വെണ്ടയ്ക്ക മലയാളികൾക്ക് സുപരിചിതമായ പേരാണ്. എന്നാൽ പലപ്പോഴും ആഹാരത്തിൽ ഉൾപ്പെടുത്താൻ നാം ശ്രമിക്കാറില്ല. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ തീർച്ചയായും നാം ഇത് ഉപയോഗിക്കും.
വെണ്ടയ്ക്ക വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് . വൈറ്റമിന്‍ എയുടെ അതി സമ്പന്നമായ ഒരു കലവറയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെണ്ടയ്ക്കയുടെ ഗുണങ്ങള്‍.....


*ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോ​ഗങ്ങൾ ഇല്ലാതാക്കാൻ വെണ്ടയ് സഹായിക്കുന്നു.
*ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവ വെണ്ടയ്ക്കയിൽ ഉള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും സഹായിക്കും.
*വെണ്ടയ്ക ഉപയോഗിച്ച് പാക്ക് ഉണ്ടാക്കി അത് തലയില്‍ തേയ്ക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്കും വളരെയധികം നല്ലതാണ്.
* വെണ്ടയ്ക്ക കഴിക്കുന്നതിലൂടെ ദഹനപ്രക്രിയ സുഖമമാക്കി മലബന്ധം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നു.
* വെണ്ടയ്ക്കയിൽ  ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് കരളിനെ സംരക്ഷിക്കുന്നു.
* ദിവസവും വെണ്ടയ്ക്ക കഴിച്ചാൽ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
* ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും വെണ്ടയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും.
* വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മികച്ച പ്രതിരോധശേഷി കൈവരിക്കാനും വെണ്ടയ്ക നല്ലതാണ്.
* എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്‌ വെണ്ടയ്‌ക്ക.
* പ്രമേഹം തടയുന്നതിന് വെണ്ടയ്ക്ക രാത്രി ചൂടു വെളളത്തിൽ ഇട്ടു വച്ചതിനുശേഷം രാവിലെ ആ വെള്ളം കുടിക്കുന്നത് നല്ലതാണ്. 
*ഓക്സലേറ്റുകളുടെ സാന്നിദ്ധ്യം ഉളളതിനാൽ വൃക്ക സംബന്ധമായ അസുഖമുള്ള വർ വെണ്ടയ്ക്ക അധികം കഴിക്കാതിരിക്കുക.
* രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ക്ക് കൂട്ടാൻ ഏറ്റവു നല്ലതാണ് വെണ്ടയ്ക്ക.
* ജ​ല​ദോ​ഷം, ചു​മ എന്നിവ അകറ്റാൻ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ​ഗുണം ചെയ്യും.
* സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗു​ണ​ക​രമാണ്.
*നിങ്ങൾക്ക് മുഖക്കുരു ഉണ്ടെങ്കിൽ വെണ്ടയ്ക്ക പേസ്റ്റ് പുരട്ടുക. ആന്റിഓക്‌സിഡന്റും ആന്റിഫംഗൽ ഗുണങ്ങളും ചർമ്മത്തിന് നൽകുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.