ചർമ്മ പ്രശ്നങ്ങൾ എപ്പോഴും എല്ലാവരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ മഞ്ഞുകാലമാകുമ്പോഴേക്കും ഈ പ്രശ്നങ്ങൾ വളരെ കൂടുതലായിരിക്കും. ചർമ്മം വരണ്ടതാകുന്നതാണ് ഇതിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന പ്രശ്നം. വരണ്ട ചർമ്മം മാറുന്നതിനായി എല്ലാവരും ബോഡി ലോഷൻ ഒക്കെ വാങ്ങി ഉപയോ​ഗിക്കുന്നത് പതിവാണ്. എന്നാൽ ചിലർക്ക് ഈ ലോഷനുകൾ കൊണ്ട് ഫലം ഉണ്ടാകാതെ പോകാറുണ്ട്. അത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർക്കുള്ള ഒരു പ്രതിവിധിയാണ് ഇവിടെ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

​മഞ്ഞുകാലത്തെ ചർമ്മ പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല പരിഹാരമാണ് ​ഗ്ലിസറിൻ. ഗ്ലിസറിൻ പ്രയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ​ഗ്ലിസറിന്റെ ഉപയോഗത്തെക്കുറിച്ച് നോക്കാം.


മഞ്ഞുകാലത്ത് ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ വളരെ ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യത്തിൽ, കറ്റാർ വാഴയിൽ ഗ്ലിസറിൻ ചേർത്ത് പുരട്ടിയാൽ ചർമ്മത്തിന് തിളക്കം ലഭിക്കും. ഇതിനായി ഒരു സ്പൂണ് കറ്റാർ വാഴ ജെല്ലിൽ ഗ്ലിസറിൻ മിക്സ് ചെയ്ത് ചർമ്മത്തിൽ പുരട്ടുന്നത് ഏറെ ഗുണം ചെയ്യും.


ചർമ്മത്തിന് തിളക്കം നൽകുന്നതിൽ നാരങ്ങയും വലിയ പങ്ക് വഹിക്കുന്നുണ്ട്. നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ നാരങ്ങയിൽ ഗ്ലിസറിൻ ചേർത്ത് ഉപയോ​ഗിക്കുന്നത് ചർമ്മത്തിലെ അണുബാധയ്ക്കും വരണ്ട ചർമ്മത്തിനും ആശ്വാസം നൽകുന്നു. ഇതിനായി ഒരു സ്പൂൺ നാരങ്ങാനീരിൽ ഒരു സ്പൂൺ ഗ്ലിസറിൻ ചേർത്ത് ചർമ്മത്തിൽ പുരട്ടുക.


Also Read: Fruits for diabetic person: പ്രമേഹ രോഗിയാണോ? ഈ പഴങ്ങള്‍ ധൈര്യമായി കഴിക്കാം


 


റോസ് വാട്ടറിൽ ഗ്ലിസറിൻ ചേർത്ത് പുരട്ടുന്നതും വളരെ ഫലപ്രദമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മത്തിലെ ഈർപ്പം ലോക്ക് ചെയ്യപ്പെടുകയും വരൾച്ച ഒഴിവാക്കുകയും ചെയ്യുന്നു.


ബദാം ഓയിൽ മുഖത്തിന് അത്യുത്തമമാണ്. അതിൽ ഗ്ലിസറിൻ ചേർ‌ത്ത് പുരട്ടിയാൽ അത് ചർമ്മത്തിന് കൂടുതൽ സൗന്ദര്യം നൽകുന്നു. ഇത് ചർമ്മത്തിന്റെ വരൾച്ച കുറയ്ക്കുകയും ചർമ്മത്തിന് ജലാംശം നൽകുകയും മറ്റ് പല ഗുണങ്ങളും നൽകുകയും ചെയ്യുന്നു.


മഞ്ഞുകാലത്ത് ഗ്ലിസറിൻ തേനിൽ ചേർത്ത് പുരട്ടുന്നത് പല ചർമ്മപ്രശ്നങ്ങൾക്കും ആശ്വാസം നൽകും. ഈ മികച്ച കോമ്പിനേഷൻ നിങ്ങളുടെ ചർമ്മത്തിന് ജലാംശം നൽകാൻ വളരെ സഹായകരമാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.