപ്പ്, തക്കാളി സൂപ്പ് എന്നിവ വളരെ നല്ലതാണ്. വിവിധ പച്ചക്കറികൾ കൊണ്ടും സൂപ്പ് ഉണ്ടാക്കാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.