High Cholesterol Diet: കൊളസ്ട്രോൾ വില്ലനാകുന്നോ? ഈ ഭക്ഷണങ്ങൾ കഴിക്കാം

LDL Lowering Foods: ശരീരത്തിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 13, 2024, 09:49 PM IST
  • ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ഹൃദയ സംബന്ധമായ രോ​ഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും
  • ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും
High Cholesterol Diet: കൊളസ്ട്രോൾ വില്ലനാകുന്നോ? ഈ ഭക്ഷണങ്ങൾ കഴിക്കാം

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വർധിക്കുന്നതിനാൽ ഇന്ത്യയിൽ കൊളസ്ട്രോൾ രോ​ഗികളുടെ എണ്ണം ഉയരുകയാണ്. കൊളസ്ട്രോൾ വർധിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. 2022-ൽ 32,000-ത്തിലധികം വ്യക്തികൾ ഹൃദയാഘാതം മൂലം മരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ബദാം, ഓട്‌സ് തുടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോൾ ഗണ്യമായി കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുകയും ചെയ്യും. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

ALSO READ: വേനൽക്കാലത്തെ സൂപ്പർ സ്റ്റാർ; പച്ച മാങ്ങ നൽകും ഇത്രയും ​ഗുണങ്ങൾ

ബദാം: ബദാം പോഷക സമ്പുഷ്ടമാണ്. ബദാം ഹൃദയത്തിന് ​ഗുണം ചെയ്യുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ചേർക്കേണ്ടതാണ്. ബദാം മൊത്തം കൊളസ്‌ട്രോളും എൽഡിഎൽ കൊളസ്‌ട്രോളും കുറയ്ക്കുകയും ഹൃദയത്തിന് ദോഷമാകുന്ന വീക്കം കുറയ്ക്കുകയും ചെയ്യും.

ഓട്‌സ്: ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ഓട്‌സ് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ഇത് ദഹന വ്യവസ്ഥയെ മികച്ചതാക്കുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ ഇല്ലാതാക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കും.

ALSO READ: ശരീരഭാരം കുറയ്ക്കുന്നത് മുതൽ ദഹനം മികച്ചതാക്കുന്നത് വരെ... ജീരക വെള്ളം കുടിച്ചാൽ നിരവധി ​ഗുണങ്ങൾ

പയറുവർ​ഗങ്ങൾ: ബീൻസ്, പയർ, ചെറുപയർ എന്നിവ ലയിക്കുന്ന നാരുകൾ, പ്രോട്ടീൻ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ പയറുവർ​ഗങ്ങളാണ്. ഈ പോഷക സാന്ദ്രമായ ഭക്ഷണങ്ങൾ രക്തത്തിലെ കൊളസ്ട്രോളിൻ്റെ ആഗിരണം കുറയ്ക്കുന്നതിലൂടെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

അവോക്കാഡോ: ആന്റി ഓക്സിഡന്റുകൾ, നാരുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ് അവോക്കാഡോ. ഇത് എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.

ALSO READ: ഹീറ്റ് സ്ട്രോക്ക് തടയുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ.... നിരവധിയാണ് നൊങ്കിന്റെ ​ഗുണങ്ങൾ

ബെറിപ്പഴങ്ങൾ: സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവയിൽ ആൻ്റി ഓക്‌സിഡൻ്റുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാനും ഹൃദ്രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News