Amla Juice: നെല്ലിക്ക ജ്യൂസ് കുടിച്ചാൽ ശരീരഭാരം കുറയുമോ? ഇത്രയും ഗുണങ്ങൾ
Amla Juice for Weight Loss: രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. നെല്ലിക്ക മെറ്റബോളിസം വർധിപ്പിക്കാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
നെല്ലിക്കയിൽ നാരുകൾ, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിൻ ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന പോഷകങ്ങളാണ്. ഈ പോഷകങ്ങൾ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക മാത്രമല്ല, മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇതുവഴി, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനവ്യവസ്ഥയെ മികച്ചതാക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും നെല്ലിക്ക ജ്യൂസ് മികച്ചതാണ്.
ALSO READ: കൊളസ്ട്രോൾ വില്ലനാകുന്നോ? ഈ ഭക്ഷണങ്ങൾ കഴിക്കാം
ശരീരഭാരം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തേണ്ടത് പ്രധാനമാണ്. നെല്ലിക്ക ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും അനാരോഗ്യകരമായ ഭക്ഷണാസക്തി കുറയ്ക്കുകയും ചെയ്യുന്നു. ഗ്ലൂക്കോസ് അളവ് കൃത്യമായി നിലനിർത്തുന്നതിലൂടെ നെല്ലിക്ക ജ്യൂസ് വിശപ്പ് കുറയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും നെല്ലിക്ക ജ്യൂസ് മികച്ചതാണ്. വിട്ടുമാറാത്ത വീക്കം ശരീരഭാരം കുറയ്ക്കാൻ തടസ്സമാകാം. ശരീരത്തിലുണ്ടാകുന്ന വീക്കം പലപ്പോഴും ശരീരഭാരം വർധിക്കാനും ദഹനപ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നെല്ലിക്ക ജ്യൂസിനുണ്ട്.
ALSO READ: വേനൽക്കാലത്തെ സൂപ്പർ സ്റ്റാർ; പച്ച മാങ്ങ നൽകും ഇത്രയും ഗുണങ്ങൾ
ഇത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരത്തിലെ വീക്കം കുറയുന്നത് പല വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഇത് കൂടുതൽ പിന്തുണയ്ക്കുന്നു. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.