Green Tea Benefits: ഇന്ത്യയിൽ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചൂടുള്ള പാനീയങ്ങളിലൊന്നാണ് ചായ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും ചായ കുടിക്കുന്നത് ഗുണകരമാണോ ദോഷകരമാണോ അതോ ചായ കുടിക്കാമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചായപ്രേമികൾക്കിടയിലും അല്ലാത്തവർക്കിടയിലുമുള്ള ഒരു അന്താരാഷ്ട്ര ചർച്ചാ വിഷയമാണ് എന്ന് വേണമെങ്കിൽ നമുക്ക് പറയാം. എന്നിരുന്നാലും ഇതിനെക്കുറിച്ചുള്ള വിവിധ പഠനങ്ങളിൽ പലതരത്തിലുള്ള അവകാശവാദങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ നിങ്ങൾക്ക് നല്ല ആരോഗ്യം കാത്തുസൂക്ഷിക്കണമെങ്കിൽ പാൽ ചായ കുടിക്കുന്നതിന് പകരം ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കണം എന്നാണ്. ഗ്രീൻ ടീ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
Also Read: ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തൂ, തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാം
അപകടകരമായ രോഗങ്ങളുടെ അപകടസാധ്യതയും ഒഴിവാക്കാം (Risk of dangerous disease can also be avoided)
ദിവസവും ഗ്രീൻ ടീ കുടിക്കുന്നതിലൂടെ ഗുരുതരമായ പല രോഗങ്ങളിലും നിന്നും രക്ഷനേടാൻ കഴിയും. അതും ക്യാൻസർ പോലുള്ള മഹാരോഗങ്ങളുടെ സാധ്യത പോലും ഒഴിവാക്കാനാകും എന്നാണ് പറയപ്പെടുന്നത്. ഗ്രീൻ ടീയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളും ബയോ ആക്റ്റീവ് സംയുക്തങ്ങളും ഉണ്ടെന്നാണ് പല പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും ഉള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും (Helps with heart health and lowers the risk of diabetes)
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ കണക്കിലെടുക്കുമ്പോൾ അതിന്റെ ആവശ്യം വളരെ വേഗത്തിൽ വർദ്ധിക്കുകയാണ്. ഗവേഷകർ പറയുന്നതനുസരിച്ച് ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ദിവസേനയുള്ള സേവനം മികച്ച തലച്ചോറിന്റെ പ്രവർത്തനം, ഹൃദയാരോഗ്യം, പ്രമേഹം എന്നിവ നിലനിർത്തുന്നതിനും പലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിനും വളരെ സഹായകരമാണ് എന്നാണ്.
Also Read: ഓറഞ്ച് കഴിച്ചശേഷം തൊലി വലിച്ചെറിയരുത്, ഗുണം അറിഞ്ഞാൽ ഞെട്ടും!
ഗ്രീൻ ടീയിൽ പ്രകൃതിദത്തമായ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട് (Green tea contains natural anti-oxidants)
പല തരത്തിലുള്ള ആരോഗ്യകരമായ ബയോ ആക്റ്റീവ് സംയുക്തങ്ങൾ കാണപ്പെടുന്ന ഒന്നാണ് ഈ ഗ്രീൻ ടീ. ഇതിൽ പ്രകൃതിദത്ത സംയുക്തമായ പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ക്യാൻസറിന്റെ വികസനം തടയുന്നതിനും സഹായിക്കുന്നു. ഗ്രീൻ ടീയിൽ എപിഗല്ലോകാടെച്ചിൻ-3 ഗാലേറ്റ് (epigallocatechin-3) എന്ന കാറ്റെച്ചിൻ അടങ്ങിയിട്ടുണ്ട്. ഇവ കാൻസർ സാധ്യത കുറയ്ക്കുന്ന പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റുകളാണ്.
Also Read: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!
ഗ്രീൻ ടീ സ്തനാർബുദ സാധ്യത കുറയ്ക്കുന്നു (Green tea reduces the risk of breast cancer)
ദിവസവും ഗ്രീൻ ടീ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 20 മുതൽ 30 ശതമാനം വരെ കുറവാണെന്നാണ് പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ പല തരത്തിലുള്ള ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിന് വളരെ സഹായകമാണെന്നാണ് പറയുന്നത്.
Also Read: എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് പ്രായമായ പുരുഷന്മാരോട് പ്രിയം കൂടുതൽ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും (Controls blood sugar level)
പഠനമനുസരിച്ച്, ടൈപ്പ്-2 പ്രമേഹ രോഗികൾക്ക് ഗ്രീൻ ടീ വളരെ ഗുണം ചെയ്യും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും.
പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു (Reduced risk of getting prostate cancer)
പഠനമനുസരിച്ച് ദിവസവും ഗ്രീൻ ടീ കഴിക്കുന്ന പുരുഷന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കുറവാണ് എന്നാണ്. വൻകുടൽ കാൻസർ സാധ്യത 42 ശതമാനം കുറയ്ക്കാനും ഗ്രീൻ ടീക്ക് കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...