Belly Fat Loss Tips: വയറിലെ കൊഴുപ്പ് ഉരുകും വെണ്ണപോലെ! ഉലുവ ഇപ്രകാരം കഴിച്ചാൽ മതി

Belly Fat Loss Tips: ശരീരഭാരം കുറയ്ക്കാൻ ഉലുവ ഫലപ്രദമാണ്. നിങ്ങളും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും ഇത് ഉപയോഗിക്കുക...  

Written by - Ajitha Kumari | Last Updated : Nov 16, 2021, 08:55 AM IST
  • ശരീരഭാരം കുറയ്ക്കാൻ വളരെയധികം പരിശ്രമം ആവശ്യമാണ്
  • ശാരീരിക പ്രശ്നങ്ങൾക്ക് ഉലുവ ഉപയോഗിക്കുന്നു
  • നിങ്ങൾക്ക് വേഗത്തിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ ഉലുവയ്‌ക്കൊപ്പം തേൻ കഴിക്കുക
Belly Fat Loss Tips: വയറിലെ കൊഴുപ്പ് ഉരുകും വെണ്ണപോലെ! ഉലുവ ഇപ്രകാരം കഴിച്ചാൽ മതി

Belly Fat Loss Tips: ശരീരഭാരം കുറയ്ക്കാൻ കഠിനാധ്വാനം ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും കൊണ്ട് ശരീരഭാരം കുറയ്ക്കാം. അതേസമയം ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമെന്ന് കരുതുന്ന അത്തരം ചില കാര്യങ്ങൾ ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ഉലുവ. 

ഉലുവയുടെ (Fenugreek) മഞ്ഞനിറത്തിലുള്ള ചെറിയ വിത്തുകൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. അത് തടി കുറയ്ക്കാൻ കൂടുതൽ ഫലപ്രദമാണ്. ശാരീരിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഉലുവ ഉപയോഗിക്കുന്നു. ഇത് നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

Also Read: Egg Side effects: മുട്ട കൂടുതല്‍ കഴിയ്ക്കുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക.... ഇവരില്‍ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതല്‍...!!

ശരീരഭാരം കുറയ്ക്കാൻ ഉലുവ എങ്ങനെ ഫലപ്രദമാണ്? (How is fenugreek effective in weight loss?)

വയറ്റിലെ കൊഴുപ്പ്, പൊണ്ണത്തടി എന്നിവയിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ ഉലുവ സഹായിക്കുമെന്ന് രാജ്യത്തെ പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നു. ലയിക്കാത്ത നാരുകൾ ഉലുവയിൽ (Fenugreek) മതിയായ അളവിൽ കാണപ്പെടുന്നു. ദഹനത്തിനും ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ഇത് നല്ലതാണ്. 

ഇതുകൂടാതെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും വീക്കം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണെന്ന് തെളിയിക്കുന്നു. അതുകൊണ്ട് തന്നെ ഉലുവ പതിവായി കഴിക്കുന്നത് ഗുണം ചെയ്യും.

Also Read: Anushka Shetty: ബാഹുബലി നായിക മെലിഞ്ഞ് സുന്ദരിയായത് കണ്ടോ? അറിയാം താരത്തിന്റെ ഡയറ്റ് ചാർട്ട്

ശരീരഭാരം കുറയ്ക്കാൻ ഉലുവ ഇങ്ങനെ കഴിക്കുക (Consume fenugreek in this way for weight loss)

1. മുളപ്പിച്ച ഉലുവ വിത്തുകൾ (Sprouted Fenugreek Seeds)

ശരീരഭാരം കുറയ്ക്കാൻ മുളപ്പിച്ച ഉലുവ ഒരു ലഘുഭക്ഷണമായി കഴിക്കുന്നത് നല്ലതാണ്. മുളപ്പിച്ച ഉലുവയിൽ പോഷകങ്ങളുടെ അളവ് കൂടുതലും അതുപോലെ അവ വളരെ എളുപ്പത്തിൽ ദഹിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് പഠനം പറയുന്നു. ഇതിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. മികച്ച ഫലങ്ങൾക്കായി രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുക.

2. ഉലുവയും തേനും (Fenugreek seeds and honey)

വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉലുവയ്‌ക്കൊപ്പം തേൻ കഴിക്കുക. തേൻ ഒരു പ്രതിരോധശേഷി ബൂസ്റ്ററായി കണക്കാക്കുകയും ശരീരത്തിലുള്ള വീക്കം നീക്കം ചെയ്യുകയും ചെയ്യുന്നു. തേനിൽ കുറഞ്ഞ കലോറിയാണ് ഉള്ളത് അതിനാൽ ശരീരഭാരം നിയന്ത്രണത്തിലായിരിക്കും. ഉലുവ പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി അതിൽ ഒരു സ്പൂൺ തേൻ കലർത്തി വെറും വയറ്റിൽ കഴിക്കുക.

Also Read: Diabetes: പ്രമേഹരോഗികൾക്ക് ഈ 'ഇല' ഔഷധമാണ്

3. വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കാം (You can drink fenugreek water on an empty stomach)

ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നതനുസരിച്ച്, രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ്.  ഇത് അതിവേഗം ശരീരഭാരം കുറയ്ക്കുന്നു. അതിന്റെ പ്രഭാവം ചൂടുള്ളതാണ്, അതിനാൽ ഇത് കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിൽ ചൂട് ഉണ്ടാക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Trending News