Amla Tea For Weight Loss: ശൈത്യകാലത്ത് മിക്ക ആളുകൾക്കും ശരീരഭാരം വളരെയധികം വർധിക്കാറുണ്ട്.  ഇതിന് പിന്നിൽ പല കാരണങ്ങളുമുണ്ടാകാം. അതിൽ ഒന്ന് ശൈത്യകാലത്ത് നാമെല്ലാവരും എന്തെങ്കിലുമൊക്കെ ഇടയ്ക്കിടയ്ക്ക് കഴിക്കുന്നുവെന്നത്.  രണ്ടാമതായി ഈ സീസണിൽ ആളുകൾ വളരെ മടിയന്മാരാകുന്നുവെന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൊണ്ടുതന്നെ അവർക്ക് ഫിറ്റ്നസ് ശ്രദ്ധിക്കാൻ കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ ശൈത്യകാലത്ത് ഭാരം വളരെയധികം വർദ്ധിക്കുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഇക്കാര്യമോർത്ത് വിഷമിക്കേണ്ട ആവശ്യമില്ല.  


Also Read: Lemon For Weight Lose: വയറിലെ കൊഴുപ്പ് കളയാൻ ഒറ്റ നാരങ്ങ മതി, ദിവസങ്ങൾക്കുള്ളിൽ അറിയാം വ്യത്യാസം!


കാരണം നിങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു അടിപൊളി വിദ്യ നമുക്ക് നോക്കാം.   മറ്റൊന്നുമല്ല 'നെല്ലിക്ക ചായ' യാണ് ആ സൂത്രം. നെല്ലിക്ക ചായ അഥവാ അംല ചായയ്ക്ക് നിങ്ങളുടെ ഭാരം കുറയ്ക്കാൻ കഴിയും.


നെല്ലിക്ക ചായ ഉണ്ടാക്കുന്ന വിധം (How to make Amla Tea)


നെല്ലിക്ക ചായ ഉണ്ടാക്കാൻ ഒരു പാനിൽ ഒന്നര അല്ലെങ്കിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് 1 ടീസ്പൂൺ അംലപ്പൊടിയും അല്പം ചതച്ച ഇഞ്ചിയും ചേർക്കുക.


Also Read: Belly Fat Loss Tips: വയറിലെ കൊഴുപ്പ് ഉരുകും വെണ്ണപോലെ! ഉലുവ ഇപ്രകാരം കഴിച്ചാൽ മതി


ഇതുകൂടാതെ നിങ്ങൾക്ക് ഇതിലിലേക്ക് 2 മുതൽ 3 വരെ ഫ്രഷ് പുതിനയിലയും ചേർക്കാം. ഈ മിശ്രിതങ്ങളെല്ലാം ചേർത്ത് 2 മിനിറ്റ് തിളപ്പിച്ച ശേഷം അടുപ്പിൽ നിന്നും വാങ്ങി വയ്ക്കുക.  ശേഷം ഇതിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് കുടിക്കുക. 


നെല്ലിക്ക ചായ എങ്ങനെയാണ് ശരീരഭാരം കുറയ്ക്കുന്നത് (How amla tea reduces weight)


>> അസിഡിറ്റി പ്രശ്‌നത്തിന് നെല്ലിക്ക വളരെ ഗുണം ചെയ്യും. അതുകൊണ്ടുതന്നെ ബെല്ലിക്കയുടെ ചായ കുടിച്ചാൽ അസിഡിറ്റി പ്രശ്‌നം മാറും.


>> രക്തത്തിൽ ഹീമോഗ്ലോബിന്റെ കുറവുണ്ടെങ്കിൽ ദിവസവും നെല്ലിക്ക കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് ഇത് സഹായകരമാണ് കൂടാതെ വിളർച്ച തടയും. 


Also Read: Benefits of Fenugreek Tea: കൊഴുപ്പും ശരീരഭാരവും കുറയ്ക്കണോ, ഉലുവ ചായ ശീലിച്ചോളൂ


>> വയറ്റിലെ കല്ലുകളുടെ പ്രശ്നത്തിലും നെല്ലിക്ക ഫലപ്രദമാണ്. നെല്ലിക്ക ചായ കുടിക്കുന്നത് കല്ലുകൾ അലിഞ്ഞു പോകുന്നതിന് സഹായിക്കും.


>> നെല്ലിക്ക കഴിക്കുന്നത് കണ്ണുകൾക്ക് അമൃത് പോലെയാണ്, ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.