ഓട്സ് കഴിച്ചാല്‍ ഇരട്ടി ഗുണം...
ഓട്സിൽ നാരുകൾ, വിറ്റാമിൻ ഇ, അവശ്യ ഫാറ്റി ആസിഡുകൾ തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്
പ്രഭാതഭക്ഷണമായി സാധാരണയായി കഴിക്കുന്ന ഈ ധാന്യം പോഷകങ്ങളാൽ നിറഞ്ഞതാണ്. ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ് . ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, ക്യാൻസർ തുടങ്ങിയ അപകടകരമായ അവസ്ഥകൾ ഒഴിവാക്കാൻ ഓട്‌സിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബറും (ബീറ്റാ-ഗ്ലൂക്കൻ അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്) ധാതുക്കളും സഹായിക്കുന്നു. അവ നിങ്ങളുടെ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഓട്‌സ് സ്ഥിരമായി കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ ഇതാ
*ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
*ക്യാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു.
*ഓട്‌സിൽ അടങ്ങിയിരിക്കുന്ന അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
*ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വളരെ നല്ലതാണ് ഓട്സ്. ദിവസവും ഓട്സ് പാലിലോ അല്ലാതെയോ കഴിക്കാം.
*ഓട്സ് നമ്മുടെ ശരീരത്തിലെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന മദ്യത്തെ വലിച്ചെടുക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു.
*66% കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഓട്സിൽ 11% വും നാരുകളാണ്. ഇതിലെ ബീറ്റാ ഗ്ലൂക്കണ്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും.
*ഓട്സ് ധാന്യത്തിൽ 2.3 – 8–5% വരെ ബീറ്റ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ബീറ്റ ഗ്ലൂക്കന് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്.
*ഫാറ്റിന്റെയും കൊളസ്ട്രോളിന്റെയും ആഗിരണം കുറച്ച് ഡൈജസ്റ്റീവ് കണ്ടന്റിന്റെ വിസ്കോസിറ്റി കൂട്ടിയും ബൈൽ ആസിഡിന്റെ പുറംതള്ളൽ കൂട്ടുകയും ചെയ്താണ് കൊളസ്ട്രോൾ കുറയ്ക്കുന്നത്.
*ഓട്സിൽ ധാരാളം ആന്റിഓക്സിഡന്റുകളും ആരോഗ്യപ്രദമായ പോളിഫിനോളും അടങ്ങിയിട്ടുണ്ട്.
*പ്രമേഹരോഗികള്‍ ഓട്‌സ് കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ സാധിക്കും. മലബന്ധം പ്രശ്നം ഒഴിവാക്കാൻ നല്ലൊരു ഭക്ഷണമാണ് ഓട്സ്
*ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ത്താന്‍ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...