പോഷക സമൃദ്ധമായ ഫലവര്‍ഗമാണ് ആപ്പിള്‍. ദിവസവും ആപ്പിൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്.  ആപ്പിൾ തൊലികളിൽ ചേർക്കപ്പെടുന്ന കീടനാശിനികളെയും മെഴുക്കിനെയും ഭയന്ന് പലപ്പോഴും തൊലി കളഞ്ഞാണ് ആപ്പിൾ കഴിക്കുന്നത്. എന്നാൽ ആപ്പിളിനെക്കാള്‍ ഗുണം ആപ്പിൾ തൊലിക്കുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കീടനാശിനികൾ ഉണ്ട് എന്ന സംശയം നിങ്ങൾക്കുണ്ടെങ്കിൽ ഏറ്റവും ആദ്യം ആപ്പിൾ നന്നായി കഴുകിയ ശേഷം ഒരു മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വയ്ക്കുക. തൊലിയിലെ കീടനാശിനികളും മെഴുക് കോട്ടിംഗുമെല്ലാം നീക്കം ചെയ്യുന്നതിനായി ഇളം ചൂട് വെള്ളത്തില്‍ രണ്ട് മൂന്ന് തവണ കഴുകുക. ഉപ്പിട്ട വെള്ളത്തില്‍ മുക്കി വയ്ക്കുന്നതും നല്ലതാണ്.


ആപ്പിളിന്റെ തൊലികളില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്തുകയും അമിതമായി ഭക്ഷണം കഴിക്കേണ്ട ത്വര ഇല്ലാതാക്കുകയും ചെയ്യുന്നു.


ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ആപ്പിള്‍ തൊലിയില്‍ അടങ്ങിയിട്ടുണ്ട്.


ആപ്പിള്‍ തൊലിയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.


ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന പോഷകങ്ങള്‍ ആപ്പിൾ തൊലിയിൽ അടങ്ങിയിട്ടുണ്ട്.


Read Also: ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് 3 ഘട്ടം, ഹരിയാനയിൽ ഒറ്റഘട്ടം; വോട്ടെണ്ണൽ ഒക്ടോബർ 4ന്


ആപ്പിൾ തൊലിയിലടങ്ങിയിരിക്കുന്ന നാരുകള്‍ കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവയെ നിയന്ത്രിക്കുന്നു. കുടലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.


ഇവയില്‍ കാണപ്പെടുന്ന പ്രകൃതി ദത്ത ആസിഡുകള്‍ ശരീരത്തില്‍ എണ്ണ ഉല്‍പാദനം അധികാമാകാതെ നിയന്ത്രിക്കുകയും മുഖക്കുരു തടയുകയും ചെയ്യുന്നു.


ആപ്പിളിന്റെ തൊലി പേസ്റ്റാക്കി അതില്‍ കുറച്ച് തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. അത് നിങ്ങളുടെ മുഖത്തിന് സ്വഭാവിക തിളക്കം നല്‍കും.


ആപ്പിളിന്റെ തൊലി പേസ്റ്റ് ആക്കി കുറച്ച് വെളിച്ചെണ്ണയും പഞ്ചസാരയും ചേര്‍ത്ത് സ്‌ക്രബ് ആക്കി മുഖത്ത് പുരട്ടാം.


ആപ്പിളിന്റെ തൊലിയില്‍ വിറ്റാമിന്‍ സി, ക്വെര്‍സെറ്റിന്‍ പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി കാണപ്പെടുന്നു. ഇവ അകാല വാര്‍ദ്ധക്യം തടയുകയും ചര്‍മ്മത്തിന് ആരോഗ്യവും യുവത്വവും  നല്‍കുകയും ചെയ്യുന്നു.


ആപ്പിളിന്റെ തൊലി ചര്‍മ്മത്തിലെ മൃത കോശങ്ങളെ അകറ്റുകയും പുതിയതും തിളക്കമുള്ള ചർമം നൽകുകയും ചെയ്യുന്നു. ഇതിലൂടെ ചർമത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു.


(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.