Skin Care Tips: ഈ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ കടലമാവും തേനും മുഖത്ത് പുരട്ടുക!
Besan And Honey: മുഖത്ത് കടലമാവും തേനും ചേർത്ത് പുരട്ടുന്നത് ചർമ്മത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കും. അത് എങ്ങനെയെന്നറിയാം.
Benefits Of Besan And Honey: മുഖത്ത് കടലമാവും തേനും പുരട്ടുന്നത് ചർമ്മത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കും. ഈ കോമ്പിനേഷൻ പല കെമിക്കൽ സമ്പുഷ്ടമായ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളെക്കാളും മികച്ചതാണെന്ന് തെളിയിക്കാനാകും. തേൻ ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവുമാണ്. തേനിൽ ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ കടല മാവും മഞ്ഞളും ചേർത്ത് മുഖത്ത് പുരട്ടുകയാണെങ്കിൽ വളരെ നല്ല ഗുണം ലഭിക്കും. ഈ മിശ്രിതം ദിവസവും മുഖത്ത് പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...
Also Read: ഇന്ന് മുതൽ ഒരു കപ്പ് Green Tea കുടിക്കൂ, അത്ഭുത ഗുണങ്ങൾ ലഭിക്കും!
മുഖത്ത് കടലമാവും തേനും പുരട്ടുന്നതിന്റെ ഗുണങ്ങൾ (Benefits of applying gram flour and honey on the face)
മുഖക്കുരുവും പാടുകളും നീക്കം ചെയ്യും (Remove acne and blemishes)
കടല മാവും തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അധിക എണ്ണയും അഴുക്കും വൃത്തിയാക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ ആഴത്തിൽ വൃത്തിയാക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരുവിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും. ഇതോടൊപ്പം ചർമ്മത്തിന്റെ നിറവും വർധിപ്പിക്കും.
മൃദുലവും തെളിഞ്ഞതുമായ ചർമ്മം നേടാം (Get soft and clear skin)
കടല മാവിൽ മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. രണ്ടും അതായത് കടലമാവും തേനും നിങ്ങളുടെ ചർമ്മത്തിന് മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തിലെ ഈർപ്പം തടയാനും വരണ്ട ചർമ്മത്തെ ഇല്ലാതാക്കാനും സഹായിക്കും. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുവാക്കുന്നു.
Also Read: മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ
ടാനിംഗും പിഗ്മെന്റേഷനും നീക്കം ചെയ്യുന്നു (Removes tanning and pigmentation)
മുഖത്തെ കറുപ്പ്, കറുത്ത പാടുകൾ, ടാനിംഗ്, പിഗ്മെന്റേഷൻ എന്നിവ നീക്കം ചെയ്യാൻ കടലമാവും തേനും ചേർന്ന മിശ്രിതം നിങ്ങളുടെ മുഖത്ത് തേയ്ക്കുന്നതിലൂടെ കഴിയും. ഈ കോമ്പിനേഷൻ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചർമ്മത്തിന്റെ മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരമാകുകയും ചെയ്യും. മാത്രമല്ല ഇതിലൂടെ നിങ്ങൾക്ക് ശുദ്ധവും തിളക്കമുള്ളതുമായ ചർമ്മം ലഭ്യമാകും.
Also Read: Vivah Rekha: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!
മുഖത്തെ ചർമ്മം ടൈറ്റ് ആക്കുന്നതിനും ഉത്തമം
ഈ കോമ്പിനേഷൻ നിങ്ങളുടെ മുഖത്ത് പുരട്ടുന്നതിലൂടെ മുഖ ചർമ്മം ടൈറ്റ് ആയിരിക്കും. അതുകൊണ്ടുതന്നെ മുഖത്ത് ചുളിവുകളും നേർത്ത വരകളും ദൃശ്യമാകില്ല. കടലമാവും തേനും പുരട്ടിയാൽ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയുകയും ചെറുപ്പമായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...